Malayalam
മദ്യപിക്കാനായി ഇരുന്നാല്‍ ഒറ്റ ഇരുപ്പിന് ഒരു ബോട്ടില്‍ തീര്‍ക്കും; ആ ലഹരിയില്‍ പിന്നീട് കുറ്റബോധം തോന്നു തരത്തിലുള്ള കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്യും! മദ്യപാന ശീലത്തെക്കുറിച്ച് വെളിപ്പെടുത്തി ആമിര്‍ ഖാന്‍
മദ്യപിക്കാനായി ഇരുന്നാല്‍ ഒറ്റ ഇരുപ്പിന് ഒരു ബോട്ടില്‍ തീര്‍ക്കും; ആ ലഹരിയില്‍ പിന്നീട് കുറ്റബോധം തോന്നു തരത്തിലുള്ള കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്യും! മദ്യപാന ശീലത്തെക്കുറിച്ച് വെളിപ്പെടുത്തി ആമിര്‍ ഖാന്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ഇന്നലെയായിരുന്നു ആമിര്‍ ഖാന്റെ 57-ാം പിറന്നാള്‍. താരത്തിന് ആശംസകളുമായി സിനിമാ ലോകവു ആരാധകരുമെത്തിയിരുന്നു. 1988 ല്‍ തന്റെ പതിനെട്ടാം വയസില്‍ ഖയാമത്ത് സേ ഖയാമത്ത് തക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ആമിറിന്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ആമിറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചുമൊക്കെയുള്ള ആമിറിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.ഒരിക്കല്‍ മദ്യപാനത്തിന് അടിമയായിരുന്നു ആമിര്‍. ഇപ്പോള്‍ മദ്യാപനം നിര്‍ത്തിയെങ്കിലും ആമിര്‍ ഇന്നും ആ കാലം മറന്നിട്ടില്ല. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ മദ്യപാന ശീലത്തെക്കുറിച്ച് ആമിര്‍ ഖാന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി
‘ഞാന്‍ ഇടയ്ക്ക് മദ്യപിക്കുമായിരുന്നു. ഇപ്പോളില്ല. ചിലര്‍ രണ്ട് പെഗ്ഗ് കഴിക്കുന്നതോടെ മതിയാക്കും. പക്ഷെ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല ഞാന്‍. വല്ലപ്പോഴൊക്കെയേ ഞാന്‍ മദ്യപിച്ചിരുന്നുള്ളൂ. എന്നാല്‍ മദ്യപിക്കാനായി ഇരുന്നാല്‍ രണ്ട് പെഗ്ഗിലൊന്നും നിര്‍ത്തില്ല. ഒറ്റ ഇരുപ്പിന് ഒരു ബോട്ടില്‍ തീര്‍ക്കുമായിരുന്നു. അത് ശരിയല്ലെന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു. മദ്യപിച്ച് കഴിച്ചാല്‍ ആ ലഹരിയില്‍ പിന്നീട് കുറ്റബോധം തോന്നു തരത്തിലുള്ള കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്യും. വലുതായി ഒന്നും സംഭവിച്ചില്ലെങ്കിലും സ്വന്തം നിയന്ത്രണത്തിലല്ലാതെ വരുന്ന അവസ്ഥ എനിക്ക് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല” എന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്. നേരത്തെ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം മദ്യപാനിയായി മാറിയ തന്നെ സഹായിച്ചത് സല്‍മാന്‍ ഖാന്‍ ആയിരുന്നുവെന്ന് ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം താന്‍ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അര്‍ഹമായ സമയം നല്‍കാതിരുന്നതിനെക്കുറിച്ചും ആമിര്‍ ഖാന്‍ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. ”ചിലപ്പോഴൊക്കെ ഞാന്‍ എന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയിരുന്നില്ല. എന്റെ മാതാപിതാക്കള്‍, എന്റെ സഹോദരങ്ങള്‍, റീന ജി- എന്റെ ആദ്യ ഭാര്യ, കിരണ്‍ ജി, റീന ജിയുടെ മാതാപിതാക്കള്‍, കിരണ്‍ ജിയുടെ മാതാപിതാക്കള്‍, എന്റെ കുട്ടികള്‍ ഇവരെല്ലാം എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഞാന്‍ സിനിമയിലേക്ക് വന്നപ്പോള്‍ എനിക്ക് 18 വയസായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ചെയ്യാനുമുണ്ടായിരുന്നു. പക്ഷെ ഞാന്‍ ഇന്ന് തിരിച്ചറിയുന്നു, എന്റെ പ്രിയപ്പെട്ടവര്‍ക്ക് മതിയായ സമയം നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ല എന്ന്” എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.
