News
നടനെ രക്ഷിക്കാൻ കോടതിയിലേക്ക് കുതിയ്ക്കുന്നു, ഇനി കളി മാറും..എല്ലാം കെട്ടിച്ചമച്ചതെന്ന് പ്രതിഭാഗം! ട്വിസ്റ്റിൻ മേൽ ട്വിസ്റ്റ്
നടനെ രക്ഷിക്കാൻ കോടതിയിലേക്ക് കുതിയ്ക്കുന്നു, ഇനി കളി മാറും..എല്ലാം കെട്ടിച്ചമച്ചതെന്ന് പ്രതിഭാഗം! ട്വിസ്റ്റിൻ മേൽ ട്വിസ്റ്റ്
കഴിഞ്ഞ തിങ്കളാഴ്ചയാണ് വധഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഒന്നാം പ്രതി ദിലീപിനും കൂട്ടുപ്രതികൾക്കും ഉപാധികളോടെയാണ് മുൻകൂർ ജാമ്യം ലഭിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു
എന്നാൽ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുമെന്നാണ് പുറത്ത് വരുമെന്ന റിപ്പോർട്ടുകൾ. അഭിഭാഷകൻ ബി.രാമൻ പിള്ള മുഖേനയാണ് ഹൈക്കോടതിയെ സമീപിക്കുക. എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ഉയർത്തുന്ന ആരോപണം.
വധഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹർജിയിൽ ദിലീപ് മുന്നോട്ട് വച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹർജിയിൽ ദിലീപ് ഉയർത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോൾ നടത്തുന്നുണ്ട്. ഇതിൽ കാര്യക്ഷമമായ ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു.
കഴിഞ്ഞ ദിവസംവധഗൂഡാലോചന കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ദിലീപും മറ്റ് പ്രതികളും ആലുവ കോടതിയില്‍ ഹാജറായിരുന്നു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ആലുവ കോടതിയില്‍ ഹാജരായത്. ഗുഢാലോചന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ക്രൈം ബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യം ഒഴിവാക്കാനാണ് ദിലീപും സംഘവും കോടതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവില്‍ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവും ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നേരിട്ട് ഹാജരായത്
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ പാസ്പോർട്ട് കെട്ടിവച്ചു. ഒരു ലക്ഷം രൂപയ്ക്ക് തത്തുല്യമായ രണ്ട് ആൾ ജാമ്യം വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്തി ങ്കളാഴ്ചയാണ് വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.2017 നവംബര്‍ 15 ന് ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വച്ച് നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
