‘ദുരുദ്ദേശത്തോടെ ചെയ്തത് അല്ല, ആരെയും വേദനിപ്പിയ്ക്കണം എന്ന് കരുതിയിട്ടുമില്ല, മറ്റൊരാളുടെ വികാരത്തെ വേദനിപ്പിച്ചു എങ്കില്‍ മാപ്പ്’; തുറന്ന് പറഞ്ഞ് സാമന്ത

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സാമന്ത അക്കിനേനി. താരത്തിന്റേതായി പുറത്തിറങ്ങിയ ഫാമിലി മാന്‍ 2 എന്ന വെബ് സീരിസിന് മികച്ച പ്രതികരണങ്ങലായിരുന്നു ലഭിച്ചത്.
എന്നാല്‍ സീരീസിനു നേരെ നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സാമന്ത അക്കിനേനി. ഈലം പോരാട്ടത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചു എന്നായിരുന്നു സീരിസിന് നേരെ ഉയര്‍ന്ന വിമര്‍ശനം. അന്ന് വിവാദങ്ങളോട് പ്രതികരിക്കാത്ത താരം ഇപ്പോള്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഫാമിലി മാന്‍ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് നടി വിഷയത്തില്‍ മാപ്പ് പറഞ്ഞ് എത്തിയിരിക്കുന്നത്. ഇപ്പോഴും ആ വെബ് സീരിസ് ചരിത്രത്തെ വളച്ചൊടിച്ചു എന്ന് തന്നെയാണ് അവരുടെ അഭിപ്രായം എങ്കില്‍, മറ്റൊരാളുടെ വികാരത്തെ വേദനിപ്പിച്ചു എങ്കില്‍ മാപ്പ്’ എന്നാണ് സമാന്ത പറഞ്ഞത്.
എന്തെങ്കിലും ദുരുദ്ദേശത്തോടെ ചെയ്തത് അല്ല. ആരെയും വേദനിപ്പിയ്ക്കണം എന്ന് കരുതിയിട്ടുമില്ല. വെബ് സീരീസ് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തി എങ്കില്‍ താന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു എന്ന് സാമന്ത പറഞ്ഞു.
ഫാമിലി മാനില്‍ രാജലക്ഷ്മി ശേഖരന് എന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. ചെന്നൈയില്‍ ഒളിവില്‍ കഴിയുന്ന ഒരു എല്‍.ടി.ടി.ഇ പ്രവര്‍ത്തക ആയാണ് സാമന്ത ഫാമിലി മാനില്‍ എത്തിയത്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരയായി കൊലയാളിയായി മാറിയ കഥാപാത്രമായുള്ള സാമന്തയുടെ പ്രകടനം സീരീസിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...