അത് കേട്ടപാതി കേള്‍ക്കാത്ത പാതി തനിക്ക് നല്ല ദേഷ്യം വന്നു, അപ്പോള്‍ വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്; പാര്‍വതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോഴിതാ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പാര്‍വതി നടത്തിയ വെളിപ്പെടുത്തലിനോടുള്ള തന്റെ പ്രതികരണം തെറ്റായിപ്പോയെന്ന് പറയുകയാണ് സംവിധായകന് ജൂഡ് ആന്റണി.
അന്നത്തെ പോസ്റ്റിടാന്‍ കാരണം മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ഏതോ ഹിന്ദി അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞതായി മലയാളം ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്. അവര്‍ സത്യത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് പോലും തനിക്ക് അറിയില്ല. പക്ഷേ സത്യത്തില്‍ അത് കേട്ടപാതി കേള്‍ക്കാത്ത പാതി തനിക്ക് നല്ല ദേഷ്യം വന്നു.
കാരണം തന്റെ സിനിമയിലോ തന്റെ കൂട്ടുകാരുടെ സിനിമകളിലോ തനിക്ക് അറിയാവുന്നവരുടെ സിനിമകളിലോ അത് കേട്ടിട്ടു പോലുമില്ല. ഒരാള്‍ക്ക് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ അപ്പോള്‍ മറുപടി നല്‍കുകയാണ് വേണ്ടത്. പക്ഷേ അങ്ങനെ പറയേണ്ടതിന് പകരം താന്‍ വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്.
ആ പോസ്റ്റിട്ടപ്പോള്‍ തന്നെ ഭാര്യ പറഞ്ഞു ‘നിങ്ങള്‍ സ്ത്രീ വിരുദ്ധതയാണ് ഇട്ടിരിക്കുന്നത്, മാറ്റണം’ എന്ന്. പക്ഷേ അപ്പോഴേക്കും പോസ്റ്റ് വൈറലായി പോയിരുന്നു എന്നാണ് ജൂഡ് പറഞ്ഞത്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...