Connect with us

നിങ്ങളുടെ കണ്ണാടിയെ വിശ്വസിക്കൂ…, മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഷിബ്‌ല

Malayalam

നിങ്ങളുടെ കണ്ണാടിയെ വിശ്വസിക്കൂ…, മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഷിബ്‌ല

നിങ്ങളുടെ കണ്ണാടിയെ വിശ്വസിക്കൂ…, മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഷിബ്‌ല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഷിബ്‌ല. കക്ഷി അമ്മിണിപിള്ള എന്ന സിനിമയില്‍ അഭിനയിച്ച ഷിബ്‌ല മുമ്പ് താന്‍ നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങളാണ് വൈറലാകുന്നത്. നിങ്ങളുടെ കണ്ണാടിയെ വിശ്വസിക്കൂ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ്‌നെസ് മോട്ടിവേഷന്‍, ഫിറ്റ്, കാന്തി ലൌ തുടങ്ങിയ ഹാഷ് ടാഗുകളും ചേര്‍ത്താണ് താരം മിറര്‍ സെല്‍ഫികള്‍ പങ്കുവെച്ചിട്ടുള്ളത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുമുണ്ട്.

ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് കുറിച്ചുകൊണ്ടും ഏതാനും ചിത്രങ്ങള്‍ ഫറ ഷിബ്‌ല പങ്കുവെച്ചിട്ടുണ്ട്. യോഗയും ജിമ്മും ചെയ്താണ് നടിയുടെ പുതിയ മേക്കോവര്‍.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം കക്ഷി: അമ്മിണിപ്പിള്ള”യില്‍ പ്ലസ് സൈസ് നായികയായാണ് ഷിബ്‌ല എത്തിയിരുന്നത്. കാന്തിയെന്ന പേരിലാണ് നടി ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയ്ക്കുവേണ്ടി 68 കിലോയില്‍ നിന്നും 85 കിലോയിലേക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും ഷിബ്‌ല നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു.

More in Malayalam

Trending

Recent

To Top