Connect with us

തുടക്കത്തില്‍ സിനിമ കാണാത്ത ഒരുപാട് പേര്‍ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു, അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു, സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്; ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണെന്ന് മോഹന്‍ലാല്‍

Malayalam

റിലീസിനു മുമ്പേ തന്ന വിവാദങ്ങളില്‍പ്പെട്ട ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസിനു ശേഷവും വിവാദങ്ങള്‍ വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറഞ്ഞത് സിനിമ നിരൂപണം ചെയ്യാന്‍ ഒട്ടും അര്‍ഹതയില്ലാത്തവരെന്ന് പറയുകയാണ് മോഹന്‍ലാല്‍.

സിനിമ റിലീസിന് പിന്നാലെ വന്ന നിരവധി മോശം കമന്റുകള്‍ വലിയ ചര്‍ച്ചയായെന്നും എന്നാല്‍ അതെല്ലാം സിനിമ കാണാത്തവരാണ് ചെയ്തതെന്നും മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. മരക്കാറിനെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു എന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിയേറ്റര്‍ റിലീസിന് ശേഷം ആമസോണ്‍ പ്രൈം വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് മരക്കാര്‍ എത്തിക്കുകയാണ്. അത് തന്നെ വലിയൊരു അംഗീകാരമാണ്. ഈ സിനിമ മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും നമ്മള്‍ ഡബ്ബ് ചെയ്തിരുന്നു. അപ്പോള്‍ ഇന്ത്യ മുഴുവനും ഉള്ള ആളുകളും ലോകം മുഴുവനും ഉള്ള ആളുകളും ഈ സിനിമ കാണാന്‍ പോകുന്നു എന്നുളളത് തന്നെ വലിയ കാര്യമാണ്. തീര്‍ച്ചയായും മരക്കാറിനെ കുറിച്ച് ഏറ്റവും നല്ല കമന്റുകളാണ് ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ സിനിമ കാണാത്ത ഒരുപാട് പേര്‍ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്.

ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അര്‍ഹതയുള്ളവര്‍ പറഞ്ഞാല്‍ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേര്‍ ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു. പക്ഷെ സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല. അത് തന്നെയാണ് വലിയ അംഗീകാരം. മരക്കാറിനെ ഒരുപാട് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു എന്നതില്‍ സന്തോഷമുണ്ട്.’

More in Malayalam

Trending