Connect with us

അവളെ പ്രസവിച്ചിരുന്ന സമയത്ത് ഞാന്‍ ആശുപത്രിയിലുണ്ടായിരുന്നു, ഞാനാണ് ഏറ്റുവാങ്ങിയതും ന്യൂമറോളജി പ്രകാരം പേരിട്ടതും; ആദു ആരാണെന്ന് വ്യക്തമാക്കി സീമ ജി നായര്‍

Malayalam

അവളെ പ്രസവിച്ചിരുന്ന സമയത്ത് ഞാന്‍ ആശുപത്രിയിലുണ്ടായിരുന്നു, ഞാനാണ് ഏറ്റുവാങ്ങിയതും ന്യൂമറോളജി പ്രകാരം പേരിട്ടതും; ആദു ആരാണെന്ന് വ്യക്തമാക്കി സീമ ജി നായര്‍

അവളെ പ്രസവിച്ചിരുന്ന സമയത്ത് ഞാന്‍ ആശുപത്രിയിലുണ്ടായിരുന്നു, ഞാനാണ് ഏറ്റുവാങ്ങിയതും ന്യൂമറോളജി പ്രകാരം പേരിട്ടതും; ആദു ആരാണെന്ന് വ്യക്തമാക്കി സീമ ജി നായര്‍

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സീമ ജി നായര്‍. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്‍ക്കുന്ന താരം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മുന്‍പ്പന്തിയിലാണ്. നടി ശരണ്യ ശശിയിലൂടെയാണ് സീമ ജി നായരെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ട്യൂമര്‍ ശരണ്യ പിടികൂടിയപ്പോള്‍ താരത്തിന്റെ അവസാന നിമിഷം വരെയും അതിനു ശേഷം ശരണ്യയ്ക്ക് അമ്മയ്ക്കൊപ്പവും കരുത്തായി നില്‍ക്കുന്നത് സീമയാണ്.

കഴിഞ്ഞ ദിവസം മദര്‍ തെരേസയുടെ പേരിലുള്ള പ്രഥമ പുരസ്‌കാരവും സീമയെ തേടിയെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളുമൊന്നും താന്‍ ഗൗനിച്ചിരുന്നില്ലെന്ന് സീമ പറഞ്ഞിരുന്നു. തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നയാളെ പരിചയപ്പെടുത്തിയായിരുന്നു കഴിഞ്ഞ ദിവസം സീമ എത്തിയത്.

ആരാണ് ആദൂവെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ആ ചോദ്യത്തിനുള്ള മറുപടിയാണ് ഈ വീഡിയോ. ആദു ആരാണെന്ന് വ്യക്തമാക്കുന്നതിന് മുന്‍പ് ഞങ്ങളുടെ ഒരു ദിവസം കാണിക്കാമെന്നും സീമ പറഞ്ഞിരുന്നു. എ ഡേ വിത്ത് മൈ ആദൂയെന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഞാന്‍ വന്ന് കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ കുഞ്ഞ് ഭക്ഷണമൊക്കെ കഴിക്കാറുണ്ട്. ഒരു വാശിയും കാണിക്കാറില്ലെന്നും സീമ പറഞ്ഞിരുന്നു.

സീമാമ്മയുടെ പൊന്നുമോളാണ് അദ്വിക.സീമാമ്മ മുത്തശ്ശിയല്ലെന്നായിരുന്നു അദ്വിക പറഞ്ഞത്. അദ്വികയെ പ്രസവിച്ചിരുന്ന സമയത്ത് ഞാന്‍ ആശുപത്രിയിലുണ്ടായിരുന്നു. ഞാനാണ് ഏറ്റുവാങ്ങിയതും ന്യൂമറോളജി പ്രകാരം പേരിട്ടതും. ആദൂയെന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. ആദുക്കുട്ടിയെക്കുറിച്ച് പറയാനൊരുപാടുണ്ട്. എന്റെ മിക്ക വ്ളോഗിലും കുഞ്ഞൂസുണ്ട്. എല്ലാവരും കുഞ്ഞാരാണെന്ന് ചോദിക്കാറുണ്ടായിരുന്നു.

അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടപ്പള്ളി പള്ളിയില്‍ ഒരു ഓണാഘോഷ പരിപാടി നടത്തിയിരുന്നു. വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ പരിപാടിയായിരുന്നു അത്. 150 പേരുടെ പരിപാടിയായിരുന്നു. കൊച്ചിയിലെ ഡോക്ടേഴ്സെല്ലാം പങ്കെടുത്തിരുന്നു. അവര്‍ക്ക് നന്ദി പറയാനായി പോയപ്പോഴായിരുന്നു വിനോദിനെക്കുറിച്ച് അറിഞ്ഞത്. ക്യാന്‍സര്‍ പേഷ്യന്റായ വിനോദ് ക്രിട്ടിക്കല്‍ കണ്ടീഷനിലായിരുന്നു. മകളുടെ വിവാഹം അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. എന്തെങ്കിലും ചെയ്യാനാവുമോയെന്ന് ചോദിച്ചിരുന്നു.

