Connect with us

മത്സരമില്ലെന്ന് പറഞ്ഞാലും ‘അമ്മയുടെ മക്കള്‍’ സ്ഥാനത്തിനായി പിടിവലി കൂടുക തന്നെയാണ്.. കാരണം!

Malayalam

മത്സരമില്ലെന്ന് പറഞ്ഞാലും ‘അമ്മയുടെ മക്കള്‍’ സ്ഥാനത്തിനായി പിടിവലി കൂടുക തന്നെയാണ്.. കാരണം!

മത്സരമില്ലെന്ന് പറഞ്ഞാലും ‘അമ്മയുടെ മക്കള്‍’ സ്ഥാനത്തിനായി പിടിവലി കൂടുക തന്നെയാണ്.. കാരണം!

മലയാള താര സംഘടനയായ അമ്മയുടെ ഭരണത്തലപ്പത്തിരിക്കാന്‍ പിടിവലി കൂടുകയാണ് താരങ്ങള്‍. ദിനം പ്രതി ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ അമ്മ സംഘടനയിലേയ്ക്ക് നോമിനേഷന്‍ നല്‍കി എത്തിയിരിക്കുകയാണ് നടന്‍ വിജയ് ബാബു. അതും നടന്‍ സിദ്ദിഖ് പറഞ്ഞിട്ടാണ് താന്‍ നോമിനേഷന്‍ നല്‍കിയതെന്നുമാണ് താരം പറയുന്നത്. അവിടെ എല്ലാ അംഗങ്ങള്‍ക്കും ഒരേ സ്ഥാനമാണ്. അക്കൂട്ടത്തില്‍ കുറച്ചു സുഹൃത്തുക്കള്‍ ഒന്നിച്ചു മല്‍സരിക്കുന്നു എന്നല്ലാതെ ഔദ്യോഗിക പാനല്‍ എന്നൊന്നും ഇല്ലെന്നാണ് വിജയ് ബാബുവിന്റെ അഭിപ്രായം. 


മത്സമില്ലെന്ന് ആരോക്കെ പറഞ്ഞാലും കണ്ടിരിക്കുന്നവര്‍ക്ക് അങ്ങനെ തോന്നില്ല എന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. കുറച്ച് നാളുകള്‍ക്ക് മുമ്പ് മോഹന്‍ലാലിനെ വീണ്ടും പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ജനറല്‍ സെക്രട്ടറി ഇടവേളബാബുവും ട്രഷറര്‍ സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും മത്സരമില്ലാതെ ഭാരവാഹികളാകുകയും ചെയ്തിരുന്നു. 
താന്‍ നോമിനേഷന്‍ പിന്‍വലിക്കുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷെ അത് നടന്നില്ല.

സംഘടനയിലേയ്ക്ക് ശക്തമായി മല്‍സരിക്കാന്‍ തന്നെയാണ് തീരുമാനം. പാനലിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സിദ്ദിഖ് ഇറക്കിയ നോട്ടീസ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗികപക്ഷത്തിന്റെ ശക്തനായ വക്താവാണ് ട്രഷററായ സിദ്ദിഖ്. മോഹന്‍ലാലിന്റെ പാനലിന് വോട്ട് അഭ്യര്‍ത്ഥിച്ച് എതിര്‍സ്ഥാനാര്‍ത്ഥികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് സിദ്ദിഖ് നോട്ടീസും ഇറക്കിയിരുന്നു.

എന്നാല്‍ ആ നോട്ടീസിലും സിദ്ദിഖ് വിജയ് ബാബുവിനെ പരിഹസിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. അതിനുപുറമെയാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് സിദ്ദിഖാണെന്ന വെളിപ്പെടുത്തലുമായി വിജയ് ബാബു രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബര്‍ 19 നാണ് അമ്മ സംഘടനയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയന്‍പിള്ള രാജുവും 11 അംഗ എക്‌സിക്യൂട്ടീവിലേയ്ക്ക് വിജയ് ബാബു, ലാല്‍, നാസര്‍ ലത്തീഫ് എന്നിവരുമാണ് മല്‍സരിക്കുന്നത്. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന പാനലിന് ശക്തമായ മല്‍സരമാണ് ഇവര്‍ നല്‍കുന്നത്. എന്നാല്‍ വിജയ് ബാബുവിനെ കൊണ്ട് പത്രിക പിന്‍വലിപ്പിക്കാനും ധൃതിപിടിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. പത്രിക പിന്‍വലിക്കാന്‍ വിജയ് ബാബു നല്‍കിയ അപേക്ഷയില്‍ ഒപ്പില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ട് സാങ്കേതികത്വത്തില്‍ വിജയ് ബാബു മത്സരിക്കുകയാണെന്നായിരുന്നു ഔദ്യോഗിക പക്ഷം പറഞ്ഞിരുന്നത്. എന്നാല്‍ വിജയ് ബാബുവും വോട്ട് അഭ്യര്‍ത്ഥിച്ച് നോട്ടീസ് ഇറക്കിയിട്ടുണ്ട്. അങ്ങനെ ശക്തമായ മത്സര ചൂടാണ് അമ്മയിലുള്ളത്. 


