‘ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്ന പോലെ റൊമാന്റിക് ഫീലിലേക്ക് വരാന്‍ പറഞ്ഞാല്‍ എന്നെ കൊണ്ട് നടക്കില്ല’; ഷൈന്‍ ടോം ചാക്കോ പറയുന്നു

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്. ആരെയെങ്കിലും ചീത്ത വിളിക്കുന്ന റോളുകള്‍ ചെയ്യാന്‍ എളുപ്പമാണെന്നും എന്നാല്‍ റൊമാന്റിക്കായി അഭിനയിക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് തോന്നാറുണ്ട് എന്നുമാണ് ഷൈന്‍ പറയുന്നത്.
”റൊമാന്റിക്കായി അഭിനയിക്കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്, നായികയുമായി അടുത്തിടപഴകുന്ന സീനുകള്‍ ചെയ്യാനും. ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്ന പോലെ റൊമാന്റിക് ഫീലിലേക്ക് വരാന്‍ പറഞ്ഞാല്‍ എന്നെ കൊണ്ട് നടക്കില്ല” എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പ്രതികരിച്ചു.
2014ല്‍ പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തിലെ ആല്‍വി നായക വേഷമാണ് ഷൈനിന്റെ അഭിനയ ജീവിതത്തില്‍ ഒരു ബ്രേക്ക് നല്കിയ സിനിമ. ചിത്രത്തില്‍ അനുശ്രീക്കൊപ്പം ഒരു റൊമാന്റിക് ഗാനത്തിലും ഷൈന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, ഭീഷ്മ പര്‍വം ചിത്രത്തിലെ ഷൈന്‍ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം ശ്രദ്ധ നേടുകയാണ്. അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ എത്തിയ ചിത്രം ആഗോളതലത്തില്‍ 75 കോടി കലക്ഷന്‍ നേടിയിരിക്കുകയാണ്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...