Connect with us

മൊട്ടയടിച്ച ശേഷം ആദ്യമായി വേദിയിലെത്തിയപ്പോള്‍ വിഗ് വെച്ചു, പറന്നു പോകുമോ എന്ന ഭയമായിരുന്നു; എന്നാല്‍ ബ്ലഡ് ക്ലോട്ടാവുകയാണ് ചെയ്തത്, തുറന്ന് പറഞ്ഞ് ഷംന കാസിം

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഷംന കാസിം. ഇപ്പോഴിതാ താന്‍ മൊട്ടയടിച്ച സമയത്തുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷംന കാസിം. വിഗ് വെച്ച് നൃത്തം ചെയ്തതിന് ശേഷം ബ്ലഡ് ക്ലോട്ട് ആവുകയായിരുന്നു എന്നാണ് ഷംന പറയുന്നത്. വിഗ് വെച്ചപ്പോള്‍ പറന്ന് പേകാതിരിക്കാന്‍ തലയില്‍ വരിഞ്ഞ് കെട്ടുകയായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

മൊട്ടയടിച്ച സമയത്ത് ഒരു ഷോയുണ്ടായിരുന്നു. ഇതില്‍ വിഗ് വെച്ചിട്ടായിരുന്നു താന്‍ എത്തിയത്. വിഗ് തലയില്‍ വരിഞ്ഞു കെട്ടുകയായിരുന്നു. മൊട്ടയടിച്ച ശേഷമുള്ള ആദ്യത്തെ സ്റ്റേജാണ്. സ്റ്റേജില്‍ വളരെ ഹെവി ആയ പെര്‍ഫോമന്‍സ് ആണ് അതുകൊണ്ട് ടൈറ്റ് ആയി കെട്ടാനും താന്‍ പറഞ്ഞിരുന്നു.

എന്നാല്‍ പെര്‍ഫോമന്‍സ് കഴിഞ്ഞിറങ്ങിയപ്പോള്‍ ബ്ലഡ് ക്ലോട്ട് പോലെയായി എന്നാണ് ഷംന പറയുന്നത്. വിഗ് തെറിച്ചു പോവുമോ എന്ന ഭയമായിരുന്നു തനിക്കെന്നും എന്നാല്‍ അത് പറന്നു പോകില്ലെന്ന് മനസിലായെന്നും പിന്നീട് വിഗ് വെയ്ക്കുമ്പോള്‍ ടൈറ്റ് ആയി കെട്ടേണ്ടെന്ന് പറയുമായിരുന്നു എന്നാണ് ഷംന പറയുന്നത്.

നന്ദമുരി ബാലകൃഷ്ണ നായകനായ അഖണ്ഡ ആണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ആയ ചിത്രം. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് ഷംനയുടേതായി പുറത്തിറങ്ങാനുള്ളത്. വൃത്തം ആണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മലയാള സിനിമ. ദൃശ്യം 2-വിന്റെ തെലുങ്ക് റീമേക്കിലും പ്രധാന വേഷത്തില്‍ ഷംന എത്തിയിരുന്നു.

More in Malayalam

Trending

Recent

To Top