Malayalam
ശരിക്കും ഡോക്ടര്‍മാര്‍ പറഞ്ഞത് ഇത് മാറാന്‍ രണ്ടോ മൂന്നോ മാസമൊക്കെ എടുക്കുന്നതാണ്, ഇതിപ്പോള്‍ ഒരുമാസം കൊണ്ട് ഇത്രയുമായി, എന്നെ സംബന്ധിച്ചിടത്തോളം എന്നും ഞാന്‍ ദൈവത്തോട് നന്ദി പറയും; തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞ് മനോജ് കുമാര്‍
ശരിക്കും ഡോക്ടര്‍മാര്‍ പറഞ്ഞത് ഇത് മാറാന്‍ രണ്ടോ മൂന്നോ മാസമൊക്കെ എടുക്കുന്നതാണ്, ഇതിപ്പോള്‍ ഒരുമാസം കൊണ്ട് ഇത്രയുമായി, എന്നെ സംബന്ധിച്ചിടത്തോളം എന്നും ഞാന്‍ ദൈവത്തോട് നന്ദി പറയും; തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞ് മനോജ് കുമാര്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ബെല്‍സ് പാള്‍സി ഉണ്ടായതിനെക്കുറിച്ചും മനോജ് കുമാര്‍ പറഞ്ഞിരുന്നു. യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ ഇക്കാര്യം കേട്ടത്.
പെട്ടന്നൊരു ദിവസം മുഖത്തിന്റെ ഒരു വശം കോടി പോയെന്ന് പറഞ്ഞാണ് നടന്‍ രംഗത്ത് വന്നത്. എന്നാല്‍ ഒരു മാസത്തെ ചികിത്സ കൊണ്ട് പൂര്‍ണമായും തന്നെ അസുഖം ഭേദമായതിന്റെ സന്തോഷം പങ്കുവെച്ചാണ് മനോജിപ്പോള്‍ എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലില്‍ ദൈവത്തിന് ഒരു വാക്ക് കൊടുക്കാം നമുക്ക് എന്ന ക്യാപ്ഷനിലാണ് പുതിയൊരു വീഡിയോ മനോജ് പോസ്റ്റ് ചെയ്തത്. ന്യൂയറിന് എടുക്കാവുന്ന റെസലൂഷ്യനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
‘ഇനി ഒരു ശതമാനം മാത്രമേ ശരിയാവാനുള്ളൂ. അതും അത്ര വലിയ പ്രശ്നമല്ല. സംസാരിക്കുമ്പോഴൊന്നും ഇപ്പോള്‍ കുഴപ്പമുള്ളതായി തോന്നുന്നില്ല. എല്ലാം ഈശ്വരാനുഗ്രഹമാണ്. പിന്നെ നിങ്ങളുടെ പ്രാര്‍ത്ഥനയും. ഒന്നും മറക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാണ് മനോജ് സംസാരിച്ച് തുടങ്ങുന്നത്. കഴിഞ്ഞ നവംബര്‍ 29ന് വന്നു, ഈ ഡിസംബര്‍ 29 ന് ഒരു മാസമായി. ശരിക്കും ഡോക്ടര്‍മാര്‍ പറഞ്ഞത് ഇത് മാറാന്‍ രണ്ടോ മൂന്നോ മാസമൊക്കെ എടുക്കുന്നതാണ്, ഇതിപ്പോള്‍ ഒരുമാസം കൊണ്ട് ഇത്രയുമായി. എന്നെ സംബന്ധിച്ചിടത്തോളം എന്നും ഞാന്‍ ദൈവത്തോട് നന്ദി പറയും. അതായിരിക്കും ഞാന്‍ ജീവിതത്തില്‍ പ്രവര്‍ത്തികമാക്കുന്നത് എന്നും മനോജ് പറയുന്നു.
പുതുവത്സരത്തില്‍ എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ നിങ്ങളോട് പറയാനായി തോന്നിയത്. പുതുവര്‍ഷത്തില്‍ നമ്മള്‍ ചിലപ്പോള്‍ പുതിയ റെസല്യൂഷനൊക്കെ എടുക്കാറുണ്ട്. ഇവിടെ നമ്മളൊരു റെസല്യൂഷന്‍ എടുക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നൊരു കാര്യമാണ്. പക്ഷേ അത് പ്രാവര്‍ത്തികമാക്കാന്‍ കുറച്ചു പാടാണ്. അതിന് വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മാത്രമേ അത് യാഥാര്‍ത്ഥ്യമാവൂ. ഇന്ന് രാവിലെ ഞാന്‍ പള്ളിയിലും അമ്പലത്തിലുമൊക്കെ പോയി പ്രാര്‍ത്ഥിച്ചിരുന്നു. എന്റെ മനസില്‍ തോന്നി, ദൈവത്തോട് പറഞ്ഞ കാര്യം നിങ്ങളോടും കൂടി പറയുകയാണ്.
പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മുടെ കൂടെ ഒമിക്രോണ്‍ എന്ന് പറയുന്ന പുതിയൊരു വകഭേദം കൂടിയുണ്ട്. നമ്മള്‍ വിശ്വസിക്കുന്ന ദൈവത്തിന് ഒരു വാക്ക് കൊടുക്കുക. നിരീശ്വരവാദികളാണെങ്കില്‍ സ്വന്തം മനസാക്ഷിയ്ക്ക് വാക്ക് കൊടുക്കുക. ഈ 2022 ല്‍ ഞാന്‍ ഇന്നു മുതല്‍ മനസാവാചാ കര്‍മ്മണ സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വിരുദ്ധമായി ഒന്നും ചെയ്യില്ല. ആരേയും ദ്രോഹിക്കില്ല. ആരോടും ഒരു പാപ കര്‍മ്മങ്ങളും ചെയ്യില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കും, മതങ്ങള്‍ക്കതീതമായി ഞാന്‍ മനുഷ്യനെ സ്‌നേഹിക്കും. ഇങ്ങനെ ഇത്രയും കാര്യങ്ങള്‍ നമ്മള്‍ ദൈവത്തിനോട് ഒരുവാക്ക് കൊടുക്കുക.
ഞങ്ങള്‍ക്ക് നഷ്ടമായ സൗകര്യങ്ങള്‍ തിരികെ തരണമേ എന്ന് നമ്മുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക. ഇതൊരു ന്യൂയര്‍ ചലഞ്ച് ആയി എടുക്കാം. നല്ല മനസോടെ ചിന്തിക്കുന്നവര്‍ക്ക് ഇതൊട്ടും പ്രയാസമില്ല. നമ്മളുടെ പ്രവര്‍ത്തികളിലൂടെ ലോകത്തിന് പോസിറ്റീവിറ്റി സമ്മാനിക്കുക. പുതുവര്‍ഷത്തില്‍ ഇവന് ഇതേ പറയാനുള്ളൂ എന്നൊന്നും കരുതരുത് എന്നും പറഞ്ഞാണ് മനോജ് എത്തിയിരിക്കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം ഇതേ കുറിച്ച് പറഞ്ഞ് എത്തിയിരുന്നു. സന്തോഷ വാര്‍ത്തയെന്ന് പറഞ്ഞാല്‍ എന്റെ ഈയൊരു അവസ്ഥ മാറിയിട്ടില്ല. തൊണ്ണൂറു ശതമാനവും ഭേദമായിട്ടുണ്ട് ഇനി ബാക്കിയുള്ള പത്തു ശതമാനം കൂടി റെഡിയായാല്‍ എന്റെ മുഖം പഴയത് പോലെ ആവും എന്നതാണ്. നിങ്ങള്‍ ആദ്യം കണ്ട എന്റെ മുഖത്തില്‍ നിന്നും ഒത്തിരി മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മിണ്ടുമ്പോള്‍ ചെറിയ പ്രശ്നം അത്ര മാത്രമേ ഉള്ളൂ. മിണ്ടാതെ ഇരുന്നാല്‍ കുഴപ്പമുള്ളതായി തോന്നില്ല. ഇത്രവേഗം ഭേദം ആകുമെന്നോര്‍ത്തില്ല. കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സൗണ്ട് ടെസ്റ്റിങ്ങിനു പോയിരുന്നു. അതില്‍ സെലെക്ഷന്‍ കിട്ടി. സായിപ്പ് പച്ചക്കൊടി കാണിച്ചു എന്നൊരു സന്തോഷ വാര്‍ത്ത കൂടി താരം പറഞ്ഞിരുന്നു.
ഒരു ഇന്റര്‍നാഷണല്‍ മാര്‍വെല്‍ മൂവിക്ക് ഒരു പ്രധാന കഥാപാത്രത്തിന് മലയാള വേര്‍ഷന് ശബ്ദം നല്‍കാന്‍ ആണ്. സിനിമയുടെ പേര് പറയുന്നില്ല. ഡിസ്നിയുടെ ആള്‍ക്കാര്‍ ഓക്കെ പറയണം. അങ്ങനെ ഞാന്‍ സെലക്ഷനില്‍ പങ്കെടുത്തു. ഇന്ന് ആ സന്തോഷ വാര്‍ത്ത പുറത്ത് വന്നു. ഇനി ആ കഥാപാത്രമായി എന്റെ ശബ്ദം വരികയാണ്. ഇത്രയും സങ്കടമൊക്കെ തന്നാലും സന്തോഷിപ്പിക്കാന്‍ വേണ്ടി വരുന്ന ലോട്ടറികളാണ് അതൊക്കെ. എല്ലാവരെക്കാളും സന്തോഷം തനിക്കാണെന്ന് മനോജിന്റെ മകന്‍ പറഞ്ഞിരുന്നു.