Connect with us

സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ല; ‘പറവ’ സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

Malayalam

സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ല; ‘പറവ’ സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ല; ‘പറവ’ സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സൗബിന്‍ ഷാഹിര്‍. നടന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പറവ’. മികച്ച പ്രതികരണങ്ങളായിരുന്നു ഈ ചിത്രത്തിനു ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് താന്‍ കയറിപറ്റുകയായിരുന്നു എന്ന് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈനിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് തന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സൗബിന്‍ പടം അനൗണ്‍സ് ചെയ്തത്. ഉടന്‍ തന്നെ സൗബിനെ വിളിച്ച് പടത്തിന്റെ കാര്യങ്ങളും എവിടെയാണ് സ്റ്റേ എന്നൊക്കെ ചോദിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ ആണെന്ന് സൗബിന്‍ പറഞ്ഞു. തന്റെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് പോയി. സൗബിനെ കണ്ടപ്പോള്‍ ”എനിക്ക് ഡെയ്റ്റ് ഉണ്ട്, പടം തുടങ്ങുവല്ലേ” എന്ന് ചോദിച്ചു. ”അതിന് നിന്നെ ആര് വിളിച്ചു?” എന്നാണ് സൗബിന്‍ പറഞ്ഞതെന്ന് ഷൈന്‍ പറയുന്നു.

സിനിമാ മേഖലയില്‍ തനിക്ക് നേരത്തേ അറിയാവുന്ന സുഹൃത്താണ് സൗബിന്‍ എന്ന് ഷൈന്‍ പറയുന്നു. സൗബിനൊക്കെ പടം ചെയ്യുമ്പോള്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ കേറി പറ്റുകയാണ് വേണ്ടതെന്നും ഷൈന്‍ പറയുന്നു. സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.

കോവിഡ് പ്രമേയമാകുന്ന സിനിമകള്‍ പലരും ഒഴിവാക്കി വിടുന്നതാണെന്ന് കഴിഞ്ഞ ദിവസം ഷൈന്‍ പറഞ്ഞിരുന്നു. യൂട്യൂബിലും മറ്റും ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ കോവിഡിനെ അടിസ്ഥാനമാക്കി വരുന്നുണ്ട്. മാത്രമല്ല, ഇപ്പോള്‍ എവിടെയും കോവിഡിനെ കുറിച്ച് മാത്രമാണ് കാണാനും കേള്‍ക്കാനുമുള്ളത്. പത്രം തുറന്നാലും മൊബൈല്‍ എടുത്താലും ടിവി വച്ചാലും എല്ലാം കോവിഡ് മാത്രമാണ് കാണാന്‍ കഴിയുന്നത് എന്ന് ഷൈന്‍ പറയുന്നു.

എന്നാല്‍ ഒരു സിനിമ കാണാം എന്നോര്‍ക്കുമ്പോള്‍ അതിലും കോവിഡ് ആണെങ്കിലോ. അത് ആളുകള്‍ക്ക് മുഷിപ്പുണ്ടാക്കും. അതുകൊണ്ട് സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അതിലേക്ക് കോവിഡ് കടന്നുവരാതെ ശ്രദ്ധിക്കാറുണ്ട് എന്നാണ് ഷൈന്‍ പറയുന്നത്.

കോവിഡ് കാലത്ത് ലവ്, മണിയറയിലെ അശോകന്‍, അനുഗ്രഹീതന്‍ ആന്റണി, വൂള്‍ഫ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളാണ് ഷൈന്‍ ടോം ചാക്കോയുടെതായി റിലീസ് ചെയ്തത്. കോവിഡ് കാലത്ത് പുറത്തിറങ്ങിയത് ആണെങ്കിലും ഒന്നിലും കോവിഡ് പ്രമേയമായില്ല, അത്തരം സിനിമകള്‍ വരുമോ എന്ന ചോദ്യത്തിനാണ് ഷൈന്‍ മറുപടി നല്‍കിയത്.

Continue Reading
You may also like...

More in Malayalam

Trending