Malayalam
വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതില്‍ ആയിരുന്നില്ല എന്റെ വിഷമം, അതിന് ശേഷം വന്ന വാര്‍ത്തകള്‍ ആയിരുന്നു തന്നെ മാനസികമായി തളര്‍ത്തിയത്; ഇപ്പോള്‍ വീട്ടുകാര്‍ കല്യാണം ആലോചിക്കുന്നുണ്ടെന്ന് ഷംന കാസിം
വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതില്‍ ആയിരുന്നില്ല എന്റെ വിഷമം, അതിന് ശേഷം വന്ന വാര്‍ത്തകള്‍ ആയിരുന്നു തന്നെ മാനസികമായി തളര്‍ത്തിയത്; ഇപ്പോള്‍ വീട്ടുകാര്‍ കല്യാണം ആലോചിക്കുന്നുണ്ടെന്ന് ഷംന കാസിം
അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമായതാരം മലയാളത്തിലേയ്ക്ക് എത്തിയിട്ട് നാളുകള്‍ ഏറെയായി. കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല.
ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും മുമ്പ് സംഭവിച്ച വിവാദങ്ങളെ കുറിച്ചും പറയുകയാണ് ഷംന. വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതില്‍ ആയിരുന്നില്ല എന്റെ വിഷമം. മറിച്ച് അതിന് ശേഷം വന്ന വാര്‍ത്തകള്‍ ആയിരുന്നു. ഷംന കാസിമിന്റെ വിവാഹം എന്ന് പറഞ്ഞാല്‍ ആദ്യ ഓര്‍മവരുന്നത് കുറേ ഏറെ വിവാദങ്ങളും കേസും പുകിലും എല്ലാമാണ്.
വിവാഹ തട്ടിപ്പുവീരന്മാരുടെ കെണിയില്‍ നിന്ന് ഷംന തലനാരിഴയ്ക്ക് രക്ഷപ്പെട്ടപ്പോള്‍ അത് വാര്‍ത്തയായി. ആ സംഭവത്തിന് ശേഷം വിവാഹം എന്ന് കേട്ടാലേ തനിയ്ക്ക് പേടിയായിരുന്നു എന്നാണ് ഷംന കാസിം പറഞ്ഞത്. എന്നാല്‍ അല്ല, തനിയ്ക്കിപ്പോള്‍ കാര്യമായി വിവാഹ ആലോചനകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നുണ്ട്.. തിടുക്കം തനിക്കല്ല കുടുംബത്തിന് ആണ് എന്നും ഷംന കാസിം പറയുന്നു. മാത്രമല്ല, അന്നത്തെ ആ സംഭവത്തെ കുറിച്ചും തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ചും ഷംന പറയുന്നുണ്ട്.
വീട്ടുകാര്‍ ആണ് ആ വിവാഹ ആലോചന കൊണ്ടു വന്നത്. അതുകൊണ്ട് തന്നെ അതൊരു തട്ടിപ്പ് ആണ് എന്നറിഞ്ഞപ്പോള്‍ എന്നെക്കാള്‍ മാനസികമായി തളര്‍ന്നത് അമ്മയും അച്ഛനും ആണ്. കേസ് കൊടുത്തതും അവര്‍ തന്നെയാണ്. എന്റെ പേര് വരില്ല എന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ കേസ് കൊടുത്തത്തോടെ എന്റെ പേര് മാത്രമാണ് വന്നത്. വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതില്‍ ആയിരുന്നില്ല എന്റെ വിഷമം. മറിച്ച് അതിന് ശേഷം വന്ന വാര്‍ത്തകള്‍ ആയിരുന്നു. കേവലം ഒരു ക്ലിക്കിന് വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂട്യൂബിലും എന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ ശരിയ്ക്കും വേദനിപ്പിച്ചു. ടിവിയും ഫോണിലും എല്ലാം എന്റെ മുഖം തന്നെ. അത് എന്നെ മാനസികമായി തളര്‍ത്തി.
അവര്‍ ഒരു കുടുംബമാണ്. ആ കുടുംബത്തിലെ എല്ലാവരും ഇതുപോലെ തട്ടിപ്പ് നടത്തിയാണ് ജീവിക്കുന്നത്. കേസ് കൊടുത്തപ്പോള്‍ പോലീസുകാര്‍ തന്നെ എന്നോട് പറഞ്ഞു, ഷംനയുടെ പരാതി ഒന്നും പരാതിയല്ല… പല പെണ്‍കുട്ടികള്‍ക്കും ജീവിതം തന്നെ പോയി എന്ന്. അവരെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ഞാന്‍ ഒരു കാരണം ആകുകയായിരുന്നു. അതിന് ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ എന്നെഫോണില്‍ വിളിച്ച് നന്ദി പറഞ്ഞു. സിനിമയിലും പലരും ഇവരുടെ കെണിയില്‍ വീണിട്ടുണ്ടാവാം.. പക്ഷെ അവരാരും പുറത്ത് പറയാന്‍ തയ്യാറല്ല.
എവിടെ ചെന്നാലും ഇത് തന്നെ ചോദ്യം.. കല്യാണ എപ്പോഴാണ്.. വീട്ടുകാര്‍ എനിക്ക് കാര്യമായി ചെറുക്കനെ അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്നുണ്ട്.. പക്ഷെ എനിക്ക് തിരക്കൊന്നും ഇല്ല. വിവാഹത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ തന്നെ ഇപ്പോള്‍ പേടിയാണ്. അത് നടക്കുമ്പോള്‍ നടക്കട്ടെ എന്ന് മാത്രം. പറയാന്‍ വിഷമമുണ്ട്, എന്നാലും കല്യാണം കഴിഞ്ഞവര്‍ എല്ലാം എന്നോട് പറയുന്നത് വെറുതേ ചെന്ന് ചാടരുത് എന്നാണ്. ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്പങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, നോര്‍ത്ത് ഇന്ത്യനെ വിവാഹം ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആരായാലും സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാവണം എന്നാണ് ഷംന പറഞ്ഞത്.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം, മറ്റു ഭാഷകളില്‍ ലഭിക്കുന്നതു പോലെ നല്ല റോളുകള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ എനിക്കെല്ലായ്പ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. നമ്മുടെ ചില സിനിമകള്‍ കാണുമ്പോള്‍ ഞാനിതിനെ പറ്റി ചിന്തിക്കാറുണ്ട്.
ഇതെല്ലായ്പ്പോഴും എനിക്കൊരു ചോദ്യചിഹ്നമാണ്. ജോസഫ് സിനിമയുടെ തമിഴ് റീമേക്ക് തന്നെ എടുക്കുക. അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് എനിക്ക് തമിഴില്‍ ചെയ്യാമെങ്കില്‍ എന്തു കൊണ്ട് മലയാളത്തില്‍ ചെയ്തു കൂടാ? എനിക്കിതുവരെ ഇതിനൊരു ഉത്തരം ലഭിച്ചിട്ടില്ല. ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടും എന്നെ കാണാന്‍ മലയാളിയെ പോലല്ലാത്തതു കൊണ്ടാണെന്നുമൊക്കെയാണ് എന്നും ഷംന പറഞ്ഞു.
കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറക്കുന്നത്. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന് എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന് എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ പറഞ്ഞിട്ടുണ്ട്.
