News
മാനസിക പീഡനത്തിന് നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ നോട്ടീസയച്ച് ഷെര്‍ലിന്‍ ചോപ്ര; നഷ്ട പരിഹാരമായി ആവശ്യപ്പെട്ട് 75 കോടി രൂപ
മാനസിക പീഡനത്തിന് നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ നോട്ടീസയച്ച് ഷെര്‍ലിന്‍ ചോപ്ര; നഷ്ട പരിഹാരമായി ആവശ്യപ്പെട്ട് 75 കോടി രൂപ
നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മാനസിക പീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ നോട്ടീസയച്ചിരിക്കുകയാണ് പ്രശസ്ത നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര.
ഇരുവരും അധോലോക കുറ്റവാളികളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഷെര്‍ലിന്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ശില്‍പ്പാ ഷെട്ടിയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ഷെര്‍ലിന്‍ ചോപ്ര നേരത്തെ മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു.
രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്‍പ്പാ ഷെട്ടി മാനസികപീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. അതേസമയം കെട്ടിച്ചമച്ച പരാതി നല്‍കി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ശില്‍പ്പയും ഭര്‍ത്താവും ഷെര്‍ലിന്‍ ചോപ്രയക്ക് വക്കീല്‍ നോട്ടീസയച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് 75 കോടിആവശ്യപ്പെട്ട് ഷെര്‍ലിന്‍ ചോപ്ര നോട്ടീസ് അയച്ചത്. അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് ശില്‍പ്പയും രാജും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ പോലീസ് തന്റെ മൊഴി രേഖപ്പെടുത്തണമെന്നും ഷെര്‍ലിന്‍ ചോപ്ര വ്യക്തമാക്കി.
രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസില്‍ മുംബൈ പോലീസ് നേരത്തേ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരഭത്തിനുവേണ്ടി നീല ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര പലവട്ടം ആവശ്യപ്പെട്ടിരുന്നെന്ന് ഷെര്‍ലിന്‍ ചോപ്രയുടെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് വഴങ്ങിയില്ലെന്നും അതുകൊണ്ട് തന്നെ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയതായി ഷെര്‍ലിന്‍ ചോപ്ര പറഞ്ഞിരുന്നു .
