ഇത്രയും വേദന സഹിക്കുമ്പോള്‍ ഇതെല്ലാം ചെയ്യേണ്ടിയിരുന്നില്ല..; ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ വന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ കുറിപ്പുമായി സംവിധായകന്
ഇത്രയും വേദന സഹിക്കുമ്പോള്‍ ഇതെല്ലാം ചെയ്യേണ്ടിയിരുന്നില്ല..; ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ വന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ കുറിപ്പുമായി സംവിധായകന്
ഇത്രയും വേദന സഹിക്കുമ്പോള്‍ ഇതെല്ലാം ചെയ്യേണ്ടിയിരുന്നില്ല..; ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ വന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ കുറിപ്പുമായി സംവിധായകന്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസിലിടം നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ നല്കിയ അഭിമുഖത്തിന്റെ പേരില്‍ താരം ട്രോളുകള്‍ക്കിരയായിരുന്നു. ഉറക്കച്ചടവോടെ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട ഷൈനിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഷൈനിനെ കുറിച്ച് ‘അടി’ എന്ന ചിത്രത്തിന്റെ സംവിധായകന് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പരിക്ക് പറ്റിയ ഷൈനിന്റെ ചിത്രം പങ്കുവച്ചാണ് സംവിധായകന് പ്രശോഭ് വിജയന്റെ കുറിപ്പ്. ഇത്രയും വേദന സഹിച്ചിരിക്കുമ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടി ഇതൊന്നും ചെയ്യേണ്ടിയിരുന്നില്ലെന്ന് പ്രശോഭ് പറയുന്നു. ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് അടി.
പ്രശോഭ് വിജയന്റെ കുറിപ്പ്:
പ്രിയപ്പെട്ട ഷൈന്‍ ടോം ചാക്കോ, താങ്കള്‍ക്കും താങ്കളുടെ സമീപകാല അഭിമുഖങ്ങള്‍ക്കും ഇടയില്‍ എന്താണ് നടക്കുന്നതെന്ന് എനിക്കറിയാം. ഇത് ചെയ്യാന്‍ അവര്‍ക്ക് അവസരം നല്‍കരുത്, ഈ ആളുകളെയെല്ലാം അവഗണിക്കൂ, പരിക്കുകളില്‍ നിന്ന് താങ്കള്‍ ഉടന്‍ സുഖം പ്രാപിക്കൂ. അവര്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഏറെ വിവേചനമുള്ളയിടമാണ് ഇന്റര്‍നെറ്റ്.
ഒരിക്കലും അവരുടെ ചിന്തകളും ചിന്താ പ്രക്രിയയും തിരുത്താന്‍ കഴിയില്ല. സിനിമകളുടെ പബ്ലിസിറ്റിക്ക് ഉത്തരവാദികളായ വേറെയും നടന്മാരുണ്ട്, ഇത്രയും വേദന സഹിക്കുമ്പോള്‍ ഇതെല്ലാം ചെയ്യേണ്ടിയിരുന്നില്ല. വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
ഉടന്‍ തന്നെ ‘തല്ലുമാല’യില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. രതീഷ് രവിയ്ക്കൊപ്പം അടിയുടെ കഥ നിങ്ങളോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, വെറുതെ ഒരു കട്ടിലില്‍ കിടന്ന് എല്ലാത്തിനെ കുറിച്ചും തമാശകള്‍ പറഞ്ഞു. മുറിയില്‍ ഒരു ക്യാമറ ഉണ്ടായിരുന്നെങ്കിലോ, നമുക്ക് മുന്നിലെല്ലാം തെറ്റി. ചേട്ടാ വേഗം സുഖം പ്രാപിക്കട്ടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ...