ഷാഹിദ് മാപ്പ് പറഞ്ഞിട്ടും സല്മാന് ഖാന് ക്ഷമിക്കാന്‍ കൂട്ടാക്കിയിരുന്നില്ല, ഏറെ നാള് ഷാഹിദിനോടുള്ള ദേഷ്യം കൊണ്ടു നടന്നിരുന്നു; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി സല്മാന്-ഷാഹിദ് പ്രശ്നം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് ഷാഹിദ് കപൂറും സല്മാന് ഖാനും. ജേഴ്സി എന്ന സിനിമയുടെ പ്രചരണത്തിന്് വേണ്ടി ഷാഹിദും മൃണാലും സല്മാന് ഖാന് അവതാരകനായ ബിഗ് ബോസിലെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ കുറച്ച് നാളുകല്‍ക്ക് മുമ്പ് സല്മാന് ഖാനും ഷാഹിദ് കപൂറും തമ്മില്‍ നടന്ന ഒരു വഴക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
2007 ലായിരുന്നു ഈ സംഭവം. റോക്ക്സ്റ്റാര്‍സ് വേള്‍ഡ് ടൂര്‍ എന്ന ഷോയില്‍ സല്‍മാനും ഷാഹിദും പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി യുഎസില്‍ നടന്ന പരിശീലനത്തിനിടെയാണ് സല്മാന് ഖാനും ഷാഹിദ് കപൂറും തമ്മില്‍ ഉരസുന്നത്. ബോളിവുഡിലെ മികച്ച ഡാന്‍സര്‍മാരില്‍ ഒരാളാണ് ഷാഹിദ് കപൂര്‍.
പരിശീലിനത്തിനിടെ സല്മാന് ഖാന് ചില സ്റ്റെപ്പുകള്‍ ചെയ്യുന്നത് തെറ്റാണെന്ന് കണ്ട ഷാഹിദ് കപൂര്‍ അത് ചൂണ്ടിക്കാണിക്കുകയും സല്മാന് ഖാന തിരുത്തുകയുമായിരുന്നു. ഷാഹിദ് നല്ല ഉദ്ദേശത്തോടെ ചെയ്ത ഈ കാര്യം പക്ഷെ സല്മാന് ഖാന് അത്ര ഇഷ്ടമായില്ല. ഷാഹിദ് കപൂറിനോട് പൊട്ടിത്തെറിക്കുകയായിരുന്നു സല്മാന് ഖാന്. ഷാഹിദിന്റെ കാമുകിയും സല്‍മാന്റെ അടുത്ത സുഹൃത്തും കൂടിയായ നടി കരീന കപൂര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും സല്മാന് ഖാന് അടങ്ങിയില്ല.
ഷാഹിദ് മാപ്പ് പറഞ്ഞിട്ടും സല്മാന് ഖാന് ക്ഷമിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഏറെ നാള് തന്റെ മനസില്‍ ഷാഹിദിനോടുള്ള ദേഷ്യവുമായി സല്മാന് നടന്നിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2009 ലാണ് സല്മാന് ഷാഹിദിനോട് ക്ഷമിക്കുന്നത്. സല്മാന് ഖാന് അവതാരകനായിരുന്ന ദസ് കാ ദം എന്ന ഷോയില്‍ ഷാഹിദ് അതിഥിയായി എത്തിയപ്പോഴാണ് ഷാഹിദിനെ കെട്ടിപ്പിടിച്ച് സല്മാന് ഖാന് പ്രശ്നം പരിഹരിക്കുന്നത്.
കൈതിയിലൂടെ ശ്രദ്ധേയനായ ധീന വിവാഹിതനായി. ഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു. തിരുവരൂറിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...
ഗായകനെന്ന നിലയിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും സജീവമാണ് വിജയ് യേശുദാസ്. പിന്നണിഗായകൻ എന്നതിലുപരി നടനുംകൂടിയാണ് അദ്ദേഹം. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി...
നടന് കാതല്‍ സുഗുമാറിന്റെ വെളിപ്പെടുത്തൽചർച്ചയാകുന്നു. തമിഴ് സിനിമയില്‍ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട് എന്ന വെളിപ്പെടുത്തലാണ് നടൻ ഇപ്പോൾ നടത്തിയിരിക്കുന്നത് നായിക...