Malayalam
മുത്തുകുമാറിന്റെ ആ വാക്ക് കേട്ടപാതി കേള്‍ക്കാത്ത പാതി നേത്ര ഫാളാറ്റിലേക്ക് കുതിച്ചെത്തി പൊലീസ് അന്വേഷണം നടത്തി; ഈ ആരോപണം കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
മുത്തുകുമാറിന്റെ ആ വാക്ക് കേട്ടപാതി കേള്‍ക്കാത്ത പാതി നേത്ര ഫാളാറ്റിലേക്ക് കുതിച്ചെത്തി പൊലീസ് അന്വേഷണം നടത്തി; ഈ ആരോപണം കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചു എങ്കിലും കേസില്‍ തെളിവുകളും സാക്ഷികളും ശക്തപ്പെടുത്താനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ മുന്‍സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് കേസിന്റെ ഗതി മറ്റൊരു തലത്തിലേയ്ക്ക് കടക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ബാലചന്ദ്ര കുമാര്‍ കൊണ്ടുവന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമായിരുന്നുവെന്ന് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. ബാലചന്ദ്ര കുമാര്‍ ഒരോ കാര്യങ്ങള്‍ പറയുമ്പോഴും പൊലീസ് അതിന്റെ പിറകെ പോവുകയാണ്. എന്നാല്‍ അവസാനം ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. അവിടെ കേട്ടൂ, ഇവിടെ കേട്ടൂ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്.
എന്നാല്‍ എനിക്കെതിരെ ക്യാമറയ്ക്ക് മുന്നില്‍ നടത്തിയ വധഭീഷണികളില്‍ എന്തുകൊണ്ട് പൊലീസ് ബാലചന്ദ്രകുമാറിനും ബൈജു കൊട്ടാരക്കരയ്ക്കും എതിരായി കേസെടുക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. യൂട്യൂബ് ചാനലായ ലൈറ്റ് ആക്ഷന്‍ ക്യാമറയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയൂരിലെ നേത്ര ഫ്ലാറ്റില്‍ വെച്ച് ദിലീപും കൂട്ടരും ഗൂഡാലോചന നടത്തിയെന്നാണല്ലോ മുത്തുകുമാര്‍ കാഞ്ഞിരംകുളം (ബാലചന്ദ്ര കുമാറിനെ ശാന്തിവിള ദിനേശ് വിശേഷിപ്പിക്കുന്ന മുത്തുകുമാര്‍ കാഞ്ഞിരംകുളം എന്നാണ്). അത് കേട്ടപാതി കേള്‍ക്കാത്ത പാതി നേത്ര ഫാളാറ്റിലേക്ക് കുതിച്ചെത്തി പൊലീസ് അന്വേഷണം നടത്തി.
ഈ ആരോപണം കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയങ്ങള്‍ ഉണ്ടായി. മഞ്ജു വാര്യരും ദിലീപും ബന്ധം വേര്‍പ്പെടുത്തിയതല്ലേ? പിന്നെ എങ്ങനെ മഞ്ജു വാര്യരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ പോയി ദിലീപും സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സൂരാജും കൂടി ഗൂഡാലോചന നടത്തും. ആ ആരോപണത്തിന് പിന്നിലെ കാര്യങ്ങള്‍ എനിക്ക് മനസ്സിലായില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുമ്പോള്‍ സലീം എന്ന വ്യവസായി ഉണ്ടായിരുന്നു എന്നാണ് മുത്തു കാഞ്ഞിരംകുളം പറഞ്ഞു കൊടുക്കുന്നത്. അതും അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്ക് എടുത്തു. അപ്പോഴാണ് അറിയുന്നത് ഈ സലീം എന്ന് പറയുന്ന ആള് വിദേശത്താണ് ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞത്. അതോടെ അദ്ദേഹത്തിന്റെ മൊഴി എടുക്കണോ വേണ്ടയോ എന്നൊന്നും ആലോചിക്കാതെ അദ്ദേഹത്തെ അങ്ങ് ഒഴിവാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്നുള്ളതാണല്ലോ ഇപ്പോഴത്തെ കേസ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ വീഡിയോ ദിലീപും അനൂപുമൊക്കെ കണ്ടു എന്നാണല്ലോ നമ്മല് അറിഞ്ഞത്. ആറോ ഏഴോ മണിക്കൂര്‍ ആ വീട്ടില്‍ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യവും നമ്മള് കണ്ടു.
