Malayalam
ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു, ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്, സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല; ഇപ്പോള്‍ തനിക്കെല്ലാം ബിന്ദുവാണ്
ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു, ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്, സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല; ഇപ്പോള്‍ തനിക്കെല്ലാം ബിന്ദുവാണ്
നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഹാസ്യകഥാപാത്രമായും, സഹനടനായും, നടനായും, വില്ലനായും അങ്ങനെ എന്ത് തരം വേഷവും അസാധ്യമായി അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടു തന്നെ താരം ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാള സിനിമകളില്‍ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കി.
ഇപ്പോഴിതാ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ലെന്നായിരുന്നു വിവാഹം ആലോചിച്ചപ്പോള്‍ ബിന്ദു പണിക്കര്‍ പറഞ്ഞതെന്ന് പറയുകയാണ് സായി കുമാര്‍, വിവാഹാലോചനയുമായി വീട്ടില്‍ എത്തിയപ്പോള്‍ ഈ മകളുടെ കാര്യത്തെ കുറിച്ചായിരുന്നു ബിന്ദു പണിക്കരുടെ ചിന്ത. കുഞ്ഞിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു ബിന്ദു പണിക്കരുടെ നിലപാട്. ബിന്ദുവിന്റെ മകളെ സ്വീകരിക്കാനും സ്വന്തം മകളെ പോലെ നോക്കാനും സായ്കുമാര്‍ തയ്യാറായിരുന്നു. കുഞ്ഞിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ മാര്യേജായി നടത്തിയത്.
ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സായ്കുമാര്‍ പറയുന്നതിങ്ങനെ. തനിക്ക് എല്ലാം ബിന്ദുവാണ്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തില്‍ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോള്‍ ജീവിതത്തില്‍ തനിക്കെല്ലാം ബിന്ദുവാണ്.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2019 ഏപ്രില്‍ 10 നാണ് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.
കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ആ ബന്ധം ആറുവര്‍ഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ബിജു ബി നായര്‍ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.
1986 ല്‍ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാര്‍ വിവാഹം കഴിച്ചത്. ഈ ദാമ്പത്യ ബന്ധത്തിലെ മകളാണ് വൈഷ്ണവി സായികുമാര്‍. താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്ത് എത്തിയത്, സീ കേരളത്തില്‍ വിജകരമായി പ്രദര്‍ശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലില്‍ കനക ദുര്‍ഗ്ഗാ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്.
സായ്കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ല്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് 2009ല്‍ ആയിരുന്നു മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കരെ താരം വിവാഹം കഴിച്ചത്. 1997 ലാണ് സംവിധായകന്‍ ബിജു നായര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കര്‍ എന്നു പേരുള്ള ഒരു മകളുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താര കുടുംബത്തിലെ ചില വിശേഷങ്ങളാണ്.
സായി കുമാര്‍ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോള്‍ ഒപ്പം നിന്നത് ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്ണവി മുമ്പ് പറഞ്ഞിരുന്നു. തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതല്‍ കരുത്ത് നല്‍കിയതും ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്ണവി പറയുന്നു. കഴിഞ്ഞ ദിവസം എന്റെ കുഞ്ഞമ്മയും ഞാനും എന്ന ക്യാപ്ഷനോടെ വൈഷ്ണവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. വിജയകുമാരിയും നടി സീമ ജി നായരും വഴി അവിചാരിതമായാണ് കയ്യെത്തും ദൂരത്തില്‍ വൈഷ്ണവിക്ക് അവസരം ലഭിച്ചത്.
ഭര്‍ത്താവ് സുജിത് കുമാറിനൊപ്പം ദുബായിലായിരുന്നു വൈഷ്ണവി. അവധിക്കു വന്ന്, ലോക്ക് ഡൗണ്‍ കാലത്ത് നാട്ടില്‍ കുടുങ്ങിപോവുകയും അങ്ങനെ അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയതും. ഭര്‍ത്താവും കുടുംബവും പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിന് കാരണമായതെന്ന് വൈഷ്ണവി പറയുന്നു.
മകള്‍ വൈഷ്ണവിയുടെ വിവാഹം തന്നെ അറിയിച്ചിരുന്നില്ലെന്നും സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിന് തന്നെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നതായി സായികുമാര്‍ മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. താന്‍ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്ക് നല്‍കിയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തുകയും ചെയ്തു. അത് തന്നെ ഒരുപാട് വിഷമത്തിലാക്കിയെന്നും, താന്‍ അത് തിരുത്താന്‍ പോയില്ലെന്നും, അങ്ങനെ പതുക്കെ പതുക്കെ ഞങ്ങള്‍ അകലുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
