Connect with us

പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത്; മഞ്ജു മേപ്പടിയാന്റെ പോസ്റ്റര്‍ ഡിലീറ്റ് ചെയ്തത് ഈ കാരണത്താല്‍; കുറിപ്പുമായി ഉണ്ണി മുകുന്ദന്‍

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. ഇതിനിടെ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ ഡിലീറ്റ് ചെയ്തതോടെ നടി മഞ്ജു വാര്യര്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

നടിയെ അധിക്ഷേപിച്ച് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തില്‍ പറഞ്ഞ രാഷ്ട്രീയം കൊണ്ടാണ് നടി പോസ്റ്റ് പിന്‍വലിച്ചത് എന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഉണ്ണി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്:

ഹലോ സുഹൃത്തുക്കളെ, മേപ്പടിയാന്‍ എന്ന എന്റെ സിനിമയുടെ പ്രചരണാര്‍ത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാര്‍ദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ ടീം മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

അതിനാല്‍ ഞങ്ങള്‍ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More in Malayalam

Trending

Recent

To Top