Malayalam
ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല…, അവതാരകയുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഷെയ്ന്‍ നിഗം
ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല…, അവതാരകയുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഷെയ്ന്‍ നിഗം
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷെയ്ന്‍ നിഗം. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിനിടെ അവതാരയ്ക്ക് നല്‍കിയ മറുപടിയാണ് വൈറലായി മാറുന്നത്. തന്റെ പുതിയ ചിത്രമായ വെയിലിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഷെയ്‌നിന്റെ മറുപടി.
ആക്ടറല്ലായിരുന്നെങ്കില്‍ ഷെയ്ന്‍ ആരായി മാറുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെയ്ന്‍. ‘ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, ഒന്നുമല്ല. ഐ ആം നതിങ്,” എന്നായിരുന്നു മറുപടി. ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ കാര്യം പറയുന്ന ആളാണ്, അഹങ്കാരിയല്ല.
പോസിറ്റീവ് മൈന്‍ഡില്‍ ഞാന്‍ ഒരു കാര്യം, നടക്കാന്‍ വേണ്ടി പറയുന്നത്, അഹങ്കാരമായി തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ സംസാര രീതിയുടെ പ്രശ്‌നമായിരിക്കും,’ എന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ തിയേറ്ററില്‍ റിലീസായ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ശ്രുതിയെ പുതുമുഖ താരം സോന ഒലിക്കലാണ് അവതരിപ്പിക്കുന്നത്.
