Malayalam
സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നിന്ന് സായി ഫിനാലയ്ക്ക് എത്തുന്നത് വമ്പന്‍ മേക്കോവറില്‍! അതിന്റെ കാരണം മോഹന്‍ലാല്‍ വെളിപ്പെടുത്തും!; ആകാംക്ഷയോടെ ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നിന്ന് സായി ഫിനാലയ്ക്ക് എത്തുന്നത് വമ്പന്‍ മേക്കോവറില്‍! അതിന്റെ കാരണം മോഹന്‍ലാല്‍ വെളിപ്പെടുത്തും!; ആകാംക്ഷയോടെ ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഷോ ആണ് ബിഗ്‌ബോസ്. ഇതിന്റെ എല്ലാ സീസണും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. കോവിഡ് കാരണം രണ്ടാമത്തെയും മൂന്നാമത്തെയും സീസണുകള്‍ പകുതിയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നിരുന്നു. ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കി കൊണ്ടായിരുന്നു ഈ വാര്‍ത്ത വന്നത്. ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സായി വിഷ്ണു. തന്റെ അഭിപ്രായങ്ങളിലൂടെയും നിലപാടുകളിലൂടെയും ആണ് സായി വാര്‍ത്തകളില്‍ നിറഞ്ഞത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.
വേറിട്ട ഗെയിം സ്ട്രാറ്റജികളുമായാണ് സായി വിഷ്ണു ബിഗ് ബോസില്‍ മുന്നേറിയത്. തുടക്കത്തില്‍ സായുടെ എടുത്ത് ചാട്ടവും പ്രകൃതവും കാരണം ഒരിഷ്ടകുറവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നുവെങ്കിലും താരം പിന്നീട് എല്ലാവരുടെയും പ്രിയങ്കരനായി മാറുകയായിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷം സായി വിഷ്ണുവില്‍ വന്ന മാറ്റം തന്നെയാണ് പ്രേക്ഷക സ്വീകാര്യത കൂടാന്‍ കാരണമായത്.
ബിഗ് ബോസ് ഫൈനല്‍ അടുക്കുമ്പോള്‍ ഇത്തവണ വിജയസാധ്യതയുളള മല്‍സരാര്‍ത്ഥിയായിട്ടാണ് സായിയെ പലരും വിലയിരുത്തുന്നത്. നിലവില്‍ ഗ്രാന്‍ഡ് ഫിനാലയ്ക്കായി എല്ലാവരും ചെന്നൈയില്‍ എത്തി കഴിഞ്ഞു. എന്നാല്‍ സായിയെ മാത്രം കാണാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. സായി വിഷ്ണു സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം ഒടുവില്‍ പുറത്തുവന്നിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചെന്നൈയില്‍ നിന്നുളള ഒത്തുകൂടല്‍ വീഡിയോസ് ബിഗ് ബോസ് താരങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട്. പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രങ്ങളും വീഡിയോസുമെല്ലാം പുറത്തുവിട്ടത്. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് പലരും പങ്കുവെച്ചത്. ഹോട്ടല്‍ റൂമില്‍ ബിഗ് ബോസിന് ശേഷമുളള ഒത്തുകൂടല്‍ ആഘോഷമാക്കുകയാണ് മല്‍സരാര്‍ത്ഥികള്‍.
സായിയെ മാത്രമാണ് ബിഗ് ബോസ് താരങ്ങളൂടെ വീഡിയോസില്‍ ഇതുവരെ കാണാഞ്ഞത്. ഇതേതുടര്‍ന്ന് സായി വിഷ്ണു ഫൈനലിന് ഉണ്ടാവില്ലെ എന്ന സംശയങ്ങളുമായി ആരാധകര്‍ എത്തി. ബിഗ് ബോസില്‍ ഇത്തവണ പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് സായി. സായി എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നതിന്റെ കാരണം പുറത്തുവന്നിരിക്കുകയാണ്.
മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസില്‍ സായി വിഷ്ണു ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സിനിമയ്ക്ക് വേണ്ടിയുളള ലുക്കിലാണ് താരമുളളത്. ഗാന്‍ഡ് ഫിനാലെയില്‍ ബറോസിലെ ലുക്കിലാണ് സായി എത്തുക. സായി ബറോസിലുളള കാര്യം ബിഗ് ബോസ് ഫിനാലെയില്‍ വെച്ച് ലാലേട്ടന്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിന്റെ അനൗണ്‍സ്മെന്റ് ഗ്രാന്‍ഡ് ഫിനാലെയിലാണ് നടക്കുക. ‘ലാലേട്ടന്റെ ബറോസില്‍ സായിക്ക് ഒരു വലിയ റോള്‍ ഉണ്ട്. അപ്പോള്‍ അതിന് വേണ്ടിയുളള ലുക്കിലാണ് സായിയുളളത്. അപ്പോള്‍ അത് നമുക്ക് കാണാന്‍ കഴിയുക ഗ്രാന്‍ഡ് ഫിനാലെയില്‍ ആയിരിക്കും. പുതിയ ലുക്കിലാണ് സായി ചെന്നൈയില്‍ എത്തിയിരിക്കുന്നത്’ എന്നാണ് ചില യൂടൂബര്‍മാര്‍ അറിയിച്ചത്.
വിദേശ താരങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന മോഹന്‍ലാലിന്റെ ത്രീഡി ചിത്രമാണ് ബറോസ്. പൃഥ്വിരാജും ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിജോ പുന്നൂസിന്റെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ബറോസ് എടുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. പിയാനോ വായനയിലൂടെ ലോകശ്രദ്ധ നേടിയ ലിഡിയന്‍ നാദസ്വരമാണ് ബറോസിന്റെ സംഗീതമൊരുക്കുന്നത്.
നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കെയായിരുന്നു നിര്‍ത്തിവെക്കേണ്ടി വന്നത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെ ഭാഗമായാണ് ഷോ നിര്‍ത്തിവച്ചത്. എന്നാല്‍ വിജയിയെ കണ്ടെത്തുന്നതിനായി വോട്ടിംഗ് നടത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും പിന്നാലെ വോട്ടിംഗും നടക്കുകയും ചെയ്തു.
എന്നാല്‍ കൊവിഡ് പ്രതിസന്ധി മാറാത്തതിനാല്‍ ഫിനാലെ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ജൂലൈ 23 ന് ഫിനാലെ ചിത്രീകരിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. അത് ശരിവെക്കുന്നതാണ് താരങ്ങളുടെ പോസ്റ്റുകളും. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്ണു, റിതു മന്ത്ര, കിടിലം ഫിറോസ്, അനൂപ്, നോബി, റംസാന്‍ എന്നിവരാണ് അന്തിമ ഘട്ട മത്സരത്തിലുള്ളത്. ഇവരില്‍ ഒരാളായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ വിജയി.
