Malayalam
താലിബാന്‍ ഭരണത്തെ പിന്തുണച്ച് രംഗത്തെത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
താലിബാന്‍ ഭരണത്തെ പിന്തുണച്ച് രംഗത്തെത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
അഫ്ഗാനിസ്ഥാനില്‍ അധികാരം താലിബാന്‍ പിടിച്ചെടുത്തോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഏരോ ദിവസവും പുറത്ത വരുന്നത്. പന്ത്രണ്ട് വയസുമുതലുള്ള പെണ്‍കുട്ടികളെ വീടുകയറി പിടിച്ചുകൊണ്ട് പോകുന്നതായും ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ വെടിവച്ചുകൊല്ലുകയും ചെയ്യുമ്പോഴും ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാല്‍ ഇത്തരം ഭീകര വാര്‍ത്തകള്‍ക്കിടയിലും താലിബാന്‍ ഭരണത്തെ പിന്തുണയ്ക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെയുണ്ട്. നിരവധി സിനിമാ താരങ്ങള്‍ ഇതിനോടകം തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള സന്തോഷ് പണ്ഡിറ്റും ഒരു മാധ്യമ റിപ്പോര്‍ട്ട് പങ്കുവെച്ചിരുന്നു. നിരവധി പേര്‍ ഈ വിഷയത്തെ എതിര്‍ത്ത് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ താലിബാന്‍ ഭരണത്തെ പിന്തുണച്ചുകൊണ്ടും ഒരാള്‍ എത്തിയിരുന്നു.
ഇയാളുടെ കമന്റിന് സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്‌യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് താലിബാന്‍ അനുകൂലിയുടെ കമന്റും സന്തോഷ് പണ്ഡിറ്റിന്റെ മറുപടിയും ഷെയര്‍ ചെയ്തിരിക്കുന്നത്.
‘ലോക രാജ്യങ്ങള്‍ അവരുടെ ഭരണത്തെ സസൂക്ഷ്മം വീക്ഷികുന്നുണ്ട്. അല്‍ ജസീറ അടക്കം ഉള്ള ചാനലുകള്‍ അവിടത്തെ ചലനങ്ങള്‍ ലൈവായി പുറം ലോകം എത്തിക്കുന്നുമുണ്ട്. ഒരു കൂട്ടഹത്യ നടന്നതായി എവിടെയും കേട്ടില്ല. അവിടെ സമാധാനം പുലരുന്നെങ്കില്‍ പുലരട്ടെ നമുക്ക് കാത്തിരിക്കാം’ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്.
‘ഇങ്ങനെയും സമാധാനം പുലരും എന്ന് മനസ്സിലായി. കേരളത്തിലും ഇതുപോലെ ഭാവിയില്‍ താലിബാന്‍ ഭരണം ആകും താങ്കള്‍ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു ഇതിനു താരം നല്‍കിയ മറുപടി.
