Connect with us

ഞങ്ങള്‍ രണ്ടും രണ്ട് എന്‍ഡിലുള്ള ആള്‍ക്കാരാണ്, നോര്‍ത്തും സൗത്തും എന്നാണ് എപ്പോഴും പറയാറുള്ളത്, വീട്ടില്‍ പോവുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്; പുതിയ സന്തോഷം പങ്കുവെച്ച് അമൃത സുരേഷും അഭിരാമിയും

Malayalam

ഞങ്ങള്‍ രണ്ടും രണ്ട് എന്‍ഡിലുള്ള ആള്‍ക്കാരാണ്, നോര്‍ത്തും സൗത്തും എന്നാണ് എപ്പോഴും പറയാറുള്ളത്, വീട്ടില്‍ പോവുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്; പുതിയ സന്തോഷം പങ്കുവെച്ച് അമൃത സുരേഷും അഭിരാമിയും

ഞങ്ങള്‍ രണ്ടും രണ്ട് എന്‍ഡിലുള്ള ആള്‍ക്കാരാണ്, നോര്‍ത്തും സൗത്തും എന്നാണ് എപ്പോഴും പറയാറുള്ളത്, വീട്ടില്‍ പോവുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്; പുതിയ സന്തോഷം പങ്കുവെച്ച് അമൃത സുരേഷും അഭിരാമിയും

മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മാത്രമല്ല, യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് ഇരുവരും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്കൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി.

സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് സീസണ്‍ രണ്ടിലും താരം പങ്കെടുത്തിരുന്നു. അതിലൂടെ ധാരാളം ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഇരുവരും എത്തിയത്. ബിഗ് ബോസ് ഷോയിലൂടെ താരങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെടുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും.

സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭിരാമിയും അമൃതയും. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന താരങ്ങളുടെ പുതിയ അഭിമുഖമാണ്. മധുര്‍മയെ കുറിച്ചും വീട്ടിലെ വിശേഷങ്ങളുമാണ് പങ്കുവെയ്ക്കുന്നത്. ഞങ്ങള്‍ രണ്ടും രണ്ട് എന്‍ഡിലുള്ള ആള്‍ക്കാരാണെന്നാണ് അഭിരാമി പറയുന്നത്.

ഞങ്ങള്‍ രണ്ടും രണ്ട് എന്‍ഡിലുള്ള ആള്‍ക്കാരാണ്. നോര്‍ത്തും സൗത്തും എന്നാണ് എപ്പോഴും പറയാറുള്ളത്. ഞങ്ങളെത്ര വിമര്‍ശിച്ചാലും ഞങ്ങളില്‍ നിന്നും വരുന്ന പ്രൊഡക്ട് ഒന്നാണ്. അല്ലാന്നുണ്ടെങ്കില്‍ അച്ഛനും അമ്മയും പാപ്പുവുമൊക്കെ നല്ല ക്രിട്ടിക്കാണ്. അവര്‍ ഞങ്ങളെയാണ് എടുത്തിട്ട് അലക്കാറ്. വീട്ടില്‍ പോവുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ് എന്നായിരുന്നു അഭിരാമി പറഞ്ഞത്.

ഞങ്ങളുടെ ഇഷ്ടങ്ങളിലുള്ള വ്യത്യാസം ഞങ്ങള്‍ക്ക് നല്ലതായാണ് തോന്നുന്നത്. തികച്ചും വ്യത്യസ്തരായ 2 പേരുടെ ആശയങ്ങളാണല്ലോ. പാട്ടിലും സ്റ്റേജ് ഷോയിലുമെല്ലാം ഇത് ഗുണകരമായാണ് വന്നിട്ടുള്ളത്. രണ്ടിന്റേയും ബാലന്‍സിങ്ങായാണ് എല്ലാം വന്നിട്ടുള്ളത്. എന്തെങ്കിലും ഒന്നിച്ച് ചെയ്യാമെന്ന് പോലും ഞങ്ങള്‍ കരുതിയിട്ടില്ല. മധുര്‍മയുടെ വരികളും സംഗീത സംവിധാനവും ചെയ്തിട്ടുള്ളത് അഭിരാമിയാണ്.

