Malayalam
ഇപ്പോള്‍ ആരും അതിനായി തന്നെ സിനിമയിലേയ്ക്ക് വിളിക്കാറില്ല; സീരിയലില്‍ ശ്രദ്ധ കൊടുക്കുന്നത് ഈ കാരണത്താല്‍; തുറന്ന് പറഞ്ഞ് സാന്ത്വനത്തിലെ ബാലേട്ടന്‍
ഇപ്പോള്‍ ആരും അതിനായി തന്നെ സിനിമയിലേയ്ക്ക് വിളിക്കാറില്ല; സീരിയലില്‍ ശ്രദ്ധ കൊടുക്കുന്നത് ഈ കാരണത്താല്‍; തുറന്ന് പറഞ്ഞ് സാന്ത്വനത്തിലെ ബാലേട്ടന്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് രാജീവ് പരമേശ്വരന്‍. കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ മിനിസ്‌ക്രീനിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോള്‍ സാന്ത്വനം എന്ന പരമ്പരയിലെ ബാലേട്ടന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ നിര്‍മാതാവ് രഞ്ജിത്തും ഭാര്യ ചിപ്പിയും തന്നെ സമീപിച്ചപ്പോള്‍ ആശങ്കകള്‍ ഉണ്ടായിരുന്നെന്ന് രാജീവ് തുറന്നു പറഞ്ഞിട്ടുണ്ട്.
അത് അപ്പോള്‍ തന്നെ അവരുമായി പങ്കുവെക്കുകയും മറ്റ് അഭിനേതാക്കളുടെ പേരുകള്‍ ഈ കഥാപാത്രത്തിന് താന്‍ നിര്‍ദേശിച്ചിരുന്നു. തന്നാല്‍ കഴിയും വിധം ബാലേട്ടന്‍ എന്ന കഥാപാത്രത്തിന് പൂര്‍ണത നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്, അത് വിജയമായി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നതെന്നാണ് രാജീവ് പറഞ്ഞത്.
സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ബാലന്‍ തുറന്നു പറയുന്നത്. സിനിമ ചെയ്യണമെന്നാഗ്രഹമുണ്ട്, എന്നാല്‍ ഇപ്പോള്‍ ആരും അതിനായി തന്നെ വിളിക്കാറില്ല. അതുകൊണ്ടാണ് സീരിയല്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്നും തീരുമാനിച്ചത്. എല്ലാമുണ്ടെങ്കിലും പലപ്പോഴും ഭാഗ്യം തുണക്കാറില്ല. അതു കൊണ്ടാണ് പലരും സിനിമാമേഖലയില്‍ എത്തിപ്പെടാതെ പോകുന്നത്. സീരിയല്‍ കഥാപാത്രങ്ങളോട് എന്നും മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടം തന്നെയുണ്ട്.
സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് സീരിയല്‍ കഥാപാത്രങ്ങളെ മലയാളികള്‍ കാണുന്നത്. അതിയായ സന്തോഷമുണ്ട് ഈ കാര്യത്തില്‍. വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന സമയത്ത് എല്ലാം ആളുകള്‍ അവരുടെ അമര്‍ഷം പ്രകടമായിത്തന്നെ കാണിച്ചിരുന്നു. ചില കുപ്പിയെടുത്ത് എറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
