Connect with us

ദിലീപിന് വേണ്ടി മണിയെ ആ സ്റ്റേജ് ഷോയില്‍ നിന്ന് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു…! എന്നാല്‍ മണിയുടെ ആ ഒരൊറ്റ ഡയലോഗില്‍ എല്ലാ തീരുമാനങ്ങളും മാറ്റി; മണിയെ കുറിച്ച് തുറന്ന് പറഞ്ഞ് നാദിര്‍ഷ

Malayalam

മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത മുഖമാണ് കലാഭവന്‍ മണിയുടേത്. നടനായും ഗായകനായും തിളങ്ങി നിന്നിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ പ്രേക്ഷകരെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സുഹൃത്തായ കലാഭവന്‍ മണിയെ കുറിച്ച് നാദിര്‍ഷ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മണിയെ ഒഴിവാക്കി ദിലീപിനെ ഷോയ്ക്ക് കൊണ്ടു പോവാന്‍ ശ്രമിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ഗള്‍ഫ് ഷോയ്ക്ക് വേണ്ടി നടക്കുന്ന ഇന്റര്‍വ്യൂവില്‍ കലാഭവന്‍ മണി പങ്കെടുത്തതിനെ കുറിച്ചും അന്ന് മനസില്‍ തട്ടി മണി പറഞ്ഞ വാക്കുകള്‍ ഇന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് നാദിര്‍ഷ പറയുന്നത്. ഒരു ഗള്‍ഫ് ഷോയില്‍ പങ്കെടുക്കാനായി മുണ്ട് ധരിച്ചെത്തിയ മണിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് താന്‍ ആണ്.

അന്ന് മണിയുടെ കൂടെ ടിനി ടോം ഉണ്ട്. ടിനി ഓക്കേ ആയി. മണിയെ തനിക്ക് കൊണ്ട് പോകണ്ട. പകരം മറ്റൊരാള്‍ സ്റ്റേജിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. എങ്ങനെ എങ്കിലും മണിയെ കട്ട് ചെയ്യുക എന്നതായിരുന്നു തന്റെ ലക്ഷ്യം. മണി കുറെ പെര്‍ഫോമന്‍സ് ഒക്കെ കാണിച്ചു. ഏറ്റവും ഒടുവില്‍ മണി തന്നോട് പറഞ്ഞു, ”ഞാന്‍ ഈ ആന നടക്കുമ്പോലെ നടക്കും…. അതിന്റെ ബാക്ക് ആണ് കൂടുതല്‍ ശ്രദ്ധേയം. ഞാന്‍ ഒരു കറുത്ത പാന്റ്സ് ഇട്ടിട്ടാണ് അത് ചെയ്യുക” എന്ന്. അന്ന് മണി ഉടുത്തിരുന്നത് മുണ്ടാണ്. അപ്പോള്‍ ഞാന്‍ ദേഷ്യപെട്ടു.

”എനിക്ക് ഒരു കറുത്ത പാന്റാണ് ഉള്ളത് അത് അലക്കി ഇട്ടിരിക്കുകയാണ്” എന്ന്. ആ ഒറ്റ ഡയലോഗിലാണ് താന്‍ മണിയെ ആ ഷോയ്ക്ക് വേണ്ടി സെലക്ട് ചെയ്യുന്നത്’ എന്നാണ് നാദിര്‍ഷ പറഞ്ഞു. എന്താണ് എങ്കിലും താന്‍ അവനെ ഈ ഷോയ്ക്ക് കൊണ്ടു പോകുമെന്ന് പുറത്തു നിന്നവരോട് പറഞ്ഞു. കാരണം അവന്റെ അവസ്ഥ ഇപ്പോഴാണ് തനിക്ക് മനസിലാകുന്നത്. പുറത്ത് നിന്ന ആളോട് അടുത്ത ഷോയ്ക്ക് പോകാം എന്നും പറഞ്ഞു. പുറത്ത് നിന്നത് ദിലീപ് ആയിരുന്നു എന്നാണ് നാദിര്‍ഷ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top