Malayalam
ഈ ട്രിപ്പില്‍ എനിക്ക് ഏറ്റവും ടച്ചിംഗായി തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടുത്തം, ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നല്‍ പോലുമില്ലാത്ത രണ്ടുപേരാണ് അവര്‍; ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് റിമി ടോമി
ഈ ട്രിപ്പില്‍ എനിക്ക് ഏറ്റവും ടച്ചിംഗായി തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടുത്തം, ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നല്‍ പോലുമില്ലാത്ത രണ്ടുപേരാണ് അവര്‍; ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് റിമി ടോമി
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവാവുന്നത് സഹോദരന് റിങ്കുവിനെ കുറിച്ചുള്ള കുറിപ്പാണ്. നടി മുക്തയുടെ ഭര്‍ത്താവാണ് റിങ്കു. റിമിയ്ക്കൊപ്പം പരിപാടികളില്‍ കൂടെ പോകുന്നത് സഹോദരനാണ്. ലേറ്റസ്റ്റ് പോയ യാത്രക്കിടയില്‍ ഉണ്ടായ സംഭവമാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സഹോദരനെ കുറിച്ചേര്‍ത്ത് അഭിമാനമുണ്ടെന്ന് പ്രിയഗായിക പറയുന്നത്.
പ്രിയഗായികയുടെ വാക്കുകള്‍ ഇങ്ങനെ… ഈ ട്രിപ്പില്‍ എനിക്ക് ഏറ്റവും ടച്ചിംഗായി തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടുത്തം. നമ്മുടെ ആരോ പോലെ എത്ര സ്നേഹത്തോടെയാണ് ആ കുഞ്ഞ് ഹഗ് ചെയ്തത്. റിങ്കുവും റീനുവും എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരുപക്ഷെ, അധികം സ്മാര്‍ട്ട് ടോക്കറ്റീവ് സ്റ്റൈലിഷ് ഒന്നും അല്ലായിരിക്കും. അവരവരുടെ ഫാമിലിയെ നന്നായി നോക്കുന്നവരാണ് ഇരുവരും. ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നല്‍ പോലുമില്ലാത്ത രണ്ടുപേര്‍, പിന്നെ പൈസയുടെ വില അറിഞ്ഞ് ജീവിക്കുന്നവരാണ്. അതും പറയണല്ലോ, അവരാണ് എന്റെ ചേട്ടനും ചേച്ചിയും എന്ന് തോന്നിയിട്ടുണ്ട്. അത്രം പക്വതയുണ്ട്. നിങ്ങളുടെ ചേച്ചി എന്ന് പറയുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്.
വീണ്ടും വീണ്ടും ഒരോ നിമിഷവും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഒരുപക്ഷേ, ഞാന്‍ ആദ്യമായിട്ടാവും ഇവരെ പറ്റി പറയുന്നത്. എന്തോ ഈ വീഡിയോ കണ്ടപ്പോള്‍ പെട്ടെന്ന് എഴുതാന്‍ തോന്നി. ഒരുപക്ഷേ, ഇത്രേം പാവം അവര്‍ തന്നെയാണെന്ന് ഞാന്‍ അവരോട് പറയാറുണ്ട്. അതിന്റെ കേട് ചേച്ചി തീര്‍ക്കുന്നുണ്ടല്ലോ എന്ന് റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുട്ടിയുടേയും റിങ്കു ടോമിയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
നിരവധി പേരാണ് റിമിയുടെ കുറിപ്പിന് ലഭിച്ചിരിക്കുന്നത്. ചെറുപ്രായത്തില്‍ ഇത്രേം ഹാര്‍ഡ് വര്‍ക്കിംഗ്, ക്യൂട്ട് ലിറ്റില്‍ ഗേള്‍ എന്നായിരുന്നു മുക്തയുടെ കമന്റ്. കണ്മണി കാണണ്ട പപ്പേയെന്നും മുക്ത കുറിച്ചിരുന്നു. ദീപ്തി വിധുപ്രതാപ്, ഷിയാസ് കരീം, ആര്‍ജെ മിഥുന് തുടങ്ങി നിരവധി പേരാണ് റിമിയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. ചേച്ചിയുടെ കുടുംബത്തില്‍ എല്ലാരേയും ഇഷ്ടമാണ്. സൂപ്പര്‍ ഫാമിലിയാണ്. നിങ്ങളുടെ വ്ളോഗ് കാണുമ്പോള്‍ത്തന്നെ അത് മനസ്സിലാവുമെന്നും ആരാധകര്‍ പോസ്റ്റിന് ചുവടെയായി കുറിക്കുന്നു.
ലോക്ക് ഡൗണ്‍ കാലത്തായിരുന്നു റിമി ടോമി സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാവുന്നത്. സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ തുടങ്ങുകയായിരുന്നു. പാചക വീഡിയോ ആയിരുന്നു ആദ്യം പങ്കുവെച്ചത്. വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. പിന്നീട് തന്റെ മേക്കോവര്‍, വര്‍ക്കൗട്ട് ,ഡയറ്റ് വീഡിയോകളൊക്കെ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച മേക്കോവറായിരുന്നു റിമി ടോമിയുടേത്.
ടെലിവിഷന്‍ അവതാരക ലോകത്ത് നിന്ന് മലയാള സിനിമയിലെ പിന്നണി ഗാന ലോകത്ത് എത്തിയ റിമി ടോമി , മുന്‍നിര ഗായികയായി നില്‍ക്കുമ്പോഴും അവതരണ ലോകത്ത് സജീവമായിരുന്നു. ഒന്നും ഒന്ന് മൂന്ന് എന്ന ടെലിവിഷന്‍ ഷോയുടെ വിജയം തന്നെ റിമി ടോമിയുടെ അവതരണ ശൈലിയാണ്. പാടുന്നതിനൊപ്പം ആടുകയും ചെയ്യുന്ന ഗായിക എന്നാണ് റിമി ടോമിയ്ക്കുള്ള വിശേഷണം. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചുകൊണ്ട് റിമി അഭിനയ ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ അതിഥി താരമായും റിമി എത്തിയിരുന്നു.
പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേയ്ക്ക് എത്തിയിരുന്നു. മുക്തയ്ക്കൊപ്പം ചെയ്ത പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി. ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്.
മീശമാധവന് എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഏഷ്യാനെറ്റ്, മഴവില്‍ മനോരമ തുടങ്ങി വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചു.
