Connect with us

സാമന്തയും ധനുഷും വിവാഹിതരാകുന്നുവോ..!? ആ ചിത്രം പങ്കുവെച്ച് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയ

News

സാമന്തയും ധനുഷും വിവാഹിതരാകുന്നുവോ..!? ആ ചിത്രം പങ്കുവെച്ച് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയ

സാമന്തയും ധനുഷും വിവാഹിതരാകുന്നുവോ..!? ആ ചിത്രം പങ്കുവെച്ച് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നു സാമന്ത- നാഗചൈതന്യ വിവാഹമോചന വാര്‍ത്തകള്‍. ഇതിന് പിന്നാലെ തെന്നിന്ത്യന്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ ധനുഷും സമാന്തയും ചേര്‍ന്നുള്ളൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്ന വിവരം ഇരുവരും ഇക്കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സാമന്തയുടേയും ധനുഷിന്റേയും പഴയൊരു ചിത്രത്തിന് താഴെ ആശംസകളുമായി ചിലരെത്തിയിരിക്കുന്നത്.

വേല്‍രാജ് ഒരുക്കിയ തങ്കമകന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള ചിത്രമാണിത്. ഇരുവരും നായികാ നായകന്മാരായി എത്തിയ ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇരുവരും വേര്‍പിരിഞ്ഞത് ഇതിനു വേണ്ടിയായിരുന്നോ.., നിങ്ങള്‍ വിവാഹിതരാകുകയാണോ.., നിങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രി ആണെന്നും രണ്ടാള്‍ക്കും വിവാഹം കഴിക്കാന്‍ പാടില്ലേ.., എന്നു തുടങ്ങി ഇപ്പോഴേ വിവാഹ മംഗളാശംസകള്‍ വരെ പങ്കുവെയ്ക്കുന്നുണ്ട്. ഈ ചിത്രം വൈറലായതോടെ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഇരുവരും.

ഒരു ഇടത്തരം കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളുടെ കോളേജ് ജീവിതവും പ്രണയവും വിവാഹവും പ്രണയത്തകര്‍ച്ചയുടെ നൈരാശ്യവും ജീവിതവുമൊക്കെ പറഞ്ഞ ചിത്രമായിരുന്നു തങ്കമകന്‍. ധനുഷിന്റെ ഭാര്യ യമുനയായാണ് സമാന്ത ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 2015-ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ഇരുവരുടേയും അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷം.., വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തു പോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ എന്നായിരുന്നു ധനുഷ് അറിയിച്ചിരുന്നത്.

അതേസമയം, സാമന്തയും നാഗചൈതന്യയും എന്തുകൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചത് എന്ന് അറിയിച്ചിട്ടില്ല. പല ചോദ്യങ്ങളും അഭ്യൂഹങ്ങളും ഇരുവരും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയില്‍ ഐറ്റം നമ്പറില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാദ്യമായിട്ടാണ് ഐറ്റം ഗാനത്തില്‍ താരം എത്തുന്നത്. ഇത് നാഗചൈതന്യ ഫാന്‍സിനെ ഇത് ചൊടിപ്പിച്ചിരുന്നു. നടിക്കെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും നടി ചെവി കൊടുത്തിരുന്നില്ല.

പുഷ്പയില സാമന്തയുടെ ഐറ്റം ഗാനത്തില്‍ നാഗചൈതന്യയ്ക്കും കുടുംബത്തിനും അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഒരി ബോളിവുഡ് മാധ്യമമാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ നടി ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തിന്റെ കാരണം നടിയുടെ സിനിമ തിരഞ്ഞെടുപ്പാണെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഒരു അഭിമുഖത്തില്‍ നാഗചൈതന്യ ഇതിനെ കുറിച്ചൊരു സൂചന നല്‍കുകയും ചെയ്തിരുന്നു. സിനിമ തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിക്കുമ്പോഴാണ്എല്ലാവരേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു നടന്‍ നല്‍കിയത്. നാഗചൈതന്യയുടെ വാക്കുകള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ”എല്ലാത്താരം വേഷങ്ങളും കെട്ടിക്കാന്‍ പറ്റിയ ആളാണ് ഞാന്‍. എന്നാല്‍ ഇത് തന്റെ കുടുംബത്തെയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കരുത്.എന്റെ കുടുംബാംഗങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ഞാന്‍ സ്വീകരിക്കില്ല” എന്നായിരുന്നു നാഗചൈതന്യ പറഞ്ഞത്.

More in News

Trending

Recent

To Top