Connect with us

ജയന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്!, ഇരുവരുടെയും ബന്ധം അറിഞ്ഞ എംജിആര്‍ ജയനെ തല്ലാനൊരുങ്ങി; സിംഗപൂരില്‍ വെച്ച് വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു, പക്ഷേ.. അത് നടന്നില്ല!

Malayalam

ജയന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്!, ഇരുവരുടെയും ബന്ധം അറിഞ്ഞ എംജിആര്‍ ജയനെ തല്ലാനൊരുങ്ങി; സിംഗപൂരില്‍ വെച്ച് വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു, പക്ഷേ.. അത് നടന്നില്ല!

ജയന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്!, ഇരുവരുടെയും ബന്ധം അറിഞ്ഞ എംജിആര്‍ ജയനെ തല്ലാനൊരുങ്ങി; സിംഗപൂരില്‍ വെച്ച് വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു, പക്ഷേ.. അത് നടന്നില്ല!

മലയാള സിനിമയുടെ എക്കാലത്തെയും ഇതിഹാസ നടനായിരുന്നു ജയന്‍. സിനിമാപ്രേമികളുടെ മനസില്‍ വലിയൊരു നെമ്പരം സൃഷ്ടിച്ചാണ് ജയന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴിതാ ഇക്കഴിഞ്ഞ ജൂലൈ 25 ന് അദ്ദേഹത്തിന്റെ പിറന്നാള്‍ വേളയില്‍ ജയനെ കുറിച്ച് ആര്‍ക്കും അറിയാത്ത ചില കഥകള്‍ തുറന്ന് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ജയന്‍ ജീവിച്ചിരുന്നെങ്കില്‍ ജൂലൈ ഇരുപത്തിയഞ്ചിന് 82 വയസ് ആവുമായിരുന്നു.

ഒരു സന്യാസി പറഞ്ഞിട്ട് ആല്‍മരം നടത്തിന് ശേഷമാണ് ജയന്‍ ജനിക്കുന്നത്. മുതുകത്ത് ചുവന്ന നിറത്തിലുള്ള വലിയ മറുക് ഉണ്ട്. ജനിക്കുമ്പോഴെ നമ്മുക്ക് കാണാന്‍ പറ്റുന്നിടത്ത് മറുക് ഉണ്ടെങ്കില്‍ ഭയങ്കര ഭാഗ്യമാണെന്നാണ് പറയുന്നത്. മലയാളത്തിലെ മറ്റൊരു ഭാഗ്യവാനായ മോഹന്‍ലാലിന്റെ മുതുകത്തും മഞ്ഞ നിറമുള്ള മറുകുണ്ട്. ജയഭാരതിയുടെ ശൂപാര്‍ശയിലാണ് ആദ്യ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പോലെ അഭിനയിച്ചത്. ജയന്റെ അമ്മ ഭാരതിയമ്മയുടെ സഹോദരന്റെ മകളാണ്.

തുടക്ക കാലത്ത് ഒരുപാട് സിനിമകളില്‍ ജയഭാരതി ബേബി അണ്ണന്‍ എന്ന് വിളിക്കുന്ന ജയന് വേണ്ടി ശൂപാര്‍ശ ചെയ്തിരുന്നു. സിനിമാ നടനായി 1980 ല്‍ അദ്ദേഹം മരിക്കുമ്പോഴും പ്രതിഫലം എഴുപത്തി അയ്യായിരം രൂപ ആയിരുന്നു. ഇരുപത്തി അയ്യായിരം അഡ്വാന്‍സും വാങ്ങും. ആ പൈസ മലയാളത്തിലെ ഒരു നടിയുടെയും എറണാകുളത്തുള്ള ഒരു അച്ചായന്റെയും കൈയിലാണ് ഇദ്ദേഹം ഏല്‍പ്പിച്ചിരുന്നത്.നടി ആ പൈസ കൊണ്ട് ചില സിനിമകള്‍ നിര്‍മ്മിച്ചെങ്കിലും എങ്ങുമെത്തിയില്ല.

കാരണം ശാപം പിടിച്ച പൈസയായിരുന്നു. ഉറക്കമുളച്ച് ഒരുപാട് കഷ്ടപ്പെട്ട് ജയന്‍ ഉണ്ടാക്കി എടുത്ത പൈസ ഒരു നടിയുടെ കൈയിലായി പോയെന്ന് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. ആറ് വര്‍ഷം കൊണ്ട് ജയന്‍ ഉണ്ടാക്കി എടുത്ത സ്ഥാനം ആരും ഉണ്ടാക്കിയിട്ടില്ല. ഒരു പത്ത് വര്‍ഷം കൂടി ജയന്‍ കേരളത്തില്‍ ജീവിച്ചിരുന്നെങ്കില്‍ ജോഷി സാറും ജയനുമായിട്ടുള്ള കൂട്ടുകെട്ടില്‍ പത്ത് മുപ്പത് ചടലുമായ സിനിമകള്‍ ഇറങ്ങുമായിരുന്നു. എല്ലാ കാലവും കാണാന്‍ പറ്റുന്ന ചിത്രങ്ങളായിരിക്കും അത്.

കൊല്ലം പട്ടണത്തിന്റെ നടുക്ക് ജയന്റെ പ്രതിമ കൊണ്ട് വെക്കുന്ന് അന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, ഒരു സഹപ്രവര്‍ത്തകനെന്ന നിലയ്ക്ക്, ഒരു നാട്ടുകാരന്‍ എന്ന നിലയ്ക്ക് ഒരു തരിമ്പ് സ്നേഹമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ കൊല്ലം പട്ടണത്തില്‍ ഒരു സ്ഥലം കണ്ടെത്തണം. ഇപ്പോള്‍ അനാഥനായി ഒരു ആശുപത്രിയ്ക്ക് മുന്നില്‍ രാഷ്ട്രീയക്കാരുടെ പോസ്റ്റര്‍ ഒട്ടിച്ച് വികൃതമായി നില്‍ക്കുന്ന ജയനെ കൊല്ലം പട്ടണത്തിന്റെ നടുവില്‍ കൊണ്ട് ആക്കണമെന്ന് അപേക്ഷിക്കുകയാണ്.

