Connect with us

കൂടെവിടെയുടെ സമയം മാറ്റിയാൽ മൗനരാഗം പൊട്ടി പാളീസാകും; സൂക്ഷിച്ചാൽ ദുഖിക്കേണ്ട! കുഞ്ഞിന് അരഞ്ഞാണമാണ് കെട്ടേണ്ടത് അല്ലാതെ ആനയ്ക്ക് കെട്ടാനുള്ള ചരടല്ലെന്ന് പ്രേക്ഷകർ

Malayalam

കൂടെവിടെയുടെ സമയം മാറ്റിയാൽ മൗനരാഗം പൊട്ടി പാളീസാകും; സൂക്ഷിച്ചാൽ ദുഖിക്കേണ്ട! കുഞ്ഞിന് അരഞ്ഞാണമാണ് കെട്ടേണ്ടത് അല്ലാതെ ആനയ്ക്ക് കെട്ടാനുള്ള ചരടല്ലെന്ന് പ്രേക്ഷകർ

കൂടെവിടെയുടെ സമയം മാറ്റിയാൽ മൗനരാഗം പൊട്ടി പാളീസാകും; സൂക്ഷിച്ചാൽ ദുഖിക്കേണ്ട! കുഞ്ഞിന് അരഞ്ഞാണമാണ് കെട്ടേണ്ടത് അല്ലാതെ ആനയ്ക്ക് കെട്ടാനുള്ള ചരടല്ലെന്ന് പ്രേക്ഷകർ

സീരിയസ്സായി തുടങ്ങിയിട്ട് ഇപ്പോൾ കോമഡിയും ട്രാജഡിയുമായി നിൽക്കുകയാണ് മൗനരാഗം സീരിയൽ. മിണ്ടാപ്പെണ്ണിന്റെ ത്യാഗത്തിന്റെയും കുടുംബക്കാർ ഒറ്റപ്പെടുത്തുമ്പോൾ നല്ലൊരു ജീവിതം കൊടുത്ത് ഉയരങ്ങളിലേക്ക് പിടിച്ചുയർത്തുന്ന നായകനുമായാണ് പരമ്പര തുടങ്ങിയത് പക്ഷെ, ഇപ്പോൾ കഥയുടെ പോക്ക് എങ്ങോട്ടാണെന്നാണ് മനസ്സിലാകാത്തത്. സീരിയൽ റേറ്റിംഗിൽ ടോപ് ഫൈവിൽ വരേണ്ട എന്ത് ഗുണമാണ് ഈ സീരിയലിനുള്ളത്.

ഒരു പ്രൊമൊ വീഡിയോ കാണിച്ചാൽ അത് വെച്ച് വേണമെങ്കിൽ ഒരു മാസം വരെ തള്ളി നീക്കാനുള്ള പ്രത്യേക കഴിവ് ഇതിലെ റൈറ്റർ സാറിനുണ്ട്. അറ്റ്ലീസ്റ്റ് പ്രേക്ഷകരുടെ മനസ് അറിഞ്ഞ് കഥ എഴുതാൻ ശ്രമിച്ചാൽ കുറച്ചും കൂടി നല്ലതായിരിക്കുമെന്ന് തോന്നുന്നുണ്ട്. ഇനിയും മനസ്സിലായില്ലെങ്കിൽ താഴോട്ട് പോകാനായിരിക്കും വിധി.

കൂടെവിടെ സീരിയലിന് കുറച്ചും കൂടി പ്രേക്ഷക സ്വീകാര്യത ലഭിച്ചാൽ പിന്നെ മൗനരാഗത്തിന്റെ കാര്യം പറയേണ്ട കാര്യമില്ല. കൂടെവിടെയുടെ ടൈം മാറ്റിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ… ഇനിയെങ്കിലും അറിഞ്ഞ് പ്രവർത്തിച്ചാൽ എല്ലാ അണിയറ പ്രവർത്തകർക്കും കൊള്ളാമായിരിക്കും.

ഏതാണ്ട്, രണ്ടാഴ്‌ചയായി കുഞ്ഞിന്റെ നൂലുകെട്ട് കാണിച്ചു തുടങ്ങിയിട്ട് ഇന്ന് കെട്ടും നാളെ കെട്ടും എന്നൊക്കെ പറഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളു കുറേയെ ആയി, വല്ലതും നടന്നാൽ മാത്രം ഭാഗ്യം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അവസാനം ഇന്നലെ കല്യാണിയേയും കൊണ്ട് ചിത്രസേനൻ വന്നു. ഇന്നെന്തായാലും നൂലുകെട്ട് നടക്കാനാണ് സാധ്യത.

