Malayalam
ഷാരൂഖ് ഖാന്റെ പേരില്‍ റിമി ടോമിയും ജ്യോത്സനയും പൊരിഞ്ഞ വഴക്ക്; ചാനല്‍ പരിപാടിയില്‍ ഇതേ കുറിച്ച് പറഞ്ഞ് താരം
ഷാരൂഖ് ഖാന്റെ പേരില്‍ റിമി ടോമിയും ജ്യോത്സനയും പൊരിഞ്ഞ വഴക്ക്; ചാനല്‍ പരിപാടിയില്‍ ഇതേ കുറിച്ച് പറഞ്ഞ് താരം
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.
മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുന്‍ നിര ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.
റിമി ടോമിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ജ്യോത്സന രാധാകൃഷ്ണന്‍. ‘സുഖമാണീ നിലാവ്…’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേയ്ക്ക് എത്തുന്ന മുഖമാണ് ജോത്സനയുടേത്. നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ജ്യോത്സന. ഇപ്പോള്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും മനസ് കീഴടക്കുകയാണ് പ്രേക്ഷകരുടെ ജ്യോത്സന. സോഷ്യല്‍ മീഡിയയിലും സജീവമാണ് ജ്യോത്സന. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും പ്രധാന സംഭവങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ജ്യോത്സന പങ്കുവെയ്ക്കാറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകളും സോഷ്യല്‍ മീഡിയയിലൂടെ ജ്യോത്സന അറിയിക്കാറുണ്ട്.
റിമി ടോമിയും ജ്യോത്സനയും പ്രൊഫഷണലായും വ്യക്തിപരമായിട്ടുമൊക്കെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. അതേ സമയം ഗായികമാര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നം നടന്നിട്ടുണ്ടോന്ന് ചോദിച്ചാല്‍ എല്ലാവരും അതിശയിക്കും. കാരണം അത്രയധികം സൗഹൃദമുള്ളവര്‍ക്കിടയില്‍ എന്ത് പ്രശ്നമാണ് ഉണ്ടാവുക എന്നാണ് ഏവരും ചിന്തിക്കുക.
അങ്ങനൊരു വിഷയം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടി കാണിച്ചത് ഗായകന്‍ എംജി ശ്രീകുമാര്‍ ആയിരുന്നു. അദ്ദേഹം അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയുടെ കഴിഞ്ഞ എപ്പിസോഡില്‍ ജ്യോത്സന രാധകൃഷ്ണനാണ് അതിഥിയായി എത്തിയത്. ഗായികയുമായി ഓരോ വിശേഷങ്ങളും പറയുന്നതിനിടയിലാണ് റിമി ടോമിയുമായി വഴക്ക് ഉണ്ടായത് എന്തിനാണെന്ന് ചോദിക്കുന്നത്. ഏയ് അങ്ങനൊരു പ്രശ്നങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് ജോ പറയുന്നുണ്ടെങ്കിലും ഉണ്ടെന്ന് തന്നെ എംജി ഉറപ്പിച്ചു. അങ്ങനെയാണ് ഷാരുഖ് ഖാന്‍ റിമിയെ എടുത്ത് ഉയര്‍ത്തിയപ്പോള്‍ നടന്ന കാര്യങ്ങളെ കുറിച്ച് താരങ്ങള്‍ സംസാരിച്ചത്.
‘റിമിയുമായി പൊരിഞ്ഞ അടി നടന്ന കാര്യത്തെ കുറിച്ചായിരുന്നു എംജി ശ്രീകുമാര്‍ ചോദിച്ചത്. അങ്ങനെ ഒരു കാര്യം ഇല്ലെന്നായിരുന്നു ജ്യോത്സനയുടെ മറുപടി. പക്ഷേ ഷാരുഖ് ഖാന്റെ കാര്യത്തില്‍ ജ്യോത്സനയും റിമിയും വഴക്ക് കൂടിയിരുന്നില്ലേ. അതിനെ പറ്റി പറയാന്‍ എംജി പറഞ്ഞപ്പോഴാണ് ആ കാര്യം ഗായിക ഓര്‍മ്മിച്ചത്. അന്ന് ഇതിന്റെ ഇരട്ടിയുടെ ഇരട്ടി തടി തനിക്ക് ഉണ്ടായിരുന്നു. ഷാരുഖ് ഖാന്‍ എന്നെ പൊക്കല്ലേ എന്നാണ് ഞാന്‍ വിചാരിച്ചത്. അല്ലെങ്കില്‍ പുള്ളിയുടെ നടുവൊടിയും എന്ന പേടി ഉണ്ടായിരുന്നു. അതാഎന്തായാലും ഷാരുഖ് ഖാന്‍ പൊക്കിയില്ലല്ലോ എന്നൂടി എംജി ചോദിച്ചപ്പോള്‍ പൊക്കിയില്ല. ഇനി വേണേല്‍ പൊക്കാമെന്നായി ജ്യോത്സന.
എന്റെ പൊന്ന് ഷാരുഖ് ഖാനെ, നിങ്ങള്‍ ഇനി പൊക്കി നോക്കരുത് എന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുകയാണെന്ന് എംജി സൂചിപ്പിച്ചു. ഷാരുഖ് ഖാന്‍ വെയിറ്റ് ഒക്കെ പൊക്കുന്ന ആളായത് കൊണ്ട് കുഴപ്പമുണ്ടാവില്ലെന്നാണ് ജ്യോത്സന പറയുന്നത്. ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍, വിക്രം, സൂര്യ, എന്നിങ്ങനെയുള്ള താരങ്ങള്‍ തന്നെ എടുത്ത് പൊക്കിയാല്‍ ഇഷ്ടമാണെന്നാണ് ഗായിക സൂചിപ്പിച്ചത്. സൂര്യ എന്ന് കേട്ടപ്പോള്‍ സൂര്യ എന്റെ ഇഷ്ടനടനാണെന്ന് എംജിയും സൂര്യ തന്റെ വീക്ക്നെസ് ആണെന്ന് ജ്യോത്സനയും വ്യക്തമാക്കി. മലയാളത്തില്‍ ഉള്ള താരത്തെ കുറിച്ച് എന്റെ മനസിലുണ്ട്. പക്ഷേ പേര് പറയുന്നില്ല എന്നേയുള്ളുവെന്നും ഗായിക സൂചിപ്പിച്ചു.
