Malayalam
നടന് മണി മായമ്പള്ളിയ്ക്ക് വേണ്ടി ഒരു സ്നേഹ സീമ കൂടി; തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാനൊരുങ്ങി സീമ ജി നായര്‍. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് നടന്റെ ഭാര്യ
നടന് മണി മായമ്പള്ളിയ്ക്ക് വേണ്ടി ഒരു സ്നേഹ സീമ കൂടി; തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാനൊരുങ്ങി സീമ ജി നായര്‍. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് നടന്റെ ഭാര്യ
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സീമ ജി നായര്‍. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്ക്കുന്ന താരം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മുന്പ്പന്തിയിലാണ്. നടി ശരണ്യ ശശിയിലൂടെയാണ് സീമ ജി നായരെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ട്യൂമര്‍ ശരണ്യ പിടികൂടിയപ്പോള്‍ താരത്തിന്റെ അവസാന നിമിഷം വരെയും അതിനു ശേഷം ശരണ്യയ്ക്ക് അമ്മയ്ക്കൊപ്പവും കരുത്തായി നില്‍ക്കുന്നത് സീമയാണ്.
ഇപ്പോഴിതാ നടന് മണി മായമ്പള്ളിയ്ക്കും കുടുംബത്തിനും വേണ്ടി സ്വന്തമായി ഒരു മണ്ണ് എന്ന തന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ് സീമ ഇപ്പോള്‍. നടന് മായമ്പള്ളിയ്ക്ക് ഒരു സ്നേഹ സീമ കൂടി നല്കി എന്ന് പറഞ്ഞ് കൊണ്ട് തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് സീമ ഈ സന്തോഷ വിവരം പങ്കുവെച്ചത്. മണി മായമ്പള്ളിയ്ക്ക് വേണ്ടി സ്വന്തമായൊരു വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുകയാണ് സീമ. കുറച്ിച് നാളുകള്‍ക്ക് മുമ്പ് ഈ ആഗ്രഹവും താരം പങ്കുവെച്ചിരുന്നു. എത്രയും പെട്ടെന്ന് തന്നെ അതി നടത്തണമെന്നും അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങണമെന്നുമെല്ലാം സീമ പറഞ്ഞിരുന്നു.
അതിനായി നിരവധി പേരാണ് സഹായിച്ചതെന്നും കേരളത്തില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള മലയാളികള്‍ വരെ സഹായിച്ചിരുന്നുവെന്നും സീമ വീഡിയോയിലൂടെ പറയുന്നു. നടന് മണിമായമ്പള്ളിയും സീമ ജി നായരും അടുത്ത സുഹൃത്തുക്കളായിരുന്നു. ശുഭദിനം പറഞ്ഞ് മെസേജ് അയച്ച ആള് കുറച്ച് നേരങ്ങള്‍ക്ക് ശേഷം മരിച്ചു എന്ന് അറിയുമ്പോള്‍ വിശ്വസിക്കാനാകുന്നില്ലെന്നും ആ മരണം തന്നെ തളര്‍ത്തിയിരുന്നുവെന്നും സീമ പറഞ്ഞിരുന്നു. കഴിഞ്ഞ പ്രളകാലത്താണ് ഇദ്ദേഹത്തെ കുറിച്ച് അടുത്ത് അറിയുന്നതെന്നും തന്നെ ഒരു കൂടെപ്പിറപ്പിനെം പോലെ സ്നേഹിച്ചിരുന്നെന്നും സീമ പറയുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കുടുംബത്തിന് താങ്ങായി നിന്നിരുന്നതും സീമ തന്നെ. നടി പങ്കുവെച്ച വീഡിയോയില്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന മണി മായമ്പള്ളിയുടെ ഭാര്യയെയും കാണാം.
കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയില്‍ നിന്നാണ് ഞാന്‍ എല്ലാം പഠിച്ചിട്ടുള്ളത്. അമ്മയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ വലിയ അഭിമാനമാണ്. തിലകന് ചേട്ടന്റെ ആത്മകഥയില്‍ വരെ അമ്മയെ പ്രശംസിച്ചിട്ടുണ്ട്. കാരുണ്യവും സഹാനുഭൂതിയും സഹജീവികളോടുള്ള സ്നേഹവുമൊക്കെ അമ്മയ്ക്കുണ്ടായിരുന്നു. സാമ്പത്തികമായി ഏതു പിന്നോക്കാവസ്ഥയില്‍ നില്‍ക്കുകയാണെങ്കിലും സഹായം ചോദിച്ചു നമ്മുടെ മുന്നില്‍ വരുന്നവരെ സഹായിക്കണമെന്നത് ഞാന്‍ പഠിച്ചത് അമ്മയില്‍നിന്നാണ്, എന്നാണ് സീമ പറയുന്നത്.
ഒരു സുപ്രഭാതത്തില്‍ ചാരിറ്റിയെന്ന് പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടയാളല്ല ഞാന്‍. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഒന്നും ചെയ്തിട്ടുള്ളത്. സാമ്പത്തികമായി എനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ചിലരങ്ങ് തീരുമാനിക്കുകയാണ്. അത് വെറും തെറ്റിദ്ധാരണ മാത്രമാണ് താനും. അഭിനയമാണ് എന്റെ തൊഴില്‍. തൊഴില്‍ ചെയ്തു വരുമാനമുണ്ടെങ്കില്‍ മാത്രമല്ലേ നമുക്ക് ജീവിക്കാന്‍ സാധിക്കൂ. എനിക്ക് അഭിനയിച്ചേ പറ്റൂ. അങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റു. ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാല്‍ പിന്നെ അത് പരിഹരിക്കുന്നതുവരെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല. ഇപ്പോള്‍ 24 മണിക്കൂര്‍ സമയം പോരെന്നെനിക്ക് തോന്നാറുണ്ട് എന്നാണ് താരം പറഞ്ഞത്.
തന്റെ പതിനേഴാം വയസില്‍ അമ്മയുടെ പാതപിന്തുടര്ന്ന് നാടക നടിയായി കലാരംഗത്തേയ്ക്ക് എത്തിയ താരമാണ് സീമ ജി നായര്‍. ആയിരത്തില്‍ അധികം വേദികളില്‍ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയല്‍ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്. ദൂരദര്ശന് പരമ്പരകളില്‍ എത്തിയ താരം പിന്നീട് സൂര്യ ടിവിയിലെയും ഏഷ്യാനെറ്റ് സീരിയലുകളുടെയും ഭാഗമായി മാറി. കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികര്‍ത്താവായുമെല്ലാം നിരവധി ടെലിവിഷന്‍ പരിപാടികളില്‍ എത്തിയ താരം അമ്പതിന് മുകളില്‍ സീരിയലുകളിലും അതുപോലെ നൂറില്‍ കൂടുതല്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയത്രി എന്ന നിലയില്‍ നിന്നും മുകളില്‍ ആയി മികച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ് സീമ. ഇന്നും മലയാളത്തില്‍ ഒട്ടേറെ മികച്ച സഹനടി വേഷങ്ങള്‍ ചെയ്യുന്ന താരംകൂടിയാണ് സീമ ജി നായര്‍. കോട്ടയം മുണ്ടക്കയത്ത് ജനിച്ച സീമ വിവാഹമോചിതയാണ്. ആരോമല്‍ എന്ന മകനൊപ്പം എറണാകുളത് ആണ് സീമ ഇപ്പോള്‍ താമസിക്കുന്നത്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കും അതുപോലെ യുവതാരങ്ങള്‍ക്കും ഒപ്പം വേഷങ്ങള്‍ ചെയ്ത നടി കൂടിയാണ് സീമ ജി നായര്‍.
