Connect with us

ദിലീപിനെ പൂട്ടാനുള്ള തെളിവ് ഇല്ലെന്ന് പറഞ്ഞു ,അയാൾ തട്ടിയെടുത്തത് 1 കോടി! ഉടൻ അത് പുറത്തിവിടും.. ഞെട്ടിച്ച് സംവിധായകൻ

News

ദിലീപിനെ പൂട്ടാനുള്ള തെളിവ് ഇല്ലെന്ന് പറഞ്ഞു ,അയാൾ തട്ടിയെടുത്തത് 1 കോടി! ഉടൻ അത് പുറത്തിവിടും.. ഞെട്ടിച്ച് സംവിധായകൻ

ദിലീപിനെ പൂട്ടാനുള്ള തെളിവ് ഇല്ലെന്ന് പറഞ്ഞു ,അയാൾ തട്ടിയെടുത്തത് 1 കോടി! ഉടൻ അത് പുറത്തിവിടും.. ഞെട്ടിച്ച് സംവിധായകൻ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സിനിമ മേഖലകളിൽ നിന്ന് മാത്രമല്ല മറ്റ് പല മേഖലകളിൽ നിന്നും ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്.

കേസില്‍ ഇപ്പോള്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ചില അഭിഭാഷകര്‍ വന്ന് പറയുന്നത് വങ്കത്തരമാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുകയാണ്. ഒരു അഭിഭാഷകന്‍, അയാള്‍ക്ക് 40 വര്‍ഷത്തെ സര്‍വീസുണ്ട്. അങ്ങേര് പറയുന്നു ദിലീപ് പ്രതിയാണെന്ന്. തെളിവ് ചോദിച്ചാല്‍ ഇല്ല താനും. നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടപ്പോഴേ കുറ്റവാളിയാണെന്ന് തോന്നിയിരുന്നുവെന്നാണ് ഈ അഭിഭാഷകന്‍ പറയുന്നത്.

എന്തൊരു വങ്കത്തരമാണത്. അദ്ദേഹത്തിന്റെ 40 വര്‍ഷത്തെ സര്‍വീസിനിടയില്‍ പല നിരപരാധികള്‍ക്കും ഇതേ നിഗമനം വെച്ച് തൂക്കുകയര്‍ വാങ്ങി കൊടുത്തിട്ടുണ്ടാവുമെന്നും ശാന്തിവിള പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ വീണ്ടും ശാന്തിവിള ദിനേശ് പിന്തുണച്ചിരിക്കുന്നത്.

അയാളുടെ ബോഡി ലാംഗ്വേജ് കണ്ടാല്‍ കുറ്റക്കാരനാവുമെന്നാണ് ദിലീപിനെ കുറിച്ച് ഈ അഭിഭാഷകന്‍ പറയുന്നത്. അതൊക്കെ നോക്കി കുറ്റവാളിയെ കണ്ടെത്താന്‍ മാത്രം പ്രാപ്തിയുള്ളയാളാണോ ഈ മനുഷ്യന്‍. ഐപിസിയിലും, സിആര്‍പിസിയിലും, തെളിവ് നിയമത്തിലുമൊന്നും ബോഡി ലാംഗ്വേജ് നോക്കി കുറ്റവാളിയെ കണ്ടുപിടിച്ച ചരിത്രമില്ല. പുതിയതായി ഈ കോട്ടിട്ട സര്‍ കണ്ടുപിടിച്ചതാണ് ബോഡി ലാംഗ്വേജ് നോക്കി പ്രതിയെ കണ്ടുപിടിക്കുമെന്ന്. അങ്ങനെയൊക്കെ ഒരാളെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ നീതിന്യായ വ്യവസ്ഥ എത്ര മോശമാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കണ്‍കെട്ട് വിദ്യ അറിയുന്നവര്‍ക്ക് മാത്രമേ ഒരാളെ കണ്ടാല്‍ ഇവന്‍ കുറ്റക്കാരനാണോ എന്ന് തോന്നൂ. ഈ വക്കീല്‍ ചിലപ്പോള്‍ അങ്ങനെയായിരിക്കും.

ഒരു വക്കീലിന്റെ അധപതനമാണ് ഇവിടെ കണ്ടത്. ദിലീപിനൊപ്പം നിഴലുപോലെ നടന്നയാള്‍, ദിലീപ് അറിയാതെ അദ്ദേഹത്തിന്റെ സ്വകാര്യ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇല്ലാതാക്കാമെന്ന് കരുതിയയാളാണ് ബാലചന്ദ്രകുമാര്‍. കോടതിയില്‍ ശബ്ദ സംഭാഷണം എഡിറ്റ് ചെയ്ത് സമര്‍പ്പിച്ചു. ദിലീപിനെ തൂക്കിക്കൊല്ലാമെന്നായിരുന്നു ഇയാള്‍ കരുതിയത്. എന്നാല്‍ കോടതി അത് തള്ളിക്കളഞ്ഞു. ഒരാള്‍ തെളിവ് പുറത്തുവിടുന്ന കാലയളവ് വളരെ പ്രധാനമാണ്. ഈ ശബ്ദസംഭാഷണം പുറത്തുവിട്ടാല്‍ കൊല്ലുമെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. എന്നാല്‍ പുറത്തുവിട്ടാല്‍ പിന്നെന്ത് പേടിക്കാനാണ് ഉള്ളത്. നട്ടാല്‍ കുരുക്കാത്ത നുണയാണ് ഇയാള്‍ പറയുന്നതെന്ന് കേട്ടാല്‍ അറിഞ്ഞ് കൂടേയെന്ന് ശാന്തിവിള ചോദിക്കുന്നു.

