Connect with us

ഈ പോസ്റ്റും ഇത്രയും പറയാനുള്ള ബുദ്ധിമുട്ടും അത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കെ മനസ്സിലാകൂ.., അവള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി; കുറിപ്പുമായി ശില്‍പ ബാല

Malayalam

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആണ് ആക്രമിക്കപ്പെട്ട നടി പരസ്യമായി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ ഏറുകയാണ്. മലയാള സിനിമ രംഗത്തെ പലരും നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഈ അവസരത്തില്‍ നന്ദി പറഞ്ഞ് നടി ശില്‍പ ബാല പങ്കുവെച്ച ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്.

ശില്‍പ ബാലയുടെ വാക്കുകള്‍ ഇങ്ങനെ,

ഈ പോസ്റ്റും ഇത്രയും പറയാനുള്ള ബുദ്ധിമുട്ടും അത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കെ മനസ്സിലാകൂ. ധീരന്മാരായ പോരാളികളെക്കുറിച്ചുള്ള കഥ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ വിധി അത്തരത്തില്‍ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാള്‍ വലിയൊരു പ്രചോദനം എനിക്ക് ദിവസവും ലഭിക്കാനില്ല.

അവള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി. അതവള്‍ക്ക് നല്‍കുന്നത് എന്ത് എന്നത് വാക്കുകള്‍ക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ വിചാരിക്കുന്നതിനേക്കാള്‍ വളരെയധികം നിങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അത് ആവശ്യമാണ്. നന്ദി.

സംഭവത്തില്‍ പ്രതികരണവുമായി അക്രമിക്കപ്പെട്ട നടി നേരത്തെ രംഗത്ത് എത്തിയിരുന്നു. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെ ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വന്നുവെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി, നടി പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top