ആരേയും ഇതുവരെ നേരിട്ട് ബന്ധപ്പെട്ട് ‘വോട്ട്’ അഭ്യര്‍ത്ഥന നടത്താത്തത് തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണാത്തതു കൊണ്ടോ താങ്കളുടെ വിലയേറിയ വോട്ട് ആവശ്യമില്ലാത്തതു കൊണ്ടോ അല്ല. അത് യോഗ്യതയുള്ളവര്‍ക്ക് മാത്രം താങ്കള്‍ അറിഞ്ഞ് നല്‍കുമ്പോഴാണ് മൂല്യമേറുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നതു കൊണ്ട് മാത്രമാണ്. എനിക്ക് കിട്ടുന്ന വോട്ടുകള്‍ എണ്ണത്തില്‍ കുടിയാലും കുറഞ്ഞാലും വിജയിച്ചാലും ഇല്ലെങ്കിലും എല്ലാം അമ്മയുടെ നന്മക്കാണെന്ന് വിശ്വസിച്ചു കൊണ്ട് ഇതുവരെ നമ്മളൊരിച്ചു നിന്ന് ചെയ്തിട്ടുള്ള എല്ലാ സത്പ്രവര്‍ത്തികളിലും നിങ്ങളോരോരുത്തരെപ്പോലെ അഭിമാനിച്ചു കൊണ്ട്- ഇങ്ങനെ പറഞ്ഞാണ് ലാല്‍ വോട്ടഭ്യര്‍ത്ഥന അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ പാനലില്‍ നിന്ന് ശ്വേതാ മേനോനും ആശാ ശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. ലാലിന്റെ പിന്തുണയിലും ഇവര്‍ക്ക് വിജയമുറപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ട്. എല്ലാ കണ്ണുകളും നീങ്ങുന്നത് മണിയന്‍പിള്ള രാജുവിലേയ്ക്ക് ആണ്. ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മണിയന്‍ പിള്ള രാജു മത്സരിക്കാന്‍ എത്തിയത്. മോഹന്‍ലാലിന്റെ പാനലില്‍ നിന്ന് ശ്വേതാ മേനോനും ആശാ ശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ ഇവര്‍ക്ക് വിജയമുറപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ട് എന്നാണ് വിവരം. മണിയന്‍പിള്ള രാജുവിന്റെ ജനകീയ പരിവേഷം തന്നെയാണ് ഇതിനു പിന്നില്‍. 

ഔദ്യോഗിക പാനലിലുള്ളവരെ ജയിപ്പിക്കാന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പരസ്യമായി തന്നെ രംഗത്തുണ്ട്. എന്നാല്‍ ശ്വേതാ മേനോന് പ്രചരണത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്ന സംശയം ഔദ്യോഗിക പക്ഷത്തുള്ളവര്‍ക്ക് പോലുമുണ്ട്. ഔദ്യോഗിക പാനലിനെ മണിയന്‍പിള്ള രാജു തോല്‍പ്പിച്ചാല്‍ അത് മോഹന്‍ലാലിന് വലിയ തിരിച്ചടിയാകും. ഇതൊഴിവാക്കാനാണ് തിരക്കിട്ടെ പ്രചരണങ്ങള്‍ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. മണിയന്‍പിള്ളയുടെ സ്വീകാര്യത ഈ ശ്രമങ്ങളെ തോല്‍പ്പിക്കുമെന്ന ആശങ്ക ലാല്‍ ക്യാമ്പിലുണ്ട്. 

എക്‌സിക്യൂട്ടീവിലേക്കും മത്സരമുണ്ട്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാല്‍, ലെന, മഞ്ജു പിള്ള, നാസര്‍ ലത്തീഫ്, നിവിന്‍ പോളി, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതില്‍ നടനും സംവിധായകനുമായ ലാലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി.

ലാലും നസാര്‍ ലത്തീഫും വിജയ് ബാബുവുമാണ് ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നവര്‍. ഇതില്‍ ഹണി റോസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്ന് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. മണിയന്‍പിള്ളയെ പോലെ ലാലിനും സിനിമാക്കാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. വിജയ് ബാബു വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ല. വിജയ് ബാബു പിന്മാറാനുള്ള പത്രിക ഒപ്പിട്ടു നല്‍കിയെങ്കിലും അതില്‍ പേര് രേഖപ്പെടുത്താതിരുന്നതിനാല്‍ സാങ്കേതിക കാരണങ്ങളാല്‍ മത്സര രംഗത്ത് തുടരേണ്ടി വരികയായിരുന്നു. നാസര്‍ ലത്തീഫിനും അട്ടിമറിക്കരുത്തില്ല. എന്നാല്‍ ലാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണ്.

സംഘടനയുടെ ജനറല്‍ ബോഡി യോഗം നടക്കുന്ന ക്രൗണ്‍പ്ലാസ ഹോട്ടലില്‍ 19-നു രാവിലെ 11 മുതല്‍ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. തുടര്‍ച്ചയായി രണ്ടാംവട്ടമാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ മുകേഷും ജഗദീഷും പത്രിക നല്‍കിയിരുന്നു. ഇവര്‍ രണ്ടു പേരും പത്രിക പിന്‍വലിച്ചു.

അങ്ങനെ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള മോഹന്‍ലാലിന്റെ നീക്കത്തെ മണിയന്‍പിള്ള രാജു അട്ടിമറിച്ചു. വൈസ് പ്രസിഡന്റായി ശ്വേതാ മേനോനും ആശാ ശരത്തിനേയും കൊണ്ടു വരാനാണ് മോഹന്‍ലാലിന് താല്‍പ്പര്യം. ഇത്തവണ ഈ പദവികളില്‍ വനിതകള്‍ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാര്‍. മോഹന്‍ലാലിന്റെ നിര്‍ദ്ദേശം മാനിച്ച് ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു. മത്സരമില്ലാതെ വീണ്ടും അമ്മയുടെ തലപ്പത്ത് തന്റെ പാനല്‍ എത്തണമെന്നതായിരുന്നു മോഹന്‍ലാലിന്റെ ആഗ്രഹം. ഇതാണ് നടക്കാതെ പോകുന്നത്. മമ്മൂട്ടിയും ഇന്നസെന്റും ഇതിനെ പിന്തുണച്ച് മുമ്പിലുണ്ടായിരുന്നു.

More in Malayalam

Trending

Recent

To Top