ഭീമമായ തുക ചെലവഴിച്ചായിരുന്നു ആ പരിപാടി നടത്തിയത്. അവരുടെ അവസ്ഥയെക്കുറിച്ചോര്‍ത്ത് മെന്റലി വല്ലാതെ തകര്‍ന്ന് പോയിരുന്നു. എങ്ങനെയൊക്കെയോ ആയി ആ വിവാഹം നടത്താന്‍ പറ്റി. വിനോദിന്റെ ഭാര്യയാണ് ദീപ്തി. നവംബറിലായിരുന്നു ദേവൂന്റെ വിവാഹം. ഡിസംബറില്‍ വിനോദ് ഞങ്ങളെ വിട്ട് പോയി. ഞാന്‍ കൈയ്യില്‍ മേടിച്ചത് കൊണ്ടാണോ എന്നറിയില്ല, ആര്‍ടിസ്റ്റിന്റേതായ കഴിവുകള്‍ കാണിക്കുന്നുണ്ട് അദ്വിക. ഈശ്വരാനുഗ്രഹത്താല്‍ എല്ലാവരും സന്തോഷമായി ജീവിച്ച് വരുന്നു. ദീപ്തിയേയും കുടുംബത്തേയും സീമ വീഡിയോയില്‍ പരിചയപ്പെടുത്തിയിരുന്നു.

തന്റെ പതിനേഴാം വയസില്‍ അമ്മയുടെ പാതപിന്തുടര്‍ന്ന് നാടക നടിയായി കലാരംഗത്തേയ്ക്ക് എത്തിയ താരമാണ് സീമ ജി നായര്‍. ആയിരത്തില്‍ അധികം വേദികളില്‍ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയല്‍ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്. ദൂരദര്‍ശന്‍ പരമ്പരകളില്‍ എത്തിയ താരം പിന്നീട് സൂര്യ ടിവിയിലെയും ഏഷ്യാനെറ്റ് സീരിയലുകളുടെയും ഭാഗമായി മാറി. കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികര്‍ത്താവായുമെല്ലാം നിരവധി ടെലിവിഷന്‍ പരിപാടികളില്‍ എത്തിയ താരം അമ്പതിന് മുകളില്‍ സീരിയലുകളിലും അതുപോലെ നൂറില്‍ കൂടുതല്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയത്രി എന്ന നിലയില്‍ നിന്നും മുകളില്‍ ആയി മികച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ് സീമ. ഇന്നും മലയാളത്തില്‍ ഒട്ടേറെ മികച്ച സഹനടി വേഷങ്ങള്‍ ചെയ്യുന്ന താരംകൂടിയാണ് സീമ ജി നായര്‍. കോട്ടയം മുണ്ടക്കയത്ത് ജനിച്ച സീമ വിവാഹമോചിതയാണ്. ആരോമല്‍ എന്ന മകനൊപ്പം എറണാകുളത് ആണ് സീമ ഇപ്പോള്‍ താമസിക്കുന്നത്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കും അതുപോലെ യുവതാരങ്ങള്‍ക്കും ഒപ്പം വേഷങ്ങള്‍ ചെയ്ത നടി കൂടിയാണ് സീമ ജി നായര്‍.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സീമയെ കുറിച്ച് പറഞ്ഞ് നടന്‍ മനോജ് കുമാറും എത്തിയിരുന്നു. ശരണ്യയുടെ കാര്യത്തിലൊക്കെയായാണ് സീമയെ ഒരുപാട് പേര്‍ അറിഞ്ഞത്. മോളെപ്പോലെ ശരണ്യയെ സംരക്ഷിച്ചു. ശരണ്യ മരിച്ച് എത്ര ദിവസം സീമ അവിടെ താമസിച്ചു, അവിടെ എല്ലാത്തിലും പ്രധാനിയായി സീമയുണ്ടായിരുന്നു.

ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനും, ചടങ്ങുകള്‍ നടത്താനുമെല്ലാമായി സീമ അവിടെ തുടരുകയായിരുന്നു. മോനോട് ഞാന്‍ ചോദിച്ചു, അവിടെ നിന്നോളൂ, എനിക്ക് കുഴപ്പമില്ലെന്നാണ് മകന്‍ പറഞ്ഞതെന്ന് സീമ എന്നോട് പറഞ്ഞിരുന്നുവെന്ന് മനോജ് പറയുന്നു. ശരണ്യയ്ക്കും കുടുംബത്തിനും വേണ്ടി ചെയ്യുന്ന അര്‍പ്പണമാണ് അത്. സീമയ്ക്ക് പണ്ട് ഞാന്‍ മദര്‍ തെരേസ എന്ന് പേരിട്ടിരുന്നു. അത് കേള്‍ക്കുമ്പോള്‍ സീമ ചിരിക്കും. പാവങ്ങളുടെ മദര്‍ തെരേസയെന്ന് എന്ന് ഞാന്‍ വിളിക്കാറുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top