Malayalam
തന്റെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു, പിന്നീടവള്‍ ആത്മാര്‍ത്ഥ സുഹൃത്തും നല്ല കൂടപ്പിറപ്പുമായി മാറി; പുലിമുരുകനിലേയ്ക്ക് ക്ഷണം വന്നെങ്കിലും ആ വേഷം നഷ്ടമായെന്ന് ഷര്‍മിലി
തന്റെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു, പിന്നീടവള്‍ ആത്മാര്‍ത്ഥ സുഹൃത്തും നല്ല കൂടപ്പിറപ്പുമായി മാറി; പുലിമുരുകനിലേയ്ക്ക് ക്ഷണം വന്നെങ്കിലും ആ വേഷം നഷ്ടമായെന്ന് ഷര്‍മിലി
അഭിമന്യൂ എന്ന മോഹന്‍ലാല്‍ ചിത്രത്തില രാമായണക്കാറ്റേ എന്ന ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഷര്‍മിലി. ഒരു കാലത്ത് സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ഷര്‍മിലിയും ഷക്കീലയും. ഇപ്പോഴിതാ ഷക്കീലയുമായുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് പറയുകയാണ് ഷര്‍മിലി.
ഇരട്ടറോജ എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ ലൊക്കേഷനില്‍ എന്റെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു. സംവിധായകന് പരിചയപ്പെടുത്തി. ഇത് ഷക്കീല, ഈ സിനിമയില്‍ ഒരു ക്യാരക്ടര്‍ റോള്‍ ചെയ്യുന്നുവെന്ന് എന്നാണ് ഷക്കീലയെ ആദ്യമായി കണ്ടതിനെക്കുറിച്ച് അവര്‍ പറയുന്നത്.
ഹായ് പറഞ്ഞ ശേഷം താന്‍ ടച്ചപ്പിനായി പോവുകയായിരുന്നു. പിന്നീട് സെറ്റില്‍ വെച്ച് പലതവണ തമ്മില്‍ കണ്ടെങ്കിലും അവള് ബഹുമാനത്തോടെ ഗുഡ്മോണിംഗോ ഗുഡ് ആഫ്റ്റര്‍ നൂണോ പറഞ്ഞ് അകന്നുമാറി നില്ക്കുമായിരുന്നു. എന്നാല്‍ ആ ഷക്കീല പിന്നീട് തന്റെ ആത്മാര്‍ത്ഥ സുഹൃത്തും നല്ല കൂടപ്പിറപ്പുമായി മാറുകയായിരുന്നുവെന്നും ഷര്‍മിലി പറയുന്നു.
കനകയും അഞ്ജുവുമാണ് സിനിമയില്‍ ഷക്കീലയെക്കൂടാതെ തനിക്ക് അടുപ്പമുള്ള രണ്ടു പേര്. താന്‍ ചെയ്ത കോമഡി കഥാപാത്രങ്ങളില്‍ മിക്കതും ഗ്ലാമര്‍ മിക്സ് ചെയ്്തായിരുന്നു സംവിധായകര്‍ അവതരിപ്പിച്ചിരുന്നത്. ഈ രീതി പക്ഷെ മലയാളത്തില്‍ പരാജയപ്പെടുകയായിരുന്നുവെന്നും ഷര്‍മിലി പറയുന്നു.
‘കൗണ്ടമണി സാറാണ് ആദ്യമായി പൊണ്ടാട്ടി ശൊന്നാല്‍ കേള്‍ക്കണം എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ജോഡിയായി അഭിനയിക്കുമോ എന്ന് ചോദിക്കുന്നത്. അതൊരു കോമഡി കഥാപാത്രമായിരുന്നു. അതുവരെ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ലാത്തതുകൊണ്ട് ആദ്യം നോ പറഞ്ഞെങ്കിലും കൗണ്ടമണി സര് നിര്‍ബന്ധിക്കുകയായിരുന്നു.
അങ്ങനെ ആ സിനിമ വന്‍ ഹിറ്റായി. കൗണ്ടമണി- ഷര്‍മിലി ടീം സൂപ്പര്‍ഹിറ്റ് ജോഡികളുമായി. തമിഴകത്ത് ഇപ്പോഴും ഞങ്ങളുടെ ടീമിന് ആരാധകരേറെയാണ്. പക്ഷേ ഗ്ലാമര്‍ മിക്സ് ചെയ്താണ് തന്റെ ഹാസ്യകഥാപാത്രങ്ങളെ സംവിധായകര്‍ അവതരിപ്പിച്ചിരുന്നത്,’ ഷര്‍മിലി പറയുന്നു.
അതേരീതിയില്‍ മലയാളത്തിലും കോമഡി ചെയ്യാം എന്ന് കരുതി. എന്നാല്‍ താന്‍ അഭിനയിച്ച ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇതോടെ പ്രതീക്ഷ തെറ്റിയെന്നാണ് ഷര്‍മിലി പറയുന്നത്.
അതേസമയം മോഹന്‍ലാല്‍ നായകനായി എത്തി വന്‍ വിജമായി മാറിയ പുലിമുരുകനിലേക്ക് വന്ന ക്ഷണത്തെക്കുറിച്ചും ഷര്‍മിലി പറഞ്ഞു. ചിത്രത്തിലെ ജൂലി എന്ന കഥാപാത്രം ചെയ്യാനുള്ള ക്ഷണമായിരുന്നു ലഭിച്ചത്. എന്നാല്‍ തടി കൂടുതലായതിനാല്‍ ആ വേഷം നഷ്ടമായി. പിന്നീട് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് തെന്നിന്ത്യന്‍ താരം നമിതയായിരുന്നു.
