Connect with us

‘അളിയാ ഒരു 500 രൂപ ജിപേ ചെയ്തു താ, പെട്രോള്‍ അടിച്ച് തിയേറ്ററില്‍ പോയി പടം കണ്ടിട്ട് വന്നിട്ട് അഭിപ്രായം ഇടാം’; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വര്‍ഗീസ്. കഴിഞ്ഞ ദിവസം ആന്റണി വര്‍ഗീസ്-ടിനു പാപ്പച്ചന്‍ കൂട്ടുകെട്ടില്‍ എത്തിയ ‘അജഗജാന്തരം’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്.

സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ ആന്റണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

”അളിയാ ഒരു 500 രൂപ ജിപേ ചെയ്തു താ, പെട്രോള്‍ അടിച്ച് തിയേറ്ററില്‍ പോയി പടം കണ്ടിട്ട് വന്നിട്ട് അഭിപ്രായം ഇടാം. 500 ജനുവരി 5ന് മുമ്പ് സാലറി കിട്ടി കഴിഞ്ഞു തിരിച്ചു തരാം” എന്നായിരുന്നു ആരാധകന്റെ കമന്റ്. പിന്നാലെ ജിപേ നമ്പര്‍ ആവശ്യപ്പെട്ട് ആന്റണിയുടെ മറുപടിയുമെത്തി. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്.

ഒരു ഉത്സവപറമ്പില്‍ ആനയുമായി ഏതാനും യുവാക്കളെത്തുന്നതും പിന്നാലെ 24 മണിക്കൂര്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാന്‍, സാബു മോന്‍, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി.

Continue Reading
You may also like...

More in Malayalam

Trending