Connect with us

ഒരു കോടി രൂപയുടെ തട്ടിപ്പ്; ‘സ്ഫടികം ടു’ നിര്‍മാതാവ് ബിജു അറസ്റ്റില്‍; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

Malayalam

വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. ബിജു ജെ കട്ടയ്ക്കല്‍ (44) ആണ് പിടിയിലായത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്.

ഏഴാച്ചേരി സഹകരണ ബാങ്കില്‍ നിന്ന് 2009ല്‍ വസ്തു പണയപ്പെടുത്തി ബിജു വായ്പ എടുത്തിരുന്നു. ഇവിടെ കുടിശിക ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനില്‍ക്കെ ഇതേ സ്ഥലത്തിന്റെ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച് ഇയാള്‍ ജില്ലാ ബാങ്കിന്റെ കൊല്ലപ്പള്ളി ശാഖയില്‍ നിന്ന് വായ്പ എടുത്തതായി പൊലീസ് പറഞ്ഞു.

പാലാ, മേലുകാവ് പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. വാഗമണ്ണിലെ സ്വന്തം റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

2018 ല്‍ പുറത്തിറങ്ങിയ യുവേഴ്സ് ലവിങ്ലി എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ബിജു. പിന്നീട് സ്ഫടികം 2 എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് വിവാദത്തിലായിരുന്നു.

More in Malayalam

Trending

Recent

To Top