Connect with us

ആ വ്യക്തി എപ്പോഴും പറഞ്ഞിരുന്നത് ഞാന്‍ ഡിവോഴ്‌സ് തരില്ല, ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാന്‍ ശ്രമിക്കുന്നു എന്നാണ്, പ്രശ്‌നങ്ങള്‍ക്ക് തുടക്കം അവിടെ നിന്ന്, ആരെയും കുറ്റപ്പെടുത്താനാകില്ലെന്ന് സാധിക

Malayalam

ആ വ്യക്തി എപ്പോഴും പറഞ്ഞിരുന്നത് ഞാന്‍ ഡിവോഴ്‌സ് തരില്ല, ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാന്‍ ശ്രമിക്കുന്നു എന്നാണ്, പ്രശ്‌നങ്ങള്‍ക്ക് തുടക്കം അവിടെ നിന്ന്, ആരെയും കുറ്റപ്പെടുത്താനാകില്ലെന്ന് സാധിക

ആ വ്യക്തി എപ്പോഴും പറഞ്ഞിരുന്നത് ഞാന്‍ ഡിവോഴ്‌സ് തരില്ല, ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാന്‍ ശ്രമിക്കുന്നു എന്നാണ്, പ്രശ്‌നങ്ങള്‍ക്ക് തുടക്കം അവിടെ നിന്ന്, ആരെയും കുറ്റപ്പെടുത്താനാകില്ലെന്ന് സാധിക

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മിക്കപ്പോഴും സൈബര്‍ അറ്റാക്കിനും ഇരയാകാറുള്ള താരം തന്റെ പോസ്റ്റിനു വരുന്ന അശ്ലീല കമന്റുകള്‍ക്ക് തക്കതായ മറുപടിയും നല്‍കാറുണ്ട്. മാത്രമല്ല, സൈബര്‍ അറ്റാക്കിനെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും എപ്പോഴും ശബ്ദമുയര്‍ത്തുന്ന സിനിമ – ടെലിവിഷന്‍ താരം കൂടിയാണ് സാധിക. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ എടുത്ത ഒരു മികച്ച തീരുമാനത്തെകുറിച്ച് സംസാരിക്കുകയാണ് നടി. തന്റേത് പൊരുതി നേടിയ ഡിവോഴ്‌സ് ആണെന്ന് പറയുകയാണ് സാധിക.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തതില്‍ ജോസഫൈന്റെ വിഷയത്തെ കുറിച്ച് സംസാരിക്കവെയാണ് സ്വന്തം ജീവിതത്തില്‍ നടന്ന വിവാഹമോചനത്തെക്കുറിച്ച് സാധിക പറയുന്നത്. മുന്‍പ് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. ഞാന്‍ തീരുമാനം എടുക്കാന്‍ വല്ലാതെ ലേറ്റ് ആയി എന്നാണ് പറയുന്നത്. കാരണം വിവാഹത്തിന് മുന്‍പേ തന്നെ എനിക്ക് ഒരു ധാരണ ഉണ്ടായിരുന്നു. എന്നാല്‍, എല്ലാവരും ചിന്തിക്കുന്ന പോലെ രണ്ടുസ്ഥലങ്ങളില്‍ നിന്നതുകൊണ്ടാകാം പ്രശ്‌നങ്ങള്‍ എന്നാണ് തുടക്കത്തില്‍ കരുതിയത്.

തീര്‍ച്ചയായും നൂറു ശതമാനം ആലോചിച്ച് ഞാന്‍ എടുത്ത തീരുമാനം ആയിരുന്നു ആ വിവാഹം. ആ തീരുമാനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എന്റെ തലയില്‍ തന്നെ ആയിരുന്നു. മറ്റാരെയും എനിക്ക് അക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ആ ഒരു വര്‍ഷം ആ വ്യക്തി എന്തായിരുന്നോ, ആ വ്യക്തി ആയിരുന്നില്ല ഒരുമിച്ചു കഴിഞ്ഞപ്പോള്‍. ഒരു പേപ്പറിലേക്ക് സൈന്‍ ചെയ്യുമ്പോളേക്കും ആ വ്യക്തി മൊത്തമായി അങ്ങു മാറുകയാണ്. പിന്നെ അവിടെ ഒരുപാട് റൂള്‍സും കാര്യങ്ങളും വന്നു.

വിവാഹം കഴിയുമ്പോള്‍ മാറും എന്നാണ് ആദ്യം കരുതിയിരുന്നത്. കാരണം എന്റെ മാത്രം തീരുമാനം ആയിരുന്നു എന്റെ വിവാഹം. എന്റെ ഒരു സുഹൃത്തുവഴി വന്ന ബന്ധമായിരുന്നു അത്. വീട്ടില്‍ സംസാരിച്ചപ്പോള്‍ വീട്ടുകാര്‍ ഓക്കേ ആണെന്നു പറഞ്ഞു. പിന്നീട് ഞങ്ങള്‍ ഒരു വര്‍ഷം സംസാരിച്ചു. അങ്ങനെ ഞങ്ങള്‍ പരസ്പരം ഓക്കേ ആണെന്ന് ബോധ്യമായപ്പോള്‍ വീട്ടില്‍ പറഞ്ഞു ഞാന്‍ ഓക്കേ ആണ് ഈ ബന്ധം മതിയെന്ന്.