3 ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രബേഴ്സുണ്ട് അമൃതം ഗമയ യൂട്യൂബ് ചാനലിന്. ചാനലെന്ന ആശയം വന്നത് ചേച്ചിയിലൂടെയാണ്. ഞാന്‍ സ്റ്റാര്‍ട്ട് ചെയ്യും ബാക്കി ഇവളാണെന്നായിരുന്നു അമൃത പറഞ്ഞത്. എന്‍ഡ് ചെയ്യുന്നതും ചേച്ചിയാണ്. ഞാന്‍ നടുക്ക് കൂടുമെന്ന് മാത്രമെന്നായിരുന്നു അഭിരാമി സുരേഷ് പറഞ്ഞത്. വ്ളോഗേഴ്സ് ആവണമെന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല. ഒരു ദിവസം അങ്ങനെയിരുന്നപ്പോള്‍ എന്തുകൊണ്ട് ചെയ്തൂട എന്ന് തോന്നി. ആ സമയത്ത് എല്ലാവരും യൂട്യബേഴ്സ് ആയിരുന്നില്ല. കുറച്ച് കാലം മുന്‍പെയായിരുന്നു അത്.

ചേച്ചിയുടെ ഡ്രീം അമ്പ്രല്ലയാണ് മധുര്‍മ. അതിന് താഴെ ഞങ്ങളുടെ പാട്ടുണ്ട്. കുറച്ച് അപ്പാരല്‍സുണ്ട്. ബാഗ്സുണ്ട്. ഒരു പെര്‍ഫ്യൂം വരെ ലോഞ്ച് ചെയ്തിട്ടുണ്ട്. മധുര്‍മയ്ക്കും ഒരു മണം വേണമെന്നുണ്ടായിരുന്നു. മയോപ്പിയുടെ അവിടെ മധുര്‍മയുടെ പെര്‍ഫ്യൂമും ഉണ്ട്. അങ്ങനെ ഈ കുടയുടെ കീഴില്‍ കുറേക്കാര്യങ്ങളുണ്ട്. എല്ലാത്തിനും ഒരുപാട് സാധ്യതകളുണ്ട്. നമ്മള്‍ അതേക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ലെന്നേയുള്ളൂ. അങ്ങനെയാണ് മധുര്‍മയ്ക്ക് ഒരു മണം നല്‍കാനായി തീരുമാനിച്ചത്. നമുക്ക് സ്വന്തമായൊരു മണം വേണ്ടേയെന്ന ഡ്രീമുണ്ടായിരുന്നു അതാണ് മധുര്‍മയിലൂടെ സാക്ഷാത്ക്കരിച്ചത്.

അമൃതം തിരിച്ചിട്ടതാണ് മധുര്‍മ. അമൃതം അമൃതമാണ് എങ്ങനെ തിരിച്ചിട്ടാലും അത് അമൃതമായിരിക്കും. പാട്ടിന് എന്ത് പേരിടും എന്ന് ചിന്തിച്ചിരുന്നു അങ്ങനെയാണ് പേര് വന്നത്. പാട്ടില്‍ കാണിക്കുന്ന ലോകത്തിന് എന്ത് പേരിടുമെന്ന് ആലോചിച്ചപ്പോഴായിരുന്നു അഭി മധുര്‍മയെക്കുറിച്ച് പറഞ്ഞത്. പാട്ട് പ്രൊഡക്ഷന്‍സ് സൈഡില്‍ ക്രിയേറ്റീവ് കാര്യങ്ങളെല്ലാം വരുന്നത് അഭിരാമിയില്‍ നിന്നാണ്. ചേച്ചിയുള്ളപ്പോള്‍ ചേച്ചി തന്നെ സിംഗറായിക്കോട്ടെ എന്നാണ്. തിയേററ്റിക്കലി ഞാന്‍ പാട്ട് പഠിച്ചിട്ടില്ല, പക്ഷേ, രാഗങ്ങളൊക്കെ എനിക്ക് മനസിലാവും. കേട്ട് പഠിച്ചിട്ടേയുള്ളൂ എന്നും അഭിരാമി പറയുന്നു.

More in Malayalam

Trending

Recent

To Top