ആത്മീയതയെക്കുറിച്ചും ആമിര്‍ സംസാരിക്കുന്നുണ്ട്. ”നമുക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത ചിന്തകളുള്ള ഒരാളുണ്ടെങ്കില്‍, നമ്മള്‍ കൂറേക്കൂടെ തുറന്ന മനസോടെ വേണം ഇരിക്കാന്‍. ചിലപ്പോള്‍ ആ വ്യക്തിയാകാം ശരി. നമുക്ക് ചിന്തകള്‍ ഉള്ളത് പോലെ തന്നെ മറ്റൊരാള്‍ക്കും അവരുടേതായ ചിന്തകളുണ്ടാകാനുള്ള അവകാശമുണ്ട്. ഇത് ജൈനിസത്തിന്റെ ഞാന്‍ പിന്തുടരുന്ന തത്വമാണ്. മൂന്നെണ്ണമാണുള്ളത്. ആദ്യത്തേത് അഹിംസയാണ്്. രണ്ടാമത്തേത് ഏറ്റവും കുറച്ച് ഉപയോഗിക്കുക, ഒന്നും ദുരുപയോഗം ചെയ്യരുത്. മൂന്നാമത്തേതാണ് നമ്മുടെ ചിന്തകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടാകാനുള്ള സ്വാതന്ത്രം മറ്റുള്ളവര്‍ക്കുണ്ട് എന്നത്” ആമിര്‍ ഖാന്‍ പറയുന്നു.
മതം എന്നത് ഇന്ത്യയില്‍ ജനിച്ച്് വളര്‍ന്നൊരു ആളെന്ന നിലയില്‍ രക്ഷപ്പെടാന്‍ സാധിക്കാത്തൊരു ചിന്തയാണെന്നും ആമിര്‍ ഖാന്‍ പറയുന്നുണ്ട്. ”നമ്മുടെ രാജ്യം അങ്ങനെയാണ്. ഒരു കുട്ടിയായിരിക്കെ നിങ്ങള്‍ വളരുന്നത് മഹാഭാരതയുടേയും രാമായണത്തിന്റേയും കഥകള്‍ കേട്ടാണ്. ഇന്ത്യന്‍ ആണെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെടുക സാധ്യമാകില്ല. എന്റെ കാര്യത്തില്‍, ഞാന്‍ ആക്ടീവിലി ആത്മീയമായൊന്നും തന്നെ ചെയ്തിട്ടില്ല. പക്ഷെ എന്റേതായ വഴിയില്‍ ആത്മീയത എനിക്കുണ്ട്” എന്നായിരുന്നു താരം പറഞ്ഞത്.
1986 ലായിരുന്നു ആമിര്‍ ഖാന്‍ റീന ദത്തയെ വിവാഹം കഴിക്കു്‌നനത്. ഇരുവര്‍ക്കും ജുനൈദ് ഖാന്‍, ഇറ ഖാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരപുത്രിയായ ഇറ. 2002 ല്‍ ആമിര്‍ ഖാനും റീനയും വിവാഹ മോചിതരായി. പിന്നീട് 2005 ല്‍ ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും ആസാദ് റാവു ഖാന്‍ എന്നൊരു മകനുണ്ട്. പോയ വര്‍ഷം ആമിറും കിരണും തങ്ങളുടെ വിവാഹ മോചനം നടന്നതായി അറിയിക്കുകയായിരുന്നു. വിവാഹ മോചനത്തിന്് ശേഷവും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കന്നത് തുടരുകയാണ്. ലാല്‍ സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റെ ഏറ്റവും പുതിയ സിനിമ. കരീന കപൂര്‍ നായികയായി എത്തുന്ന സിനിമ ഹോളിവുഡ് ചിത്രമായ ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ്. ചിത്രത്തില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. നാഗ ചൈതന്യയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏപ്രില്‍ 14 ന് സിനിമ തീയേറ്ററുകളിലെത്തും.
about amir khan