ഒരു ബന്ധവും തുടങ്ങുന്നത് അത് വേര്‍പിരിയാന്‍ വേണ്ടിയിട്ടല്ല. ജീവിതകാലം മുഴുവനും കൂടെ നില്ക്കാന്‍ വേണ്ടിയാണ് ആ ബന്ധം തുടങ്ങുന്നത്. എത്രകാലം കൂടെ നില്‍ക്കാന്‍ കഴിയും എന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. ഞാനും മാക്‌സിമം അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ഓരോ പ്രശ്‌നങ്ങളും വരുമ്പോള്‍, എനിക്ക് കൗണ്‍സിലിംഗും കാര്യങ്ങളും ഉളളതുകൊണ്ട് കാര്യങ്ങള്‍ ആ വ്യക്തിയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

കരിയറില്‍ പീക്കില്‍ എത്തി നിന്ന സമയത്താണ് വിവാഹം നടക്കുന്നത്. അതിനുശേഷം അവസരം വന്നെങ്കിലും എല്ലാം ഒഴിവാക്കി ജീവിതത്തിനു വേണ്ടി നിന്ന ആളാണ് ഞാന്‍. അപ്പോള്‍ ആ ജീവിതത്തില്‍ അത്രത്തോളം പ്രതീക്ഷകളും ഉണ്ടാകുമല്ലോ. എനിക്ക് കുട്ടികളും, കുടുംബവും അത്ര ഇഷ്ടം ഉള്ള കൂട്ടത്തിലാണ്. ഞാന്‍ ഇടക്ക് സൈക്കോളജി പഠിക്കുന്നത് തന്നെ പുള്ളിയുടെ അമ്മയ്ക്ക് ഒപ്പം ഒരു ക്ലിനിക്ക് ഒക്കെ ഇട്ടുകൊണ്ട് ജോലി ചെയ്യാനും കൂടി ആയിരുന്നു.

അഭിനയവും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ല എന്നത് കൊണ്ടാണ് കുടുംബജീവിതം മതി എന്ന തീരുമാനത്തില്‍ ഞാന്‍ എത്തുന്നത്. കുക്കറി ഷോ മാത്രമായിരുന്നു ആ കാലങ്ങളില്‍ ഞാന്‍ ചെയ്തിരുന്നത്. പുറകില്‍ നിന്നുള്ള പ്രെഷര്‍ അത്രത്തോളമായിരുന്നു. എങ്കിലും ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു. എന്നാല്‍ ഇടയ്ക്ക് ഞാന്‍ ഒന്ന് ഡൗണ്‍ ആയാപ്പോള്‍ ആളെന്നെ പിന്തുണച്ചില്ല. ആ സമയവും വീട്ടുകാര്‍ ആയിരുന്നു ഒപ്പം നിന്നത്.

ഒരു വിവാഹബന്ധത്തില്‍ എന്തൊക്കെ പറഞ്ഞാലും ബേസിക് നീഡ് എന്ന് പറയുന്നത് ലവും കെയറും ആണ്. എനിക്ക് ഇടക്ക് ഒരു ലിഗ്മെന്റ് ഫ്രാക്ച്ചര്‍ ഉണ്ടായ സമയത്തുപോലും എനിക്ക് പിന്തുണ നല്‍കിയില്ല. എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് ചെയ്തത്. അപ്പോള്‍ ഞാന്‍ ചിന്തിച്ചു എനിക്ക് എന്തിനാണ് ഒരാള്‍ കൂടെ എന്ന്. ആള് തിരക്കിലാണ് എന്നറിയാം, എങ്കിലും നമ്മുടെ മനസ്സില്‍ ഒരു ചിന്ത വരുമല്ലോ. അങ്ങനെയാണ് ഒറ്റയ്ക്ക് മതി എന്ന് തീരുമാനിക്കുന്നത്. ആ വ്യക്തി എപ്പോഴും പറഞ്ഞിരുന്നത് ഞാന്‍ ഡിവോഴ്‌സ് തരില്ല, ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാന്‍ ശ്രമിക്കുന്നു എന്നാണ്. ഇത് എന്താണെന്ന് എനിക്ക് മനസിലായതേ ഇല്ല. ഈ ഒരു സാധനം ഇടയ്ക്കിടെ പറയുമായിരുന്നു. എന്ത് ചെയ്താലും വിവാഹമോചനം തരില്ല എന്ന നിലപാടിലായിരുന്നു ആ വ്യക്തി എന്നും സാധിക പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top