ബാലചന്ദ്രകുമാറിന്റെ മുഖം കണ്ടാല്‍ ഒരു കള്ള ലക്ഷണം ഉണ്ട്. എന്റെ ശബ്ദം കരകരാ ഇരിക്കുന്നു എന്നാണ് ഇയാള്‍ ഒരു വീഡിയോയില്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഇവനെ എങ്ങനെ വിളിക്കണം. പക്കാ ക്രിമിനലിന്റെ മുഖമാണ് അവന്. അമേരിക്കയില്‍ നിന്നുള്ള ഒരു വ്യക്തിയില്‍ നിന്ന് ഒരു കോടിയോളം രൂപയാണ് ബാലചന്ദ്രകുമാര്‍ തട്ടിയത്. സിനിമ ചെയ്യാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. തങ്കമണി എന്ന ആ വ്യക്തി മരിച്ച് പോയി. ഈ ഡീലിന് മധ്യസ്ഥത വഹിച്ചയാളും മരിച്ച് പോയി. ആ കള്ളനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ തനിക്ക് പറയാനുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. വൈകാതെ തന്നെ അതെല്ലാം പുറത്തുവിടുമെന്നും, തങ്കമണിക്ക് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുമെന്നും ശാന്തിവിള വ്യക്തമാക്കി.

ബാലചന്ദ്രകുമാര്‍ പറഞ്ഞത് പോലെയുള്ള കാര്യങ്ങളൊന്നും മുമ്പ് കോടതിയുടെ പരിഗണനയില്‍ വന്നിട്ടില്ല. അതുകൊണ്ട് അവന്‍ പറഞ്ഞ കാര്യങ്ങളെങ്ങനെ കോടതി വിശ്വസിക്കും. കോടതിക്ക് ഇത് മനസ്സിലായി. ഇത് മൊബൈലില്‍ നിന്ന് ടാബിലേക്കും, അവിടെ നിന്ന് ലാപ്പിലേക്കും മാറ്റുകയായിരുന്നു. അതൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഈ ലാപ്പും ടാബുമൊന്നും കാണാനില്ലായിരുന്നു. ഇത് തന്നെ വിശ്വാസയോഗ്യമല്ലെന്ന് തെളിയിക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് പറ്റിയ വീഴ്ച്ചയാണിതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. ഈ പറയുന്ന വക്കീലിന് പക്ഷേ ഇതൊന്നും മനസ്സിലായിട്ടില്ല. ഈ പറയുന്ന ഒറിജിനല്‍ ശബ്ദരേഖ കിട്ടാതെ എങ്ങനെ കേസില്‍ സത്യം കണ്ടെത്താന്‍ സാധിക്കുമെന്നും ശാന്തിവിള ചോദിക്കുന്നു.

ബാലചന്ദ്രകുമാര്‍ നല്‍കിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് ജഡ്ജി ഞെട്ടി തരിച്ച് പോയെന്നാണ് ഇവിടെയുള്ള മാധ്യമങ്ങളും ആ വക്കീലും ചേര്‍ന്ന് പറഞ്ഞത്. ജഡ്ജി പക്ഷേ ജാമ്യഹര്‍ജി തള്ളുകയാണ് ചെയ്തത്. ദിലീപ് ഒരിക്കലും ആരോടും പ്രത്യേകിച്ച് മാധ്യമങ്ങളോട് അപമര്യാദയായി പെരുമാറിയിട്ടില്ല. എന്നാല്‍ ദിലീപാണ് പ്രതിയെന്ന് സ്ഥാപിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇരയാക്കപ്പെട്ട നടി പോലും പറഞ്ഞത് കുറ്റവാളികള്‍ ശിക്ഷപ്പെടണമെന്നാണ്. ദിലീപാണ് ഇത് ചെയ്തതെന്ന് എവിടെയും പറഞ്ഞിട്ടില്ല. അത് ആ കുട്ടിയുടെ മാന്യതയാണ്. ബാലചന്ദ്രകുമാര്‍ നല്‍കിയ കത്തില്‍ കണ്ട വിവരങ്ങള്‍ തന്നെ ഞെട്ടിച്ചെന്ന് ജഡ്ജി വിധിപകര്‍പ്പില്‍ പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് ഇവര്‍ ഇത്തരത്തില്‍ അവകാശപ്പെടുക.

