Malayalam
ഇതിനെല്ലാം പിന്നില്‍ ദിലീപിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവരാണ്..!; ഇത്രയും നാള്‍ ഈ അവതാരം എവിടെയായിരുന്നു; നല്ല ക്രിമിനോളജിസ്റ്റുകളുടെ തിരക്കഥയാണ് ഇപ്പോള്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുന്നതെന്ന് സജി നന്ദ്യാട്ട്
ഇതിനെല്ലാം പിന്നില്‍ ദിലീപിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവരാണ്..!; ഇത്രയും നാള്‍ ഈ അവതാരം എവിടെയായിരുന്നു; നല്ല ക്രിമിനോളജിസ്റ്റുകളുടെ തിരക്കഥയാണ് ഇപ്പോള്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുന്നതെന്ന് സജി നന്ദ്യാട്ട്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപ് ആണ് വാര്‍ത്തകളിലെയും സോഷ്യല്‍ മീഡിയയിലെയും ചര്‍ച്ചാ വിഷയം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെബ്രുവരിയോടെ വിധി വരാനിരിക്കെയാണ് സുപ്രധാന വെളിപ്പെടുത്തലുകളും തെളിവുകളുമായി സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത്. ഇതിനു പിന്നാലെ ദിലീപിനെതിരേ തുടരന്വേഷണത്തിന് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് പോലീസ്.
ആക്രമണ ദൃശ്യം ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. മാത്രമല്ല, ചില ശബ്ദ സന്ദേശങ്ങളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സജി നന്ദ്യാട്ട്. ഒരു മാധ്യമത്തിനോട് സംസാരിക്കവെയാണ് സജിയുടെ പ്രതികരണം.
പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കും ദിലീപിന്റെ രക്തത്തിന് വേണ്ടി ദാഹിച്ചിരുന്നവര്‍ക്കു വിധി എങ്ങനെ വരുമെന്ന് ഇതിനോടകം തന്നെ മനസിലായതു കൊണ്ടാണ് അടുത്തതായി പുതിയ നമ്പരുമായി എത്തിയിരിക്കുന്നതെന്നാണ് സജി നന്ദ്യട്ട് പറയുന്നത്. ദിലീപിന്റെ സുഹൃത്ത് വലയത്തിന്റെ അറ്റത്തുപോലും വരാത്തയാളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്ന ബാലചന്ദ്രകുമാര്‍.
ദിലീപിന്റെ സുഹൃത്തുക്കളുടെ ലിസ്റ്റിലൊന്നും ഇദ്ദേഹത്തിന്റെ പേരില്ല. വര്‍ഷങ്ങല്‍ക്ക്് മുമ്പ് ഒരു കഥപറയുന്നതിനായി ദിലീപിന്റെ അടുത്തെത്തിയതാണ് ഇയാള്‍. പിന്നീട് ഈ സിനിമ ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോല്‍ ദിലീപ് നിരപരാധിയാണ് എന്ന് ഏകദേശം ബോധ്യപ്പെട്ടതോടെ ബാലചന്ദ്ര കുമാറിനെ നേര്‍ച്ചക്കോഴിയായി ആരൊക്കെയോ അവതരിപ്പിച്ചിരിക്കുകയാണ്. ഈ അവതാരം എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല.
വര്‍ഷങ്ങളായി ഈ സംഭവം നടന്നിട്ട്.., ഇത്രയും നാള്‍ ഈ അവതാരം എവിടെയായിരുന്നു. ഇയാള്‍ ഇത്രയും നീതിമാനായ വ്യക്തിയാണെങ്കില്‍ എന്ത് കൊണ്ട് നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞില്ല. നല്ല ക്രിമിനോളജിസ്റ്റുകളുടെ തിരക്കഥയാണ് ഇപ്പോള്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. ഇത് മനഃപൂര്‍വം ദിലീപിനെ ബുദ്ധിമുട്ടിക്കാനുള്ള വഴികളാണ് എന്നാണ് സജി നന്ദ്യാട്ട് പറഞ്ഞ് അവസാനിപ്പിക്കുന്നത്.
അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് പറഞ്ഞ് സംവിധായകന്‍ എംഎ നിഷാദും രംഗത്തെത്തിയിരുന്നു. ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സംശയമുണ്ടെന്ന് സംവിധായകന്‍ എംഎ നിഷാദ് പറയുന്നത്. നാല് വര്‍ഷം മുമ്പ് നടന്നു എന്ന് പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഞാന്‍ അന്വേഷണം നടത്തി. ബാലചന്ദ്രനെ എനിക്ക് എട്ട് വര്‍ഷമായി അറിയാം.
ബാലചന്ദ്ര കുമാര്‍ നടന്‍ ദിലീപിന്റെ സുഹൃത്തല്ല. ഇത്രയും നാള്‍ എന്തുകൊണ്ട് ബാലു ഇക്കാര്യം പുറത്തുപറഞ്ഞില്ല എന്നത് പ്രധാന ചോദ്യമാണ്. ഇപ്പോള്‍ എന്തുകൊണ്ട് പറയുന്നു എന്നതും മറ്റൊരു കാര്യം. ബാല ചന്ദ്ര കുമാര്‍ പറയുന്നത് പൂര്‍ണമായും ഞാന്‍ വിശ്വസിക്കുന്നില്ല. ബാലചന്ദ്ര കുമാര്‍ പിക്പോക്കറ്റ് എന്ന ഒരു സിനിമ ചെയ്യാന്‍ പോകുന്നു. ഇക്കാര്യം എന്നോടും സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളെ ഞാന്‍ കുറച്ച് കാണുന്നില്ല. സുരേഷ് ഗോപിയോടും കഥ പറഞ്ഞിരുന്നു. പിന്നീടാണ് ദിലീപിന്റെ അടുത്തെത്തിയത്. ദിലീപിന് കഥ ഇഷ്ടപ്പെട്ടു. തിരക്കഥ ആരെയെങ്കിലും ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് എനിക്ക് കിട്ടിയ വിവരമെന്നും നിഷാദ് പറഞ്ഞു.
ദിലീപിന്റെ പടം ചെയ്യാന്‍ അഡ്വാന്‍സ് നല്‍കിയ കാര്യം ബലചന്ദ്ര കുമാര്‍ പറഞ്ഞതും കണ്ടു. എങ്കിലും ഉയരുന്ന സംശം, നാല് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ എന്തുകൊണ്ട് ദിലീപിനെതിരെ ഇക്കാര്യങ്ങള്‍ പറയുന്നു. ഇതുവരെ മിണ്ടാതിരുന്ന വ്യക്തി, കേസിന്റെ വിചാരണ കഴിയുന്ന വേളയില്‍ പുതിയ ആരോപണവുമായി മുന്നോട്ട് വരുന്നതില്‍ ഗൂഢാലോചനയുണ്ടോ എന്ന സംശയവും എനിക്കുണ്ടെന്നാണ് നിഷാദ് പറഞ്ഞത്.
