News
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഡേറ്റിംഗില്‍…!, ഒടുവില്‍ പ്രണയത്തെ കുറിച്ച് പറഞ്ഞ് രശ്മിക മന്ദാന
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഡേറ്റിംഗില്‍…!, ഒടുവില്‍ പ്രണയത്തെ കുറിച്ച് പറഞ്ഞ് രശ്മിക മന്ദാന
നിരവധി ആരാധകരുള്ള താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെ ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇടയ്ക്ക് വിജയ്യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് രശ്മിക പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള തന്റെ സങ്കല്‍പ്പവും കാഴ്ചപ്പാടുമൊക്കെ പങ്കുവച്ചിരിക്കുകയാണ് രശ്മിക. തന്നെ സംബന്ധിച്ച്, പ്രണയം എന്നത് ഇരുവരും പരസ്പരം ബഹുമാനിക്കുകയും സമയം നല്‍കുകയും ചെയ്യുന്നതാണ്. സുരക്ഷിതത്വം തോന്നണം. പ്രണയത്തെ കുറിച്ച് വിശദീകരിക്കുക എളുപ്പമല്ല. കാരണം പ്രണയം എന്നത് വൈകാരികമായൊരു കാര്യമാണ്.
രണ്ടു പേര്‍ക്കും ഒരു പോലെയാകുമ്പോഴാണ് പ്രണയം സാധ്യമാകുന്നത്. ഒരാള്‍ക്ക് മാത്രം അനുകൂലമായിട്ട് കാര്യമില്ല. എന്താണ് വിവാഹത്തെ കുറിച്ച് ചിന്തിക്കേണ്ടത് എന്ന് തനിക്ക് അറിയില്ല. കാരണം താന്‍ ഇപ്പോള്‍ നന്നേ ചെറുപ്പമാണ്. വിവാഹത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. നമുക്ക് കംഫര്‍ട്ടബിള്‍ ആയൊരാളെയാണ് വിവാഹം കഴിക്കേണ്ടത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് രശ്മിക പറയുന്നത്.
അതേസമയം, പുഷ്പയുടെ വിജയത്തിന് പിന്നാലെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് രശ്മിക. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കൂടെ അഭിനയിക്കുന്ന മിഷന് മജ്നുവാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുഡ്ബൈ എന്ന ചിത്രത്തിലും താരം എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.
