Connect with us

വനത്തിലൂടെ നടന്ന് സനുഷ, ‘ സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാന്‍ പറ്റുകേല’ എന്ന് കമന്റ്; ഉരുളയ്ക്ക് ഉപ്പേരി പോലത്തെ മറുപടിയുമായി സനുഷ സന്തോഷ്, പിന്തുണയുമായി ആരാധകരും

Malayalam

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സനുഷ സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് ലഭിച്ചൊരു കമന്റിന് സനുഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വനത്തിലൂടെ നടക്കുന്ന തന്റെ ഒരു ചിത്രമായിരുന്നു സനുഷ പങ്കുവച്ചിരുന്നത്. ഇതിന് ഒരാള്‍ നല്‍കിയ കമന്റ് സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാന്‍ പറ്റുകേല എന്നായിരുന്നു. ഈ കമന്റിന് താരം മറുപടിയുമായി എത്തുകയായിരുന്നു. ആ എവിടെയൊക്കെയോ എന്നതില്‍ ഉള്ള ചേട്ടന്റെ കരുതലിന് ചേട്ടനും ചേട്ടനെ ഇത്രേം ഒക്കെ വളര്‍ത്തിയ എല്ലാരോടും എന്റെ നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു സനുഷയുടെ മറുപടി. പിന്നെ അട്ട എന്ന അല്ലേ കടിക്കുന്നേ, എനിക്ക് നോക്കാന്‍ അറിയാം ട്ടോ, നിങ്ങള്‍ ആശങ്കപ്പെടണ്ട സഹോദരാ എന്നും താരം പറയുന്നുണ്ട്.

സനുഷയുടെ മറുപടിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് കമന്റുകളിലൂടെ എത്തിയത്. തുടര്‍ന്ന് പുതിയൊരു ചിത്രം കൂടി പങ്കുവച്ചിട്ടുണ്ട് സനുഷ. ഈ ചിത്രവും ശ്രദ്ധ നേടുകയാണ്. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സനുഷ. ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സനുഷയെ തേടി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും എത്തിയിരുന്നു.

ബാലതാരത്തില്‍ നിന്നും പിന്നീട് നായികയായി വളരുകയായിരുന്നു സനുഷ. ദിലീപ് നായകനായ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെയാണ് സനുഷ നായികയാകുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top