ദിലീപും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ പറയുന്ന മുത്തു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. എന്നാല്‍ ആ അന്വേഷണങ്ങളൊന്നും എങ്ങും എത്തിയില്ല. ഇനിയത് അന്വേഷിക്കുമോ എന്നൊന്നും അറിയില്ല. ചിലപ്പോള്‍ ആദ്യത്തെ കേസിന് വേണ്ടി അന്വേഷിച്ചേക്കാം. എന്തായാലും ദിലീപിന് പിന്നാലെ ആയിരം ചാരക്കണ്ണുകള്‍ ഉണ്ടാവും എന്ന കാര്യം ഉറപ്പാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഇന്ന് അയാളെങ്ങാനും വാഹനം ഇടിച്ച് കൊല്ലപ്പെട്ടാല്‍ നമ്മുടെ തലയിലാവുമല്ലോ എന്നാണ് ഈ മുത്തു പറഞ്ഞു കൊടുത്തതും ഈ അന്വേഷണ ഉദ്യോഗസ്ഥര്‍ അതിന്റെ പിന്നാലെ പോയത്. അതില്‍ ആര് യാത്ര ചെയ്യുമ്പോള്‍ എന്നുപോലും പറഞ്ഞിട്ടില്ല. ശാന്തിവിള ദിനേശിന്റെ കയ്യും കാലും വെട്ടിയെടുക്കണമെന്ന് ക്യാമറയുടെ മുന്നിലിരുന്ന് മുത്തുകുമാറും കൊട്ടാരക്കര വിക്രമനും (ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും) പറഞ്ഞതില്‍ കേസെടുക്കാനുള്ള വകുപ്പില്ലേ എന്നാണ് എനിക്ക് ഈ അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കാനുള്ളത്.
ശാന്തിവിള ദിനേശ് ആര്‍ക്കും വേണ്ടാത്ത എഴുതിതള്ളപ്പെട്ട ഒരാളാണോ. ഒരുപന്തിയില്‍ രണ്ടെണ്ണം വിളമ്പരുത്ത്. ഞാനെന്തായാലും കേസുകൊടുക്കാന്‍ തയ്യാറാല്ല. അവര്‍ വെട്ടുകയോ മര്മ്മാണികളെ വിളിച്ചുകൊണ്ടുവന്ന് മര്‍മ്മത്തില്‍ കുത്തുകയോ എന്തുവേണമെങ്കിലും ചെയ്തോട്ടോ. എനിക്ക് അതൊന്നും പ്രശ്നമില്ല. ഞാന്‍ ഒരാളെ ഇതുവരെ അടിക്കുകയോ അടികൊള്ളാനോ പോയിട്ടില്ല. എന്നാല്‍ എന്റെ ജീവന് ഭീഷണിപ്പെടുത്തിക്കൊണ്ട് എന്തെങ്കിലും വന്നാല്‍ ഞാന്‍ പിന്നെ മുന്‍പിന്‍ നോക്കാതെ ഇറങ്ങും.
അന്വേഷണ ഉദ്യോഗസ്ഥന്മാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു സംവിധായകന് പറഞ്ഞത്. എനിക്ക് ആ സംവിധായകനോട് സഹതാപം തോന്നി. നല്ല രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്. സാധ്യതയില്ല എന്ന് പറയാന്‍ ഇദ്ദേഹം എന്താണ് ജോത്സ്യനാണോ. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും എനിക്ക് മനസ്സിലാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
