Malayalam
‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്ക്കും സൗജന്യ വാക്സിന്; നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ അറിയിച്ച് ഷെയിന്‍ നിഗം
‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്ക്കും സൗജന്യ വാക്സിന്; നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ അറിയിച്ച് ഷെയിന്‍ നിഗം
രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും വാക്സിന് സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തില്‍ അഭിവാദ്യം അറിയിച്ച് നടന് ഷെയ്ന് നിഗം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷെയ്ന് ഇതേ കുറിച്ച് പറഞ്ഞത്. ‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്ക്കും വാക്സിന് സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍’ എന്നാണ് ഷെയ്ന് നിഗം കുറിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ സുപ്രധാനമായ തീരുമാനം അറിയിച്ചത്. ജൂണ്‍ 21 മുതല്‍ വാക്സിന് വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
വാക്സിന് വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണംവാങ്ങി വാക്സിന് നല്‍കുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യം ഇപ്പോഴും പൊരുതുകയാണെന്നും വ്യക്തമാക്കിയാരുന്നു സംസാരിച്ചത്.