മദ്രാസില്‍ എഴുപത്തി അയ്യായിരം രൂപ കൊടുത്ത്് ഒരു വസ്തു വാങ്ങി അവിടെ വീട് വെച്ച് അമ്മയെ കൊണ്ട് വരണമെന്നും എന്നിട്ട് വിവാഹം കഴിക്കണമെന്നും ജയന്‍ ആഗ്രഹിച്ചിരുന്നു. അതിന് അഡ്വാന്‍സ് കൊടുത്ത തുക ഏതോ അണ്ണാച്ചി കൊണ്ട് പോയി. അങ്ങനെ ഒരുപാട് പൈസ പോയിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം, മുമ്പ് ഒരു അഭിമുഖത്തില്‍ 1980 നവംബര്‍ പതിനാറിന് ഒരുപക്ഷേ ജയന്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ 1981 ജനുവരി നാലിന് സിംഗപൂരില്‍ വച്ച് ജയന്റെ കല്യാണം നടന്നേനെ എന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ലവ് ഇന്‍ സിംഗപൂരില്‍ നസീര്‍ സാറിന്റെ ജോഡിയായി അഭിനയിച്ച ലതയുമായി അദ്ദേഹം വളരെ സ്നേഹബന്ധം പുലര്‍ത്തിയിരുന്നു. ലവ് ഇന്‍ സിംഗപൂരിന്റെ ചിത്രീകരണത്തിനിടെ ജയന്‍ ലതയുമായി മാനസികമായി അടുത്തുവെന്ന് അറിഞ്ഞ എംജിആര്‍ വളരെ കോപാകുലനാവുകയും മദ്രാസില്‍ എത്തിയാല്‍ ജയനെ കൈവെക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഒരിക്കല്‍ ജോസ് പ്രകാശ് സാര്‍ പറഞ്ഞിട്ടുണ്ട്.

ഒരു സീരിയല്‍ വര്‍ക്കിനിടയില്‍ ജോസ് പ്രകാശിനോട് ഞാന്‍ ഇക്കാര്യം ചോദിച്ചിരുന്നു. ആദ്യമായി ശാപമോഷം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ജയന് വാങ്ങി കൊടുത്തത് ജോസ് പ്രകാശ് ആണ്. ഇരുവരും തമ്മിലുള്ള ബന്ധം അങ്ങനെയാണ് തുടങ്ങുന്നത്. അദ്ദേഹം ജയന്‍ എന്ന് വിളിക്കാറില്ല. വിളിക്കുന്നത് ബേബി എന്നാണ്. ജയനെ അടുപ്പമുള്ളവരെല്ലാം ബേബി എന്നാണ് വിളിക്കുക. യഥാര്‍ഥ പേര് കൃഷ്ണന്‍ നായര്‍ എന്നാണ്. ലതയുടെയും ജയന്റെയും ബന്ധത്തില്‍ ദേഷ്യം തോന്നിയ എംജിആര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ജോസ് പ്രകാശ് സാറിന് അറിയാമായിരുന്നു.

ലവ് ഇന്‍ സിംഗപൂര്‍ കഴിഞ്ഞ് നാട്ടിലെത്തിയ ജയനെ ജോസ് പ്രകാശ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. നീ കളിക്കുന്നത് തീ കൊണ്ടാണ്. അത് അപകടമാണ്. എംജിആറിനെ പിണക്കി നില്‍ക്കാനുള്ള ശേഷി നമുക്കില്ല. എന്തായാലും ഞാന്‍ പറഞ്ഞ് എല്ലാം ഒതുക്കിയിട്ടുണ്ട്. ഇനി ലതയുമായിട്ടുള്ള ബന്ധം ഒഴിവാക്കണമെന്ന് ജോസ് പ്രകാശ് ജയനോട് പറഞ്ഞിരുന്നു. പക്ഷേ ഒരു കാര്യം ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് ചെയ്ത് തീര്‍ക്കുമെന്ന ദൃഢപ്രതിഞ്ജയുള്ള ആളായിരുന്നു ജയന്‍. അതൊരു പൗരുഷത്വന്റെ ലക്ഷണമാണ്. എംജിആര്‍ ഇടപ്പെട്ടു എന്ന് കൂടി അറിഞ്ഞതോടെ ലതയും ജയനും ഒന്നുംകൂടി അടുപ്പത്തിലായി.

എംജിആറിന്റെ വേണ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ജയലളിത അടക്കം വേറെ ഒരുപാട് പേരുണ്ട്. അവര്‍ക്കൊക്കെ താഴെയായിരുന്നു ലതയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ലത ഒരു വാശി പോലെ ജയന്റെ കൂടെ ചേര്‍ന്നു. അങ്ങനെ 1981 ജനുവരി നാലിന് സിംഗപൂരില്‍ വെച്ച് വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചു. എങ്കിലും വിധി അതിന് സമ്മതിച്ചില്ല. മറ്റൊരു സിനിമയുടെ ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ നിന്നുമാണ് കോളിളക്കത്തിന്റെ ക്ലൈമാക്സ് തീര്‍ക്കാന്‍ രണ്ട് ദിവസത്തേയ്ക്ക് ജയന്‍ എത്തിയത്. പക്ഷേ ഹെലികോപ്ടറില്‍ നിന്ന് വീണ് അപകടമുണ്ടാവുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top