Connect with us

ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി മാറി; ചേട്ടത്തിയമ്മയും മോളും ഇപ്പോള്‍ ജീവിക്കുന്നത് ഇങ്ങനെയാണ്..!; വൈറലായി ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍

Malayalam

ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി മാറി; ചേട്ടത്തിയമ്മയും മോളും ഇപ്പോള്‍ ജീവിക്കുന്നത് ഇങ്ങനെയാണ്..!; വൈറലായി ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍

ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി മാറി; ചേട്ടത്തിയമ്മയും മോളും ഇപ്പോള്‍ ജീവിക്കുന്നത് ഇങ്ങനെയാണ്..!; വൈറലായി ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അകാല മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്തവരാണ് ആരാധകരില്‍ പലരും. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച താരം നല്ലൊരു മനുഷ്യ സ്‌നേഹി കൂടി ആയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

മണി കടന്നു വന്ന വഴികളെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചും മണി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ എല്ലാം ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. രാമകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാന്‍ പോകുമായിരുന്നു. ആള്‍ക്കാര്‍ ഭക്ഷണം കഴിച്ചതിനുശേഷം കൊണ്ടിടുന്ന ഇലയില്‍ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടില്‍ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് പല ദിവസങ്ങളും തള്ളി നീക്കിയിരുന്നത്.

ഏതൊക്കെ വീടുകളില്‍ കയറാന്‍ കഴിയും, എവിടെയൊക്കെ മാറി നില്‍ക്കണം എന്നൊക്കെ തങ്ങള്‍ക്ക് അറിയാമായിരുന്നു. സമ്പന്ന വീടുകളില്‍ തങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നല്ല. സമ്പന്നവീടുകളില്‍ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരുമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

മണിച്ചേട്ടന്റെ മരണത്തില്‍ നിന്ന് ഇപ്പോഴും തങ്ങളുടെ കുടുംബം കരകയറിയിട്ടില്ല. നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ എല്ലാവരെയും സഹായിച്ചു. ചേട്ടന്‍ പോയതോടെ സഹായിക്കാന്‍ ആരുമില്ലാതായി. ചേട്ടന്‍ പോയതോടെ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലും ആരും ഇല്ലാതെ ആയി.

ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകള്‍ ലക്ഷ്മി, ചേട്ടന്റെ ആഗ്രഹം നിറവേറ്റാനുള്ള കഠിനശ്രമത്തിലാണ്. ചേട്ടന്‍ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്’ എന്നും രാമകൃഷ്ണന്‍ പറയുന്നു.

More in Malayalam

Trending

Recent

To Top