ഒരു അഭിമുഖം ചെയ്യുന്ന ആള് എന്ന നിലയില്‍, അഭിനേതാക്കളോട് എന്താണ് ചോദിക്കേണ്ടതെന്നും എന്താണ് ചോദിക്കാതിരിക്കേണ്ടത് എന്നും അടിസ്ഥാനപരമായി ഒരു ധാരണ ഉണ്ടായിരിക്കണം; ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളെ കുറിച്ച് ചോദിച്ച അവതാരകനോട് പൊട്ടിത്തെറിച്ച് സായി പല്ലവി

പ്രേമത്തിലെ മലര് മിസായി എത്തി ഇന്ന് നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താര സുന്ദരിയായി തിളങ്ങി നില്‍ക്കുകയാണ് സായി പല്ലവി. ഇപ്പോള്‍ തെലുങ്ക് ചിത്രമായ ശ്യാം സിംഹ റോയിയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലാണ് സായി പല്ലവി. നാനി, കൃതി ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രൊമോഷന് വര്‍ക്കുകളിലായിരുന്നു താരങ്ങള്‍. ഇതിനിടയില്‍ ഒരു അവതാരകന്റെ ചോദ്യത്തിന് നടി നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
നാനി ഒരു നാച്ചുറല്‍ സ്റ്റാറാണ്, കൃതി ഇന്‍ഡസ്ട്രിയില്‍ പുതിയതായി വന്ന ഒരു യുവ നടിയാണ്. ട്രെയിലറില്‍ കണ്ട റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നിങ്ങള്‍ രണ്ടുപേര്‍ക്കും കംഫര്‍ട്ടബിള്‍ ആയിരുന്നോ എന്നതായിരുന്നു ചോദ്യം. സായിയോട് അല്ലായിരുന്നു ചോദ്യം എങ്കില്‍ പോലും ഇതിലെ തന്റെ കാഴ്ചപാട് നടി വേഗം പറയുകയായിരുന്നു.
‘സിനിമയില്‍ ഞങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അത്തരം രംഗങ്ങള്‍ ചെയ്യുന്നതിന് ഒരു പ്രത്യേക സജ്ജീകരണവും മാനസികാവസ്ഥയും ഉണ്ട്. സ്ക്രീനില്‍ ഞങ്ങള്‍ അഭിനേതാക്കളാണ്. ഇപ്പോള്‍ (ഓഫ്-സ്ക്രീന്‍), ഞങ്ങള്‍ സാധാരണ വ്യക്തികള്‍ മാത്രമാണ്.
അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാറില്ല. നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നത് എന്നായിരുന്നു സായി പല്ലവിയുടെ മറുപടി.
അടുത്ത ചോദ്യം കൃതിയോട് ആയിരുന്നു. ഉപ്പേന എന്ന സിനിമയിലൂടെയാണ് നിങ്ങള്‍ അഭിനയത്തിലേക്ക് വന്നത്. അതിലെ ഹിറ്റ് പാട്ടില്‍ റൊമാന്റിക് സീനില്‍ അഭിനയിച്ചിരുന്നു. അതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും അവതാരകന് ചോദിച്ചു. ഈ ചോദ്യത്തിനും പിന്നീട് സായി തന്നെ മറുപടി പറയുകയുണ്ടായി.
ഒരു അഭിമുഖം ചെയ്യുന്ന ആള് എന്ന നിലയില്‍, അഭിനേതാക്കളോട് എന്താണ് ചോദിക്കേണ്ടതെന്നും എന്താണ് ചോദിക്കാതിരിക്കേണ്ടത് എന്നും അടിസ്ഥാനപരമായി ഒരു ധാരണ ഉണ്ടായിരിക്കണം. തിരക്കഥ ആവശ്യപ്പെടുന്നത് അനുസരിച്ച് ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും സായി പറയുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...