Malayalam
വിവാഹമോചന ശേഷം സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങി സാമന്ത; പുഷ്പയില്‍ ഒരു സ്പെഷ്യല്‍ ഐറ്റം നമ്പറുമായി എത്തുമെന്ന് വിവരം
വിവാഹമോചന ശേഷം സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങി സാമന്ത; പുഷ്പയില്‍ ഒരു സ്പെഷ്യല്‍ ഐറ്റം നമ്പറുമായി എത്തുമെന്ന് വിവരം
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സാമന്ത നാഗചൈതന്യ വിഷയം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാഗ ചൈതന്യയില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം സാമന്ത സിനിമകള്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതായാണ് പുതിയ വിവരം. ഇതിനോടകം തന്നെ രണ്ട് പ്രോജക്ടുകള്‍ സാമന്ത പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പുഷ്പയില്‍ ഒരു സ്പെഷ്യല്‍ ഐറ്റം നമ്പറിനായി നൃത്തം ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ടോളിവുഡിലെ ഏറ്റവും പുതിയ വാര്‍ത്ത അനുസരിച്ച്, സംവിധായകന് സുകുമാര്‍ ഒരു പ്രത്യേക ഡാന്‍സ് നമ്പര്‍ അവതരിപ്പിക്കാന്‍ സാമന്തയെ സമീപിച്ചുവെന്നും നടി ഉടന്‍ തന്നെ അനുമതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.
രംഗസ്ഥലം എന്ന ചിത്രത്തിന് വേണ്ടിയാണ് സുകുമാറും സാമന്തയും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. രംഗസ്ഥലത്ത് ഐറ്റം നമ്പര്‍ ചെയ്യാന്‍ സുകുമാര്‍ നടി പൂജ ഹെഗ്ഡെയെ സമീപിച്ചു. അതിനാല്‍, പുഷ്പയിലെ ഒരു പ്രത്യേക ഗാനത്തിന് നൃത്തം ചെയ്യാന്‍ സാമന്തയെ സമീപിച്ചതില്‍ അതിശയിക്കാനില്ല.
അല്ലു അര്‍ജുനും രശ്മിക മന്ദാനയുമാണ് പുഷ്പയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബണ്ണിയും സാമന്തയും ഒരുമിച്ച് സ്ക്രീന്‍ സ്പേസ് പങ്കിട്ടിട്ട് നാളുകള്‍ ഏറെയായി. അതുകൊണ്ട് തന്നെ വലിയ സ്ക്രീനില്‍ അവര്‍ വീണ്ടും ഒരുമിച്ച് കാണുന്നത് വലിയ സന്തോഷമായിരിക്കും.
പുഷ്പ ഇപ്പോള്‍ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗത്തിലാണ് നടക്കുന്നത്. ഡിസംബര്‍ 17ന് ഗ്രാന്‍ഡ് റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം.
