Connect with us

പുതുവര്‍ഷ തലേന്ന് പോലീസുകാരന്റെ വീട് ആക്രമിച്ച് ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’; വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ഇവര്‍ അടിച്ചുതകര്‍ത്തു, വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തി, ശൗചാലയം തല്ലിത്തകര്‍ത്തു

Malayalam

പുതുവര്‍ഷ തലേന്ന് പോലീസുകാരന്റെ വീട് ആക്രമിച്ച് ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’; വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ഇവര്‍ അടിച്ചുതകര്‍ത്തു, വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തി, ശൗചാലയം തല്ലിത്തകര്‍ത്തു

പുതുവര്‍ഷ തലേന്ന് പോലീസുകാരന്റെ വീട് ആക്രമിച്ച് ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’; വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ഇവര്‍ അടിച്ചുതകര്‍ത്തു, വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തി, ശൗചാലയം തല്ലിത്തകര്‍ത്തു

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ ചിത്രമാണ് മിന്നല്‍ മുരളി. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികളുടെ സൂപ്പര്‍ ഹീറോ ആയിരിക്കുകയാണ് മിന്നല്‍ മുരളി ഇപ്പോള്‍. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളി ഇന്ത്യ മുഴുവനും ചര്‍ച്ചയാവുകയാണ്. കുറുക്കന്‍ മൂലയിലെ ജെയ്‌സണ്‍ എന്ന സാധാരണക്കാരന്‍ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ആകുന്നതും ഈ സംഭവം അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെ കുറിച്ചുമാണ് സിനിമ വിവരിക്കുന്നത്.

ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും വളരെ പെട്ടന് തന്നെ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചിരുന്നു. മലയാളികളുടെ ആദ്യ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളി ജനഹൃദയം കീഴടക്കി. മിന്നലടിച്ച് സൂപ്പര്‍ പവറുകള്‍ കിട്ടുന്ന രണ്ട് കഥാപാത്രങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ സിനിമ ചര്‍ച്ചയായിക്കഴിഞ്ഞു.

അതിനിടെ ആണ് മിന്നല്‍ മുരളി സ്‌റ്റൈലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീട് ആക്രമിച്ചത്. പുതുവത്സര തലേന്ന് കുമരകത്ത് ആണ് ഈ സംഭവം നടന്നത്. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന പേരില്‍ സാമൂഹികവിരുദ്ധരുടെ ആക്രമണം നടന്നത്.

വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ഇവര്‍ അടിച്ചുതകര്‍ത്തു. വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തി. ശൗചാലയം തല്ലിത്തകര്‍ത്തു. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരണാണ് ഷാജി. ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം. വീട് ആക്രമിച്ച ആ ‘മിന്നല്‍ മുരളി’യെ തേടുകയാണ് പൊലീസ്. രണ്ടാഴ്ച മുമ്ബ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു.

എന്നാല്‍ കഴിഞ്ഞ രാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ ഇവിടെ നിന്ന് വീണ്ടും കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ഇവരെ ഇവിടെ നിന്ന് ഓടിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായിട്ടാണ് വീടാക്രമണമെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്.ഐ. എസ്.സുരേഷ് പറഞ്ഞു. സന്ധ്യമയങ്ങുന്നതോടെ ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികള്‍ പറഞ്ഞു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സാമൂഹിക വിരുദ്ധരുടെ ആക്രമണം കാരണം വീടിനുണ്ടായിട്ടുണ്ടെന്നാണ് ഷാജി പറയുന്നത്.

അതേസമയം, ചിത്രത്തിന്റെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച് ഏതാനും ബോളിവുഡ് സംവിധായകര്‍ ബേസില്‍ ജോസഫിനെ സമീപിച്ചിരുന്നു. എന്നാല്‍ മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണെന്നും റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്.

‘മിന്നല്‍ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പര്‍ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാന്‍ ആഗ്രഹിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല,’ ബേസില്‍ പറഞ്ഞു. ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. ഇത് യഥാര്‍ഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകലില്‍ നിന്നുള്ള സ്പൈഡര്‍മാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്പൈഡര്‍മാനും ഒരു ക്രിഷുമേയുള്ളൂ. മിന്നല്‍ മുരളീം ഒന്ന് മതി,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റിയും ബേസില്‍ സംസാരിച്ചു. ‘ഒരു തുടര്‍ച്ച ഉണ്ടാകണം. ചില കഥകള്‍ മനസ്സിലുണ്ട്. ഒറിജിനല്‍ സ്റ്റോറിയുടെ നിലവാരവുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടാണ്, കാരണം ഒറിജിനല്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്. ഇവിടെയുള്ള കഥാപാത്രം ജീവിതത്തേക്കാള്‍ വലുതാണ്. ചില തന്ത്രങ്ങളിലൂടെയേ പ്രേക്ഷകരെ ആ കഥാപാത്രവുമായി ബന്ധിപ്പിക്കാനാവൂ,’ ബേസില്‍ പറഞ്ഞു. മിന്നല്‍ മുരളി രണ്ടാം ഭാഗത്തിന്റ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തേക്കാള്‍ വലിയ സിനിമയായിരിക്കും. ജനുവരിയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും സോഫിയ പോള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top