മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സെന്തില്‍ കൃഷ്ണ. കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സെന്തില്‍ കൃഷ്ണ. കുടുംബത്തോടൊപ്പം തന്റെ പുതിയ ചിത്രം ഉടുമ്പ് കണ്ടതിനെ കുറിച്ചാണ് സെന്തില്‍ ഇപ്പോള്‍ പറയുന്നത്. താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.
സെന്തിലിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
കുടുംബത്തോടൊപ്പം മമ്മൂക്കയുടെയും ലാലേട്ടന്റുയുമൊക്കെ പടങ്ങള്‍ ടിവിയില്‍ കണ്ടിരുന്ന സമയത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ മുഖവും ഇതുപോലെ സ്ക്രീനില്‍ തെളിഞ്ഞു കാണണം എന്നുള്ളത്. ദൈവാനുഗ്രഹത്താല്‍ ആ മോഹങ്ങള്‍ വിനയന് സാറിന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ സഭലമായി…
ഇന്ന് വീണ്ടും എന്റെ ഒരു സിനിമ ‘ഉടുമ്പ്’ കുടുംബത്തോടൊപ്പം കാണുന്നതില്‍ അതിയായ സന്തോഷം ഉണ്ട്, സ്ക്രീനില്‍ നോക്കുന്നതിനേക്കാള്‍ ഞാന്‍ നോക്കുന്നത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്. ഈ സന്തോഷത്തില്‍ നിങ്ങളും കൂടെയുണ്ടാകണം., നിങ്ങളുടെ സ്വന്തം സെന്തില്‍.
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ഉടുമ്പ് എന്ന ചിത്രത്തില്‍ ഒരു ഗുണ്ട ആയാണ് സെന്തില്‍ വേഷമിട്ടത്. റിലീസിന് മുമ്പ് തന്നെ റീമേക്ക് അവകാശങ്ങള്‍ വിറ്റു പോയ ആദ്യ മലയാള ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...