News
വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേര് വീണ്ടും മാറ്റി സാമന്ത; ഇപ്പോഴത്തെ പേര് കണ്ടോ!
വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേര് വീണ്ടും മാറ്റി സാമന്ത; ഇപ്പോഴത്തെ പേര് കണ്ടോ!
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത അക്കിനേനിയും നാഗചൈതന്യയും വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എന്നാല്‍ ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് അക്കിനേനി എന്ന കുടുംബപ്പേര് ‘എസ്’ എന്ന് മാറ്റിയതിന് പിന്നാലെയാണ് താരങ്ങള്‍ വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ പരന്നത്.
എന്നാലിപ്പോള്‍ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച ശേഷം സാമന്ത വീണ്ടും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലെ പേര് മാറ്റിയിരിക്കുകയാണ്. ‘സാമന്ത’ എന്നാണ് അക്കൗണ്ടുകള്‍ക്ക് താരം നല്‍കിയിരിക്കുന്ന പേര്. ഒക്ടോബര്‍ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാര്‍ത്ത അറിയിച്ചത്.
‘ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങള്‍ക്കിടയില്‍ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങള്‍ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ”എന്നായിരുന്നു പ്രസ്താവന.
2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്.
