Malayalam
തമ്പിയുടെ കുബുദ്ധിയില്‍ കുടുങ്ങിയത് അമ്മയും മകളും: രക്ഷകനായി മാസ് എന്‍ട്രിയില്‍ ഉത്തമ മരുമകന് വരുമോ….
തമ്പിയുടെ കുബുദ്ധിയില്‍ കുടുങ്ങിയത് അമ്മയും മകളും: രക്ഷകനായി മാസ് എന്‍ട്രിയില്‍ ഉത്തമ മരുമകന് വരുമോ….
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അനിയന്മാരും അനിയത്തിമാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. പ്രിയപ്പെട്ട പരമ്പര ഇപ്പോള്‍ ഏറ്റവും കണ്ണിങ്ങായിട്ടുള്ള ഭാഗത്താണ് എത്തി നില്‍ക്കുന്നത്. ഇന്നലെ ഒരു മാസ് പ്രകടനവും കാഴ്ച്ചവെച്ച് ഉത്തം മരുമകനായ ശിവന് പോയതാണ് പക്ഷെ, അത് വിനയാകുന്നത് അഞ്ജലിയ്ക്കും സാവിത്രി അമ്മായിക്കുമാണ്.
ഇന്നലത്തെ എപ്പിസോഡ് എന്തുകൊണ്ടും സൂപ്പര്‍ പവറായിരുന്നു എന്ന് പറയുന്നതാണ് നല്ലത്. ശിവനും അഞ്ജുവും സാവിത്രിയുമൊക്കെ തകര്‍ത്തഭിനയിച്ചു. പക്ഷെ, അതിനെ ക്കാളും നന്നായിട്ടഭിനയിച്ചു എന്ന് പറയേണ്ടത് ജഗന്നായിട്ട്, വന്ന നടനാണ്.. ശിവന്റെ തല്ലിന് എത്രമാത്രം പവറുണ്ടെന്ന്, അയാളുടെ ഒരൊറ്റ എക്സ്പ്രെഷനിലൂടെയാണ് അറിയുന്നത്. അല്ലെങ്കിലും സാന്ത്വനം ടീം അടികൊടുക്കാനും അതിന് നല്ല ബിജിഎം ഇടാനുമൊക്കെ മുന്നിലാണല്ലോ..
പിന്നെ, ജയന്തി എപ്പോഴത്തെയും പോലെ കിടിലനൊരു ആക്ടക്കെ നടത്തി സംഭവം കുഴപ്പത്തിലാകുമെന്ന് അറിഞ്ഞതോടെ പതുക്കെ അവിടെ നിന്നും വീട്ടിലേക്കു പോകുകയാണ്. അഞ്ചു പൊട്ടി ഒന്നുമല്ലലോ.. സംഭവം കൈയ്യോടെ പോകുകയും ചെയ്തു.. ചോദിക്കുകയൂം ചെയ്തിട്ടുണ്ട്. പിന്നെ ജയന്തി എന്തായാലും പോയത് തന്നെ നന്നായി അല്ലെങ്കില്‍ പോലീസിനോടൊപ്പം പോകാമായിരുന്നു. ജയന്തി ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്ന് പറയുന്നതാകും നല്ലത്.
തമ്പിയുടെ പരിപാടി കൊള്ളാം, ജഗനെ മുന്നില്‍ നിര്‍ത്തി പുറകിലൂടെ സാന്ത്വനം വീട്ടുകാര്‍ക്കെതിരെ പണിയുമായിട്ടിറങ്ങിയിരിക്കുകയാണ്, തിരിച്ചൊരു കിടിലന്‍ പണി കിട്ടാന്‍ വേണ്ടി തന്നെയാണ്. അന്നൊരിക്കല്‍ ഹരി പറഞ്ഞത് വളരെ ശെരിയാണെന്ന് ഇപ്പോഴാണ് ചിന്തിക്കേണ്ടത്,
തമ്പിയ്ക്ക് മാറ്റമുണ്ടെന്നൊക്കെ പറയുന്നത് വെറുതെ ആണെന്ന്. ഹരി അമ്മാവനെ നല്ലതുപോലെ മനസ്സിലാക്കിയിട്ടുണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. ഇനി അപ്പു ഇക്കാര്യങ്ങളൊക്കെ അറിഞ്ഞാല്‍ വിശ്വസിക്കുമെന്നു പോലും അറിയില്ല. ഇപ്പോള്‍, അച്ഛനോട് അത്രയ്ക്ക് സ്നേഹമല്ല…
പിന്നെ, ഭാര്യയും അമ്മായിയെയും പൊലീസ് ജയിലിലേക്ക് കൊണ്ടുപോയി സ്ഥിതിയ്ക്ക് ശിവന് ഉടന്‍ തന്നെ എത്തും. ഇനി ശിവനും പൊലീസും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളും.. പിന്നെ കുറെ ഏറെ ഇമോഷണല്‍ സീനുകളുമാണ് സാന്ത്വനത്തില്‍ വരാന്‍ പോകുന്നത്. അതൊക്കെ, എല്ലാവരും തകര്‍ത്ത് അഭിനയിക്കും എന്നുള്ള കാര്യത്തില്‍ യാതൊരുവിധ സംശയും വേണ്ട. എന്തായാലും ആ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.