പക്ഷെ, ഇന്നത്തെ പ്രോമോ കണ്ടിട്ട് ചിരിയാണ് വന്നത്. ഒന്നാമത്തേത് നൂലുകെട്ടിനല്ലേ വന്നത്, കടുവയും മുങ്ങയും വിക്രമും ഒന്നും കൊണ്ട് വന്നില്ലാലോ.. അവസാനം കുഞ്ഞിന് നല്ലൊരു അരഞ്ഞാണമൊക്കെ ആയിട്ടാണ് കല്യാണി എത്തിയത്.

പക്ഷെ, ആ അരഞ്ഞാണം കണ്ടിട്ട് ചിരി അടക്കാൻ കഴിഞ്ഞില്ല. പ്രേക്ഷകർ ഒന്നടങ്കം കമന്റിലൂടെ ചോദിക്കുന്നത് ഇത് ആനയ്ക്ക് കെട്ടാനുള്ള ചരട് ആണൊന്നാണ്, വേറൊന്നും കൊണ്ടല്ല, കുഞ്ഞിന് കെട്ടാനുള്ളതാണ് അപ്പോൾ, ആ രീതിയിലുള്ളത് കാണിക്കുന്നതല്ലേ.. നല്ലത് ഇതിപ്പോൾ, കല്യാണിയുടെ കൈയ്യിൽ പണം ഉണ്ടെന്നു കാണിക്കാൻ മാത്രമാണ് ഇത്രയും കനമുള്ളത് കാണിച്ചിരിക്കുന്നത്… ഒറ്റ വക്കിൽ പറഞ്ഞാൽ കുറച്ചധികം ഓവറായി പോയി…

ഈ സീരിയലിൽ മാത്രമാണ് സ്വർണത്തിന് ഇത്രയ്ക്ക് പ്രാധാന്യം നൽകുന്നത്. മുൻപൊരിക്കൽ, കല്യാണിയ്ക് രൂപ ആഭരണമൊക്കെ നല്കിയപ്പോഴും, ഓണത്തിലെ സ്പെഷ്യൽ എപ്പിസോഡിലും സ്വർണത്തത്തിൽ കുളിച്ചു നിൽക്കുന്ന കല്യാണിയെ കാണിച്ചതാണ്.

ഉള്ളത് പറഞ്ഞാൽ അതിന്റെ ഒന്നും ആവശ്യമില്ല. പിന്നെ നൂലുകെട്ടെന്ന് പറഞ്ഞിട്ട് പ്രേക്ഷകർക്ക് അതൊന്നും കാണാനുള്ള ഭാഗ്യമില്ല. ചിലപ്പോൾ, ഒന്ന് രണ്ടു വര്ഷം വയറ്റിൽ കിടന്ന കുഞ്ഞല്ലേ.. അതുകൊണ്ടായിരിക്കും കുഞ്ഞിന് സ്വർണത്തിന്റെ ചങ്ങലയിലെ അരഞ്ഞാണം കല്യാണി കൊണ്ട് വന്നത്.

പിന്നെ, രണ്ടാമത്തേത് ശാരിയും വേലക്കാരി യാമിനിയും തമ്മിലുള്ള സംസാരമാണ്. “യു ആർ ടു ലേസി” എന്ന് പറയുമ്പോൾ, ശാരിയുടെ മുഖം മാറുന്നതും ഒന്നും പറയാൻ അറിയാത്തതിനാൽ.”ലെസ്സി ഒന്നും വേണ്ട, എനിക്ക് മോര് മതി,” എന്ന് പറയുമ്പോൾ മുഖം മാറുന്നത് കണ്ടാൽ ആർക്കായാലും ചിരിവന്നു പോകും.

എന്തൊക്കെ ആയാലും, ഇന്ന് നൂലുകെട്ട് നടക്കും. പിന്നെ സ്വർണ്ണമൊക്കെ കണ്ട് മുത്തശ്ശിയുടെയും പ്രകാശന്റെയും കണ്ണൊക്കെ തള്ളുന്നത് കൊള്ളാം.. ചിലപ്പോൾ, അതിനു വേണ്ടി ആയിരിക്കും ഇത്രയ്ക്ക് കനമുള്ള സ്വർണ്ണം കാണിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top