പള്‍സര്‍ സുനിയുടെ കത്ത് പച്ചാളം മാര്‍ക്കറ്റില്‍ നിന്ന് അപ്പുണ്ണി വാങ്ങി ദിലീപിന് കൊടുത്തു എന്നാണ് ഈ അഭിഭാഷകന്‍ പറയുന്നത്. എന്നാല്‍ ജഡ്ജ്‌മെന്റില്‍ തന്നെ സുനി എസ്എംഎസ് ആയിട്ടാണ് അപ്പുണ്ണിയുടെ ഫോണിലേക്ക് ഈ ടെക്‌സ്റ്റ് അയച്ചതെന്നാണ് പറയുന്നത്. എന്നിട്ടും ഈ വക്കീലിന് മാത്രം കാര്യം മനസ്സിലായില്ല. നമ്മള്‍ കാര്യം പറയുമ്പോള്‍ ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാം. പക്ഷേ കോടതി വിധി വരുമ്പോഴെങ്കില്‍ തിരുത്താന്‍ തയ്യാറാവണ്ടേ? അദ്ദേഹത്തിന് ഈ വിവരങ്ങള്‍ എവിടെ നിന്നാണ് കിട്ടുന്നത്. ഇതേ അഭിഭാഷകന്‍ തന്നോട് ദിലീപിനെ പരിചയപ്പെടുത്തി കൊടുക്കാന്‍ പറഞ്ഞതാണ്. അന്ന് താന്‍ അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന് മറുപടി നല്‍കിയത്.

ദിനേശിന് ദിലീപിനെ പരിചയമില്ലേ പരിചയപ്പെടുത്തി തരണമെന്ന് പറഞ്ഞു. ഞാന്‍ ദിലീപിനെ പരിചയമില്ലെന്ന് പറഞ്ഞു. ദിലീപിനെ പരിചയമില്ലാതെയാണോ ഈ ചര്‍ച്ചയ്ക്ക് വന്നതെന്ന് ചോദിച്ചു. അതേയെന്ന് ഞാനും പറഞ്ഞു. അങ്ങേര്‍ക്ക് ഈ കേസ് വാങ്ങി കൊടുക്കാനായിരുന്നു ആവശ്യപ്പെട്ടത്. അതിലൂടെ 25 ലക്ഷം രൂപയും, ഒപ്പം നല്ല പബ്ലിസിറ്റിയും കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹമത് നിഷേധിച്ചേക്കാം. ദിലീപിന്റെ സഹോദരന്‍ അനൂപുമായും ഇല്ലെങ്കില്‍ സൂരജുമായും സംസാരിക്കാനായിരുന്നു പറഞ്ഞത്. എനിക്ക് ആ പണിയില്ലെന്ന് പറഞ്ഞു. ഞാന്‍ ഈ കേസ് മുഴുവന്‍ പഠിച്ചു. ദിലീപിനെ അകത്തിടാനുള്ള യാതൊന്നും ഇല്ല. പുല്ലുപോലെ പുറത്തിറക്കാമെന്നായിരുന്നു വക്കീല്‍ എന്നോട് പറഞ്ഞതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ദിലീപിനെ പൂട്ടാന്‍ ഒരു തെളിവും ഈ കേസില്‍ ഇല്ലെന്നാണ് അന്ന് ഈ വക്കീല്‍ എന്നോട് പറഞ്ഞത്. ഒരുപക്ഷേ വക്കീലായത് കൊണ്ട് അദ്ദേഹം ഇപ്പോഴത് മാറ്റി പറഞ്ഞേക്കാം. ഞാന്‍ ഒരു ഒന്നൊന്നര വക്കീലാണെന്ന് കാണിക്കാനായിരിക്കും അദ്ദേഹം ഇപ്പോള്‍ ദിലീപിനെതിരെ പറയുന്നത്. അതല്ലെങ്കില്‍ ദിലീപിന്റെ കേസ് കിട്ടാത്തതിലുള്ള ചൊരുക്ക് ആയിരിക്കാം. എന്നോട് അദ്ദേഹം ഇക്കാര്യം പറഞ്ഞതാണ്. ജോലി തേടി വന്ന ഒരു പെണ്‍കുട്ടിയെ നിഷ്ഠൂരമായി പീഡിപ്പിച്ച വ്യക്തിയാണ് ഈ ബാലചന്ദ്രകുമാര്‍. ആ കുട്ടി ഇപ്പോള്‍ പോലീസിലും കോടതിയിലുമൊക്കെ പരാതി നല്‍കിയിട്ടുണ്ട്. ഇവന് രണ്ട് സ്വഭാവമുണ്ട്. കൂടെയുള്ളവരേ സാറേയെന്നും, ബാക്കിയുള്ളവരൊക്കെ പോടാ എടാ എന്നൊക്കെയാണ് വിളിക്കുകയെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

Continue Reading
You may also like...

More in News

Trending

Recent

To Top