സന്തോഷം അടക്കാനായില്ല; ഇന്ത്യന് ഡോക്യുമെന്ററി ചിത്രം ഓസ്കാറിന്റെ അന്തിമ നോമിനേഷന് പട്ടികയില് നേടിയെന്ന് അറിയിമ്പോഴുള്ള ആഹ്ലദാ പ്രകടന വീഡിയോയുമായി മലയാളി സംവിധായക; സോഷ്യല് മീഡിയയില് വൈറലായി വീഡിയോ

ഇന്ത്യയില് നിന്നുള്ള ഡോക്യുമെന്ററി ചിത്രം റൈറ്റിങ് വിത്ത് ഫയറിന് ഓസ്കാര് നോമിനേഷന് ലഭിച്ചത് കഴിഞ്ഞ ദിവസം വാര്ത്തയായിരുന്നു. അതും മലയാളി സംവിധായകയായ റിന്റു തോമസിന്റെ ഡോക്യുമെന്ററി ചിത്രമാണ് 94-ാം അക്കാദമി അവാര്ഡിന്റെ അന്തിമ നോമിനേഷന് പട്ടികയില് ഇടം നേടിയിരിക്കുന്നത്.
ടിവിയില് ഓസ്കാര് അന്തിമ നോമിനേഷന് പട്ടികയില് പ്രവേശിച്ച ചിത്രങ്ങളുടെ പേര് പ്രഖ്യാപിക്കുന്ന വേളിയില് റിന്റുവിന്റെ റൈറ്റിങ് വിത്ത് ഫയറും ഇടം നേടിയെന്ന് അറിയിമ്പോഴുള്ള ആഹ്ലദാ പ്രകടന വീഡിയോയാണ് ഇപ്പോള് വൈറലായിരിക്കുന്നത്. കുടുംബസമമ്മേതം പ്രഖ്യാപനം കാത്തിരിക്കുമ്പോഴാണ് റിന്റവിന്റെ ചിത്രം അന്തിമ പട്ടികയിലേക്ക് പ്രവേശനം നേടുന്ന ടിവിയിലൂടെ അറിയുന്നത്.
റൈറ്റിങ് വിത്ത് ഫയര് എന്ന് പേര് പ്രഖ്യാപിക്കുമ്ബോള് റിന്റു ആഹ്ലാദം കൊണ്ട് തുള്ളിചാടികയും ഭര്ത്താവായ സുഷ്മിത് ഘോഷുമായി സന്തോഷം പങ്കുവെക്കുകയും ചെയ്തു. റിന്റു തന്നെയാണ് വീഡിയോ സോഷ്യല് മീഡിയയില് പങ്കുവെച്ചരിക്കുന്നത്. റിന്റുവും സുഷ്മിത്തും ചേര്ന്നാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
ദളിത് മാധ്യമപ്രവര്ത്തകരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രമാണ് റൈറ്റ് വിത്ത് ഫയര്. ഡോക്യുമെന്റി വിഭാഗത്തില് ഓസ്കാര്സിന്റെ അന്തിമ പട്ടികയില് ഇടം നേടുന്ന ആദ്യ ഇന്ത്യന് നോമിനികളാണ് റിന്റവും സുഷ്മിത്തും. സണ്ഡാന്സ് ചലച്ചിത്രമേളയിലെ സ്പെഷ്യല് ജൂറി അവാര്ഡ് ഉള്പ്പെടെ നിരവിധി മേളകളില് നിന്ന് റൈറ്റിങ് വിത്ത് ഫയര് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ പശ്ചാത്തലത്തില് നേരത്തെ രണ്ട് ഡോക്യുമെന്ററികള് ഓസ്കാര് നേടിട്ടുണ്ട്.
സ്മൈല് പിങ്കി, പീരിഡ്. എന്ഡ് ഓഫ് സെന്റെന്സ് എന്നീ ഡോക്യുമെന്ററികള്ക്കാണ് ഓസ്കാര് ലഭിച്ചിട്ടുള്ളത്. മോഹന്ലാലിന്റെ മരക്കാര് അറബിക്കടലിന്റെ സിംഹം തമിഴ് ചിത്രം ജയ് ഭീം എന്നീ ചിത്രങ്ങളായിരുന്നു ഇന്ത്യയില് നിന്നുള്ള എന്ട്രിയായി പട്ടികയിലുണ്ടായിരുന്നത്. എന്നാല് ഈ രണ്ട് ചിത്രങ്ങളും അവസാന പട്ടികയിലേക്ക് ഇടം നേടിയില്ല.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...