Connect with us

ഭര്‍ത്താവ് ഭാര്യയുടെ സമ്മതമില്ലാതെയും ഭാര്യയ്ക്ക് മേല്‍ ബലം പ്രയോഗിച്ചും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാല്‍ അത് പീഡനമല്ല; ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയെ വിമര്‍ശിച്ച് തപ്‌സി പന്നു

News

ഭര്‍ത്താവ് ഭാര്യയുടെ സമ്മതമില്ലാതെ ചെയ്യുന്ന ലൈംഗിക പ്രവൃത്തിയോ, ലൈംഗിക ബന്ധങ്ങളോ പീഡനമായി കാണാനാവില്ലെന്ന ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ബോളിവുഡ് താരം തപ്സി പന്നു. 

‘ഇത് മാത്രമാണ് ഇനി കേള്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നത്’ എന്നാണ് താരം വാര്‍ത്ത പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം ഇടയ്ക്കിടെ സൈബര്‍ ആക്രമണങ്ങളിലും പെടാറുണ്ട്. 

ഭര്‍ത്താവ് ഭാര്യയുടെ സമ്മതമില്ലാതെയും ഭാര്യയ്ക്ക് മേല്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാലും അത് പീഡനമല്ല. ഭാര്യ 18 വയസിന് മുകളിലാണെങ്കില്‍ ഇത് തീര്‍ത്തും കുറ്റകരമല്ലെന്നാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ജഡ്ജി എന്‍കെ ചന്ദ്രവന്‍ശി വിധി പ്രഖ്യാപിച്ചത്.

2017ല്‍ വിവാഹിതയായ സ്ത്രീയുടെ പരാതിയിലായിരുന്നു കോടതിയുടെ വിധി. സ്ത്രീധനത്തിന്റെ പേരില്‍ അവരെ ഭര്‍ത്താവ് ഉപദ്രവിക്കുകയും, ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് പരാതിക്കാരി പറഞ്ഞത്. 

പ്രകൃതി വിരുദ്ധമായ ലൈംഗിക പ്രവര്‍ത്തികളാണ് തനിക്ക് മേല്‍ ഭര്‍ത്താവ് ചെയ്യുന്നതെന്നും പരാതിയില്‍ പറുന്നു. പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഭര്‍ത്താവ് കുറ്റക്കാരണെങ്കിലും ലൈംഗിക പീഡനത്തിന് കുറ്റം ചുമത്താനാവില്ലെന്നാണ് ജഡ്ജി വിധി പറഞ്ഞത്. 

More in News

Trending

Recent

To Top